റോക്കറ്റ് വേഗതയിൽ കുതിച്ച് പായുകയാണ് സംസ്ഥാനത്തെ സ്വർണവില. പവന്‍റെ വില 56,000 ഉം കടന്ന് 58,000 രൂപയ്ക്ക് മുകളിലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ 9 ദിവസത്തിനിടെ 2040 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. സമാനമായ കുതിപ്പ് വരും ദിവസങ്ങളിലും തുടർന്നാൽ അധികം വൈകാതെ പവന്‍റെ വില 60,000 രൂപയും കടന്ന് മുകളിലേക്ക് പോകും. അതോടെ സാധാരണക്കാരന് സ്വർണാഭരണം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കും.
ഇന്നും റെക്കോർഡ്
57,920 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. എന്നാൽ 24 മണിക്കൂർ തികയുന്നതിന് മുൻപേ വില വീണ്ടും മുകളിലേക്ക് ഉയർന്നു. 320 രൂപയാണ് ഒരു പവന് ഇന്ന് കൂടിയത്. അതോടെ പവന്‍റെ വില 58,240 രൂപയിലേക്കും ഗ്രാമിന്‍റെ വില 7,280 രൂപയിലേക്കും ഉയർന്നു.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
ആഭരണപ്രേമികളെ കരയിച്ച് ഒക്ടോബർ
ഒക്ടോബർ 10-ആം തീയ്യതി രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസം സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും മുന്നോട്ട് പോയ പവന്‍റെ വില 16-ആം തീയ്യതി 57,000 രൂപ കടന്നു. എന്നാൽ അതിന് ശേഷം സ്വർണവില കത്തിപ്പടർന്നു. 1120 രൂപയാണ് 3 ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് കൂടിയത്.

ഒരു പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 63,000 രൂപ നൽകേണ്ടി വരും.
കുതിപ്പിന് കാരണം
നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വർണവിലയിലെ ഭാവിയിൽ മുകളിലേക്ക് ഉയരാൻ തന്നെയാണ് സാധ്യത. അതുകാണ്ടു തന്നെ ഭാവിയിൽ ഉയർന്ന സ്വർണം ആവശ്യമുള്ളവർ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
