മാസത്തിലെ ഉയർന്ന നിലവാരത്തിലാണ് സ്വർണ വില. വ്യാഴാഴ്ച രേഖപ്പെടുത്തിയ പവന് 43,200 രൂപയിലണ് വെള്ളിയാഴ്ചയും സ്വർണം വ്യാപാരം നടക്കുന്നത്. കേരള വിപണിയിൽ വെള്ളിയാഴ്ച സ്വർണ വിലയിൽ മാറ്റമില്ലെങ്കിലും അന്താരാഷ്ട്ര വിപണിയിൽ മാറ്റമുണ്ട്. നേട്ടത്തിലാണ് സ്വർണ വിലയെങ്കിലും വ്യാഴാഴ്ച രേഖപ്പെടുത്തിയ ഉയരത്തിൽ നിന്ന് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. യുഎസിൽ കഴിഞ്ഞ ദിവസം നടന്ന സാമ്പത്തിക ഡാറ്റയാണ് പൊടുന്നനെയുള്ള ഈ മാറ്റത്തിന് കാരണം.
കേരള വിപണിയിൽ സ്വർണ വില
വ്യാഴാഴ്ച രേഖപ്പെടുത്തിയ മാസത്തിലെ ഉയർന്ന നിലവാരമായ 43,200 രൂപ തന്നെയാണ് വെള്ളിയാഴ്ചയിലെയും സ്വർണ വില. പവന് 280 രൂപ വര്‍ധിച്ചാണ് വ്യാഴാഴ്ച സ്വർണ വില 43,200 രൂപയിലേക്ക് എത്തിയത്. ഗ്രാമിന് 35 രൂപയും വര്‍ധിച്ച് 5,400 രൂപയിലാണ് സ്വര്‍ണ വില. എട്ട് ദിവസം കൊണ്ട് സ്വർണ വിലയിൽ 1,000 രൂപയ്ക്ക് മുകളിലാണ് ഇടിവുണ്ടായത്. ഒക്ടോബർ മാസത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് തുടങ്ങിയ വർധനവ് 43,000 രൂപ നിലവാരത്തിലാണ് എത്തി നിൽക്കുന്നത്.

ഒക്ടോബര്‍ 5 ന് 41,920 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയതിന് ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. 7 ദിവസത്തിനിടെ 1,000 രൂപയാണ് വർധിച്ചത്. ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ച് 42,000 രൂപയിലായിരുന്നു സ്വർണ വില. 7-ാം തീയതി രാവിലെയും വൈകീട്ടുമായി 520 രൂപ വർധിച്ചു. രാവിലെ 200 രൂപയും വൈകീട്ട് 320 രൂപയുമാണ് വർധിച്ചത്.
ശനിയാഴ്ച 42,520 രൂപയിലാണ് സ്വർണം വ്യാപാരം ആരംഭിച്ചത്. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം തിങ്കളാഴ്ച 160 രൂപയാണ് സ്വർണ വിലയിൽ വർധിച്ചത്. 42,680 രൂപയിൽ നിന്നാണ് ചൊവ്വാഴ്ച 240 രൂപ വർധിച്ചത്. ബുധനാഴ്ച സ്വർണ വിലയിൽ മാറ്റമില്ലാത്തതോടെ 6 ദിവസം കൊണ്ട് 1,000 രൂപയാണ് വിലയിൽ വർധനവുണ്ടായത്. വ്യാഴാഴ്ച 280 രൂപ പവന് വർധിച്ചതോടെ 1,280 രൂപയാണ് ഒരാഴ്ച കൊണ്ട് സ്വർണ വിലയിൽ മാറി മാറിഞ്ഞത്.
സ്വർണ വിലയിൽ ട്വിസ്റ്റ്
ആഗോള വിപണിയിൽ വെള്ളിയാഴ്ച സ്വർണ വില ഉയർന്നെങ്കിലും ഇടിവിനുള്ള സാധ്യത മുന്നിലുണ്ടെന്ന് കാണാം. സ്പോട്ട് ഗോൾഡ് 0.2 ശതമാനം ഉയർന്ന് ഔൺസിന് 1,872.20 ഡോളറിലാണ് ആഗോള വിപണിയിലെ സ്വർണ വില. എന്നാൽ വ്യാഴാഴ്ച രേഖപ്പെടുത്തിയ രണ്ടാഴ്ചയിലെ ഉയർന്ന നിലവാരമായ 1,884.74 ഡോളറിൽ നിന്ന് സ്വർണ വില താഴേക്ക് വന്നു. യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നതോടെ ഡോളറും ബോണ്ടും നേട്ടമുണ്ടാക്കുന്നുണ്ട്. പണപ്പെരുപ്പം വർധിച്ചത് പലിശനിരക്ക് വർധനവിന്റെ സാധ്യതയാണ് കാണിക്കുന്നത്.
ഈ ആഴ്‌ച സ്വർണം 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. മാർച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടമാണിത്. ഇസ്രായേലും ഹമാസും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾ കാരണം സ്വർണത്തിനുള്ള ആവശ്യം വർദ്ധിച്ചതായി കാണാം. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലത്ത് സ്വർണം സുരക്ഷിത നിക്ഷേപമായി പരിഗണിക്കാറുണ്ട്. എന്നാൽ പലിശ രഹിത ആസ്തിയായതിനാൽ പലിശ നിരക്ക് ഉയരുമ്പോൾ സ്വർണ വില ഇടിയും.
സെപ്റ്റംബറിലെ യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം വർധിച്ചതിന് പിന്നാലെ യുഎസ് ഫെഡറൽ റിസർവ് ഈ വർഷം മറ്റൊരു പലിശ നിരക്ക് വർധിപ്പിക്കുകയും അടുത്ത വർഷം കൂടുതൽ നിരക്കുകൾ ഉയർത്തുകയും ചെയ്യുന്നതിനുള്ള ശക്തമായ സാധ്യതയാണ് വിപണിയിൽ കാണുന്നത്. യുഎസ് ട്രഷറി ആദായം ഉയരുകയും ഡോളർ ശക്തിപ്പെടുകയും ഒപ്പം പലിശ നിരക്ക് വർധനവ് സാധ്യത കാണുന്നതിനാൽ സ്വർണ വില ഇടിയാൻ സാധ്യതയുണ്ട്. പണപ്പെരുപ്പം ഉയർന്നതോടെ ആഗോളതലത്തിൽ ഓഹരി വിപണികളും ഇടിവിലാണ്.
More From GoodReturns

സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല: സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടക്കം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ അറിയാം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റം: ജൂലൈ 21-ലെ ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications