സ്വർണ വില താഴ്ന്നിരിക്കുമ്പോൾ കുറഞ്ഞ ചെലവിൽ എങ്ങനെ സ്വർണം വാങ്ങാം; 6 വഴികൾ അറിഞ്ഞുവെയ്ക്കാം

സ്വർണ വില മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിലാണ് വ്യാഴാഴ്ച കേരള വിപണിയിൽ വ്യാപാരം നടക്കുന്നത്. 480 രൂപ ഒറ്റദിവസം കൊണ്ട് കുറഞ്ഞതോടെ സ്വർണം വാങ്ങാനിരുന്ന മലയാളിക്ക് ആശ്വാസമായി. 43,120 രൂപയാണ് ഇന്ന് പവന് വ്യാപാരം നടക്കുന്ന വില.

കുറഞ്ഞ വിലയിൽ ലഭിക്കുമ്പോൾ വാങ്ങുക എന്നതാണ് ദീർഘകാലത്തേക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. മികച്ച റിട്ടേൺ നൽകുന്ന നിക്ഷേപമായും ആവശ്യ സമയത്ത് പണയപ്പെടുത്തി ലിക്വിഡിറ്റി ഉറപ്പു വരുത്തുന്നതിനാലും പലരും സ്വർണത്തിൽ നിക്ഷേപം നടത്തുന്നുണ്ട്.

വില കുറഞ്ഞിരിക്കുമ്പോൾ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ നിലവിൽ സ്വർണം വാങ്ങാൻ രണ്ട് വഴികളുണ്ട്. പേപ്പർ മോഡിലും ഫിസിക്കൽ മോഡിലും ഇന്ന് സ്വർണം വാങ്ങാം. ഇതിൽ തന്നെ പല വഴികളും ചെലവ് കുറഞ്ഞ രീതിയിൽ സ്വർണം വാങ്ങാൻ സാധിക്കുന്നവയാണ്. വിശദമായി നോക്കാം.

സ്വർണ വില താഴ്ന്നിരിക്കുമ്പോൾ കുറഞ്ഞ ചെലവിൽ എങ്ങനെ സ്വർണം വാങ്ങാം; 6 വഴികൾ അറിഞ്ഞുവെയ്ക്കാം

സ്വർണാഭരണങ്ങൾ

പരമ്പരാഗതമായി സ്വർണത്തിൽ നിക്ഷേപിക്കാനുള്ളൊരു മാർഗമാണ് സ്വർണാഭരണങ്ങൾ വാങ്ങുക എന്നത്. ആഭരണങ്ങളുടെ രൂപത്തിൽ സ്വർണം സ്വന്തമാക്കുന്നതിന് സുരക്ഷ ചെലവ്, നിർമാണ ചെലവ്, ജിഎസ്ടി എന്നീ ചാർജുകൾ ബാധകമാണ്. സ്വർണാഭരണങ്ങളുടെ തരം അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. സ്വർണാഭരണം വാങ്ങി നിക്ഷേപിക്കുന്നത് ചെലവ് അധികമുള്ള മാർഗമാണ്.

സ്വർണനാണയങ്ങൾ

പരമ്പരാഗത നിക്ഷേപ മാർഗമാണ് സ്വർണാഭരണങ്ങൾ വാങ്ങുന്നത്. ജുവലറി, ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾ, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ എന്നിവ സ്വർണനാണയങ്ങൾ വിൽക്കുന്നുണ്ട്. 24 കാരറ്റ് പരിശുദ്ധിയുള്ള 999 സൂക്ഷ്മതയുള്ള സ്വർണത്തിലാണ് നാണയങ്ങൾ ലഭിക്കുന്നത്. 0.5 ഗ്രാം മുതൽ 50 ഗ്രാം വരെ അളവിൽ സ്വർണ നാണയങ്ങൾ ലഭിക്കും. സ്വർണാഭരണങ്ങളേക്കാൾ ചെലവ് കുറഞ്ഞ നിക്ഷേപ രീതിയാണിത്. ആഭരണങ്ങളേക്കാൾ കുറഞ്ഞ പണിക്കൂലിയാണ് ചെലവ് കുറയ്ക്കുന്നത്.

