സ്വർണവില വീണ്ടും മുന്നോട്ട് കുതിക്കുകയാണ്. 54,520 എന്ന റെക്കോർഡ് വില മറികടക്കുമോ എന്നാണ് അറിയേണ്ടത്. എന്തായാലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 480 രൂപയുടെ വർധനവാണ് ഒരു പവന്‍റെ വിലയിലുണ്ടായത്. വില വർധിച്ചതോടെ ആഭരണപ്രേമികളുടെ ആശങ്കയും ഏറിയിട്ടുണ്ട്.
ഇന്നത്തെ വില
പവന് 53,320 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6,665 രൂപ. 24 മണിക്കൂർ പിന്നിടുമ്പോൾ 160 രൂപയുടെ വർധനവമാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്. അതോടെ പവന്‍റെ വില 53,480 രൂപയിലേക്കെത്തി. ഗ്രാമിന് 6,685 രൂപ.

ഒരു പവൻ വാങ്ങാം 58,000 രൂപ നൽകണം
സ്വർണവിലയിൽ വീണ്ടും വർധവവുണ്ടായതോടെ ആഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
അഡ്വാൻസ് ബുക്കിംഗാണ് നല്ലത്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാൻസ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും. അതുവഴി സ്വർണവില ഉയരുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാം.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില നേട്ടത്തിലാണ് . ട്രോയ് ഔൺസിന് 7.29 ഡോളർ (0.31%) ഉയർന്ന് 2337.930 ഡോളർ എന്നതാണ് വിലനിലവാരം.
റെക്കോർഡുകൾ തീർത്ത മാസം
സ്വർണവിലയിൽ പുതിയ റെക്കോർഡുകൾ പിറന്ന മാസമാണ് ഏപ്രിൽ. ഏപ്രിൽ 19 വെള്ളിയാഴ്ച്ചയാണ് കേരളത്തിലെ സ്വർണ്ണവില ചരിത്രത്തിലെ റെക്കോർഡ് ഉയരത്തിലെത്തിയത്. ഒരു പവന് 54520 രൂപയും, ഗ്രാമിന് 6815 രൂപയുമായിരുന്നു വിലനിലവാരം. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില. ഏപ്രിൽ ഒന്നിലെ വിലയുമായി താരത്യം ചെയ്യുമ്പോൾ ഇതുവരെ ഏകദേശം 2600 രൂപയാണ് വർധിച്ചത്.

വിലയിടുന്നത് ആര്..?
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്‍റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവരാണ് സംസ്ഥാനത്തെ സ്വർണവില നിശ്ചയിക്കുന്നത്.
ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, അന്താരാഷ്ട്ര വിലക്കനുസൃതമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില രാവിലെ 9.30ന് മുമ്പായി ഇവർ നിശ്ചയിക്കുന്നത്.
വില വർധനവിന്‍റെ ചരിത്രം
കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 45,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്‍റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications