കുറഞ്ഞതിൽ കൂടുതൽ കൂടി, സ്വർണവില വീണ്ടും കുതിച്ചുയർന്നു, നോക്കാം ഇന്നത്തെ വില

ആഭരണപ്രേമികളുടെ സന്തോഷത്തിന് മണിക്കൂറികൾ മാത്രമാണ് ആയുസ്. കാരണം ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും മുകളിലേക്ക് ഉയർന്നു. ഇന്നലെ,കേരളത്തിലെ സ്വർണ്ണ വില ഈ മാസത്തെ താഴ്ന്ന നിരക്കുകളിലേക്കെത്തിയിരുന്നു. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ ഉയർച്ചയാണ് കേരളത്തിലെ സ്വർണവിലയെ മുകളിലേക്ക് ഉയർത്തിയത്.

ഇന്നത്തെ വില

പവന് 56,200 രൂപ, ഗ്രാമിന് 7,025 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 560 രൂപയും, ഗ്രാമിന് 70 രൂപയും വില കൂടി. അതോടെ പവന്‍റെ വില 56,760 രൂപയും, ഗ്രാമിന് 7,095 രൂപയുമാണ് ഇന്നത്തെ വില.

1 പവൻ വാങ്ങാൻ

സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,000 രൂപ നൽകേണ്ടി വരും.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്

സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ ഉയർന്ന അളവിൽ സ്വർണം വാങ്ങുന്നവർ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.

സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിം​ഗിന്റെ പ്രത്യേകത.

കുറഞ്ഞതിൽ കൂടുതൽ കൂടി, സ്വർണവില വീണ്ടും കുതിച്ചുയർന്നു, നോക്കാം ഇന്നത്തെ വില

ഒക്ടോബർ മാസത്തെ സ്വർണവില (പവനിൽ)

ഒക്ടോബർ 1: 56,400

ഒക്ടോബർ 2: 56,800

ഒക്ടോബർ 3: 56,880

ഒക്ടോബർ 4: 56,960

ഒക്ടോബർ 5: 56,960

ഒക്ടോബർ 6: 56,960

ഒക്ടോബർ 7: 56,800

ഒക്ടോബർ 8: 56,800

ഒക്ടോബർ 9: 56,240

ഒക്ടോബർ 10: 56200

ഏറ്റവും വലിയ സ്വർണ ഉപഭോക്താവ്

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

കുറഞ്ഞതിൽ കൂടുതൽ കൂടി, സ്വർണവില വീണ്ടും കുതിച്ചുയർന്നു, നോക്കാം ഇന്നത്തെ വില

നിക്ഷേപം

ഇന്ത്യയിൽ ആളുകൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ശീലമുണ്ട്. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സ്വത്തായിട്ടാണ് സ്വർണ്ണത്തെ കാണുന്നത്. പുരാതന കാലം മുതൽ ഈ രീതിയുണ്ട്. നാം ഇന്ന് വാങ്ങുന്ന സ്വർണം തലമുറകളോളം നിലനിൽക്കും, അതിനാൽ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുക എന്നത് പ്രാധാനപ്പെട്ട കാര്യമാണ്.

സർട്ടിഫിക്കേഷൻ

ഇന്ത്യയിൽ സ്വർണ്ണം സാക്ഷ്യപ്പെടുത്തുന്നതിനും ആധികാരികമാക്കുന്നതിനുമുള്ള ഏജൻസിയാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌(BIS). സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി സംബന്ധിച്ച് ഉപഭോക്താവിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നത് ബിഐഎസ് ഹാൾമാർക്ക് അടയാളമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X