വെറുതെ കൊതിപ്പിച്ച് കടന്ന് കളയുകയാണ് സ്വർണം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും തുടർച്ചയായി താഴേക്കിറങ്ങിയ സ്വർണം വീണ്ടും മുകളിലേക്ക് തന്നെ പോവുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 500 രൂപയിലധികം വർധിച്ചു. വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് തന്നെ കുതിക്കുമോ എന്ന ആശങ്കയിലാണ് ആഭരണ പ്രേമികൾ.
ഇന്നത്തെ വില
പവന് 53,480 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വിലയിൽ വർധനവുണ്ട്. പവന് 200 രൂപയാണ് കൂടിയത്. അതോടെ സ്വർണവില 53,680 രൂപയിലേക്കുയർന്നു. ഗ്രാമിന് 6710 രൂപ.
ആഭരണം വാങ്ങാൻ എത്ര രൂപയാകും..?
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുക ള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,500 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 2.32 ഡോളർ (0.10%) താഴ്ന്ന് 2,357.61 ഡോളർ എന്നതാണ് നിലവാരം.
റെക്കോർഡ് വില 20ന്
മെയ് 20-ആം തിയ്യതിയാണ് സ്വർണ്ണ വില കേരളത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരത്തിലെത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. മെയ് ഒന്നാം തിയ്യതിയാണ് ഈ മാസത്തെ കുറഞ്ഞ നിരക്കുകൾ രേഖപ്പെടുത്തിയത്. പവന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു അന്നത്തെ വില നിലവാരം.
വില വീണ്ടും ഉയരാൻ സാധ്യത
സ്വര്‍ണവില വരും നാളുകളിലും വർധിക്കുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. പണപ്പെരുപ്പം, കറന്‍സി മൂല്യത്തിലെ മാറ്റം, രാഷ്ട്രീയ വിവാദങ്ങള്‍, വിപണി അസ്ഥിരത എന്നിവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ഡോളര്‍ഒഴിവാക്കി സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണത ലോക രാജ്യങ്ങള്‍ക്കിടയില്‍വര്‍ധിച്ചുവരുന്നതും സ്വര്‍ണവില ഉയരുമെന്ന സൂചനയാണ്.
വില വർധിക്കാൻ സാധ്യതയുള്ളത് കൊണ്ടു തന്നെ സ്വർണനിക്ഷേപത്തിലൂടെ സമ്പാദ്യം വർധിപ്പിക്കാൻ സാധിക്കും. സ്വർണനിക്ഷേപത്തിനുള്ള ചില മാർഗങ്ങൾ നോക്കാം.
1. ഡിജിറ്റൽ ഗോൾഡ്
ഉപഭോക്താക്കൾക്ക് ഓൺലൈനായി തന്നെ സ്വർണം വാങ്ങാനും വിൽക്കാനും സംഭരിക്കാനും സാധിക്കുന്ന രീതിയാണ് ഡിജിറ്റൽ ഗോൾഡ്. കൈവശവെക്കുന്ന സ്വർണത്തിന്റെ അതേ മൂല്യം തന്നെയാണ് ഡിജിറ്റൽ ഗോൾഡിനും ഉള്ളത്.

2. ഗോൾഡ് ഇ.ടി.എഫ്
എക്സ്ചേഞ്ച് ട്രേഡ്‌ഡ് ഫണ്ട്സ് എന്നാണ് ഇ ടി എഫ് എന്നതിന്റെ പൂർണ രൂപം. മ്യൂച്വൽ ഫണ്ടുകളാണ് ഇ ടി എഫുകളുടെ ആസ്തി കൈകാര്യം ചെയ്യുന്നത്. അതിനാൽ സെബിയുടെ വ്യവസ്ഥകളും നിയന്ത്രണങ്ങളും ഇതിനുണ്ടാകും. ഗോൾഡ് ഇ ടി എഫ് കൈവശം വയ്ക്കുന്നതിന് ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണ്.
3. ഗോൾഡ് ഫണ്ടുകൾ
ഡീമാറ്റ് അക്കൗണ്ടോ ട്രേഡിങ്ങോ ഒന്നും ആവശ്യമില്ലാതെ സ്വർണ നിക്ഷേപം സാധ്യമാകുന്ന നിക്ഷേപ മാർഗമാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപകരിൽ നിന്ന് സ്വീകരിക്കുന്ന പണം സ്വരുക്കൂട്ടി ഫണ്ടുകളിലോ ഇ ടി എഫുകളിലോ നിക്ഷേപിക്കുകയോ ആണ് ചെയ്യുന്നത്. വളരെ ചെറിയ തുക പോലും നിക്ഷേപം നടത്താനാകും
4. ഫണ്ട്സ് ഓഫ് ഫണ്ട്സ്
മ്യൂച്വൽ ഫണ്ടുകളുടെ ഒരു ഗ്രൂപ്പിൽ പണം നിക്ഷേപിക്കുന്ന രീതിയാണ് ഫണ്ട്സ് ഓഫ് ഫണ്ട്സ് അഥവ എഫ്.ഒ.എഫ്. കൂടുതൽ ചെലവ് വരുന്നതും അപകടസാധ്യത കൂടുതലുമാണ്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications