ഹൃദയം പൊള്ളിച്ച് പൊന്ന്..! വില വീണ്ടും സർവ്വകാല റെക്കോർഡിൽ, ഇപ്പോൾ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി

വിലയിൽ സർവ്വകാല റെക്കോർഡിലേക്കുള്ള പ്രയാണം തുടരുകയാണ് സ്വർണം. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില കുറിച്ച മഞ്ഞലോഹം ഇന്ന് വീണ്ടും വർദ്ധിച്ച് കൂടുതൽ ഉയരത്തിലെത്തി. സ്വർണം വാങ്ങാൻ കാത്തിരുന്നവരുടെ പ്രതീക്ഷകൾ മുഴുവൻ വെറുതെ ആയി എന്ന് വേണം കരുതാൻ. ഇങ്ങനെ മുന്നോട്ട് പോയാൽ വിലവർദ്ധവന് എവിടെ ചെന്ന് നിൽക്കും എന്ന ആശങ്കയിലാണ് ആഭരണ പ്രേമികൾ.

വിപണിയിൽ കൊടുങ്കാറ്റായി സ്വർണം, പവന്‍റെ വില അരലക്ഷത്തോട് അടുത്തു

ഇന്ന് കൂടിയത് 200 രൂപ

ചൊവ്വാഴ്ച പവന് 560 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. അതോടെ പവന്‍റെ വില അതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിലെത്തി. ഗ്രാമിന് 5,945 രൂപയും പവന് 47,560 രൂപയുമായിരുന്നു ഇന്നലെ കേരളത്തിലെ വില.

24 മണിക്കൂർ പിന്നിടുമ്പോൾ വീണ്ടും വിലയിൽ മുന്നോട്ട് കുതിക്കുകയാണ് സ്വർണം. ബുധനാഴ്ച പവന് 200 രൂപയാണ് കൂടിയത്. അതോടെ പവന്‍റെ വില 47,760 രൂപയിലെത്തി. ഗ്രാമിന് 5,970 രൂപയാണ് വില.

ആഗോള സ്വർണവില

അന്താരാഷ്ട്ര സ്വർണ്ണം നിലവിൽ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 11.16 ഡോളർ (0.53%) ഉയർന്ന് 2125.84 ഡോളർ എന്ന നിലവാരത്തിലാണ്.

മാർച്ചിലെ വില

മാർച്ച് 1 : 46,320 രൂപ
മാർച്ച് 2 : 47,000 രൂപ
മാർച്ച് 3 : 47,000 രൂപ
മാർച്ച് 4 : 47560 രൂപ
മാർച്ച് 5 : 47560 രൂപ

ആശ്വാസം നൽകിയ രണ്ട് മാസം

മാർച്ച് മാസത്തിലെ ആദ്യ വാരത്തിലെ സ്വർണ വിലയുമായി താരതമ്യപ്പെടുത്തമ്പോൾ വിലയിൽ ആശ്വാസം നൽകിയ മാസമാണ് ജനുവരിയും ഫെബ്രുവരിയും. 45,520 രൂപവരെ ഈ മാസങ്ങളിൽ സ്വർണ വില കുറഞ്ഞിരുന്നു.

വിപണിയിൽ കൊടുങ്കാറ്റായി സ്വർണം, പവന്‍റെ വില അരലക്ഷത്തോട് അടുത്തു

ജനുവരിയിലെ വില

പവന് 46,840 രൂപയായിരുന്നു 2024 ജനുവരി 1 ലെ വില. എന്നാൽ ജനുവരി 2 ന് വില 47000 തൊട്ടു. 18 ആം തിയ്യതി സ്വർണ വില ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 45,920 രൂപയായിരുന്നു അന്നത്തെ വില. 46,400 രൂപയിലാണ് ജനുവരി 31ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.

ഫെബ്രുവരിയിലെ വില

ഫെബ്രുവരിയിലും സ്വർണ വിലയിൽ ചാഞ്ചാട്ടങ്ങളുണ്ടായി. രണ്ടാം തിയ്യതി രേഖപ്പെടുത്തിയ 46,640 രൂപയാണ് ഏറ്റവും ഉയർന്ന വില. 15 ആം തിയ്യതി രേഖപ്പെടുത്തിയ 45,220 രൂപയാണ് ഏറ്റവും കുറഞ്ഞത്. ഫെബ്രുവരിയിലെ അവസാന 4 ദിവസങ്ങളിൽ സ്വർണ വില മാറ്റമില്ലാതെ തുടർന്നത് ആഭരണ പ്രേമികളിൽ ആശ്ചര്യമുണ്ടാക്കിയിരുന്നു. 46,080 രൂപയായിരുന്നു അന്നത്തെ സ്വർണ വില.

10 വർഷത്തിനിടെ കൂടിയത് 110 ശതമാനം

ചരിത്രത്തിലെ ഇതുവരെയില്ലാത്ത വിലയിലേക്കാണ് സ്വർണം കുതിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 25,080 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. അതായത് ഏകദേശം 110 ശതമാനത്തിന്‍റെ വർദ്ധനവ്. 2020 ൽ പവന് 42,000 രൂപയായിരുന്നു സ്വർണത്തിന്‍റെ വില.

2023 ഡിസംബർ 28ആം തിയ്യതിയാണ് ഇതിനെല്ലാം മുമ്പ് കേരളത്തിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നത്. പവന് 47,120 രൂപയും, ഗ്രാമിന് 5890 രൂപയുമായിരുന്നു വില. ഈ റെക്കോർഡാണ് ഇന്നലെ ഭേദിക്കപ്പെട്ടത്.

വില വീണ്ടും വർദ്ധിച്ചേക്കും

അമേരിക്കയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ പണപ്പെരുപ്പം പലിശ നിരക്ക് വെട്ടികുറക്കലിലേക്ക് കടക്കുമെന്ന പ്രതീക്ഷ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വില കുതിക്കുകയാണ്. ആഗോള വിപണിയില്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് വില എത്തിരുന്നു. ഇത് കേരള വിപണിയിലും സ്വര്‍ണ വിലയെ സ്വാധീനിച്ചു. വരും ദിവസങ്ങളിലും സ്വർണ വില പുതിയ ഉയരങ്ങൾ കീഴടക്കുമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X