രാജ്യം 78-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 78 വർഷങ്ങൾ കൊണ്ട് വലിയ സാമൂഹിക-സാമ്പത്തിക-സൈനിക വളർച്ച നേടാൻ രാജ്യത്തിന് സാധിച്ചു. ജീവിത രീതികൾക്കും വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ആഘോഷങ്ങളെല്ലാം കൂടുതൽ മനോഹരമായി തീർന്നു. അതോടൊപ്പം സ്വർണാഭരണങ്ങളോടുള്ള താൽപ്പര്യത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് ഒരു പവൻ സ്വർണത്തിന്‍റെ വില എത്രയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.
1950കളിൽ ഒരു പവൻ സ്വർണത്തിന് 90 രൂപയോളമായിരുന്നു വില. 1960-ൽ എത്തിയപ്പോൾ വില 110-120 രൂപയിലേക്ക് എത്തി. 1970 ആയപ്പോഴേക്കും 184 രൂപയിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില അരലക്ഷം രൂപയ്ക്ക് മുകളിലാണ്.
ഇന്നത്തെ വില
സംസ്ഥാനത്ത് ഇന്നു സ്വർണവിലയിൽ മാറ്റമില്ല. ഇന്നലത്തെ അതേവിലയിൽ തന്നെയാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയും.
51,600 രൂപയിലാണ് സ്വർണം ഓഗസ്റ്റ് ആരംഭിച്ചത്. ഈ മാസം 7, 8 തീയതികളിൽ വില 50,800 രൂപവരെ താഴ്ന്നിരുന്നു. മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും ഇതുതന്നെ. ഇക്കഴിഞ്ഞ 13 ന് രേഖപ്പെടുത്തിയ 52,520 രൂപയാണ് മാസത്തെ ഉയർന്ന നിലവാരം.

പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
ആഗോള വിപണിയിൽ സ്വർണവില മുകളിലോട്ടാണ്. 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 0.21% (5.05 ഡോളർ) വർധിച്ച് 2,454.61 ഡോളറിലെത്തി.
വില മുകളിലേക്ക് ഉയരുമോ..?
ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് രാജ്യത്ത് പവന്‍റെ വില കുറഞ്ഞത്. 50,400 രൂപയിലേക്ക് ബജറ്റിന് പിന്നാലെ സ്വർണവില കുറഞ്ഞിരുന്നു. അതിന് ശേഷം വലിയ വർധനവ് സ്വർണത്തിനുണ്ടായിട്ടില്ല. എന്നാൽ വിവാഹ സീസൺ വരാനിരിക്കുന്ന സാഹചര്യത്തിൽ സ്വർണവില മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ ഉയർന്ന അളവിൽ സ്വർണം വാങ്ങുന്നവർ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
വില വർധനവിന്‍റെ ചരിത്രം
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
കഴിഞ്ഞ നാല് വർഷം കൊണ്ട് 30,000 രൂപയ്ക്കടുത്താണ് സ്വർണവില വർധിച്ചത്. പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.
More From GoodReturns

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം



Click it and Unblock the Notifications