സ്വർണ സമ്പാദ്യ പദ്ധതി

നിശ്ചിത കാലത്തിന് ശേഷം സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ജുവലറികളുടെ സ്വർണ സമ്പാദ്യ പദ്ധതികളിൽ ചേരാം. തിരഞ്ഞെടുത്ത കാലയളവിലേക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് സ്വർണ സമ്പാദ്യ പദ്ധതികളുടെ രീതി. കാലാവധി അവസാനിക്കുമ്പോൾ നിക്ഷേപിച്ച തുകയോടൊപ്പം ബോണസ് തുകയും ചേർത്ത് ജുവലറിയിൽ നിന്ന് സ്വർണം വാങ്ങാം. ഒരു മാസത്തെ അടവ് തുകയോ നിശ്ചിത ശതമാനമോ ബോണസായി ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ നിലവിലുള്ള വിലയിലാണ് സ്വർണം വാങ്ങാൻ സാധിക്കുക.

ഗോൾഡ് ഇടിഎഫ്

ഏറ്റവും കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങാനുള്ളൊരു മാർഗമാണ് ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഗോൾഡ് ഇടിഎഫ്). ഓഹരി വിപണിയിൽ ഭൗതിക സ്വർണത്തിന്റെ വിലയെ അടിസ്ഥാനമാക്കിയാണ് ഇടിഎഫുകൾ വ്യാപാരം നടക്കുന്നത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഇടിഎഫുകളിൽ നിക്ഷേപം ആരംഭിക്കാൻ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. അതേസമയം, എൻട്രി, എക്സിറ്റ് ചാർജുകൾ ഇടിഎഫിനില്ല. ഫണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് അനുപാതം, ഇടിഎഫ് യൂണിറ്റുകൾ വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ നൽകുന്ന ബ്രോക്കർ ചെലവ് എന്നിവയാണ് മറ്റു ചാർജുകൾ.

സോവറിൻ ഗോൾഡ് ബോണ്ട്

സ്വർണത്തിൽ നിക്ഷേപിക്കാനുള്ളൊരു സർക്കാർ പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. സോവറിൻ ഗോൾഡ് ബോണ്ടുകളുടെ ഇഷ്യു സർക്കാർ പുറത്തിറക്കുമ്പോൾ മാത്രമാണ് ഇതുവഴി സ്വർണം വാങ്ങാൻ സാധിക്കുക. വർഷത്തിൽ രണ്ട് തവണ സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യു നടക്കും. ഏകദേശം ഒരാഴ്ച കാലം സബ്‌സ്‌ക്രിപ്‌ഷന് സമയം ലഭിക്കും.

ബാങ്കിൽ നിന്നോ ഡീമാറ്റ് അക്കൗണ്ട് വഴി സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴിയോ സ്വർണം വാങ്ങാം. 8 വർഷമാണ് നിക്ഷേപ കാലാവധി. സ്വർണ വിലയിലുണ്ടാകുന്ന മൂലധന നേട്ടത്തിന് നികുതി നൽകേണ്ടതില്ല. നിക്ഷേപിക്കുന്ന തുകയ്ക്ക് 2.50 ശതമാനം പലിശയും ഇതോടൊപ്പം ലഭിക്കും.

ഡിജിറ്റൽ ഗോൾഡ്

പേയ്മെന്റ് ആപ്പുകൾ ഉപയോ​ഗിച്ച് ഡിജിറ്റൽ ഗോൾഡ് വാങ്ങാൻ സാധിക്കും. ഈ സൗകര്യം ഉപയോ​ഗിച്ച് 1 രൂപ മുതൽ സ്വർണം വാങ്ങാം. എംഎംടിസി- പിഎഎംപി, സേഫ്ഗോൾഡ് എന്നിവയുടെ സഹകരണത്തോടെ ​ഗൂ​​ഗിൾപേ, പേടിഎം, ഫോൺ പേ എന്നിവയിലൂടെ സ്വർണം വാങ്ങാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X