സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വില സംബന്ധിച്ച് ഒരുപിടിയുമില്ല. കയ്യിലൊതുങ്ങുന്ന വിലയിലെത്തുമെന്ന് കൊതിപ്പിച്ച് സ്വര്‍ണ വില കടന്നു കളയുകയാണ്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച സ്വര്‍ണ വില തിങ്കളാഴ്ച വീണ്ടും വര്‍ധിക്കുകയാണ്.
പവന് 80 രൂപയാണ് തിങ്കളാഴ്ച വര്‍ധിച്ചത്. പവന് 45,920 രൂപയിലാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,740 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞിരുന്നു. ഞായറാഴ്ചയിൽ ഇതേ വില തുടർന്ന ശേഷമാണ് ഇന്നത്തെ വില വർധനവ്.
ആഗോള വിപണിയിൽ
സ്വർണ വില അമേരിക്കൻ വിപണിയിൽ നേട്ടമുണ്ടാക്കുന്നുണ്ട്. വെള്ളിയാഴ്ച 2,019.7 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ വ്യാപരത്തിൽ സ്പോട്ട് ഗോൾഡ് 0.16 ശതമാനം ഉയർന്ന് ഔൺസിന് 2,022.92ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്‌ചയിലെ യുഎസ് പണനയ യോഗ തീരുമാനത്തിന് ശേഷം ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് പാതയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയ്ക്കുള്ള കാത്തിരിപ്പിലാണ് വിപണി.

ഫെഡറൽ കഴിഞ്ഞ ആഴ്‌ച പലിശ നിരക്കുകൾ സ്ഥിരമായി നിലനിർത്തുകയും കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന പലിശ നിരക്ക് കർശനമാക്കൽ അവസാനിച്ചിരിക്കുകയാണെന്നും 2024 ൽ പലിശ നിരക്ക് കുറയ്ക്കുമെന്നുമുള്ള സൂചന നൽകിയതിന് പിന്നാലെ സ്വർണം ആഴ്ചയിൽ നേട്ടമുണ്ടാക്കിയിരുന്നു. 0.8 ശതമാനത്തിന്റെ പ്രതിവാര നേട്ടമാണ് സ്വർണ വിലയിലുണ്ടായത്.
അതേസമയം ന്യൂയോർക്ക് ഫെഡ് പ്രസിഡന്റ് ജോൺ വില്യംസിന്റെ പ്രസ്താവന നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചല്ല സംസാരിക്കുന്നതെന്നും ഈ തീരുമാനം അകാലമാണെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്കുകൾ കുറയ്ക്കുന്നത് ഡോളറിനെയും ബോണ്ട് യീൽഡിനെയും അനാകർഷകമാക്കും. ഇത് സ്വർണത്തിനുള്ള ആവശ്യകത വർധിപ്പിക്കുകയും വില ഉയർത്തുകയും ചെയ്യും.
സ്വർണ വില എങ്ങോട്ട്
കഴിഞ്ഞ വാരം വലിയ ചാഞ്ചാട്ടമാണ് സ്വർണ വിലയിലുണ്ടായത്. സ്വർണ വില കുറഞ്ഞ് തുടങ്ങിയ ശേഷം ഒറ്റ ദിവസം കൊണ്ട് 800 രൂപ വർധിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ ഇതിന് പിന്നാലെ സ്വർണ വില ഇടിയുകയും ചെയ്യും.
പവന് 160 രൂപ കുറഞ്ഞ് 45,560 രൂപയിലാണ് ഡിസംബര്‍ 11 ന് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ചൊവ്വാഴ്ചയും 160 രൂപ കുറഞ്ഞ് 45,400 രൂപയിലേക്ക് ഒരു പവന്റെ വിലയെത്തി. ബുധനാഴ്ച 80 രൂപ കുറഞ്ഞ് 45,320 രൂപയിലായിരുന്നു സ്വര്‍ണ വില. മാസത്തിലെ താഴ്ന്ന നിലവാരമാണിത്.
ഇവിടെ നിന്ന് വ്യാഴം, വെള്ളി ദിവസങ്ങളിലായി 880 രൂപ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. വ്യാഴാഴ്ച 800 രൂപ വര്‍ധിച്ച് 46,120 രൂപയിലേക്കും വെള്ളിയാഴ്ച 80 രൂപ വര്‍ധിച്ച് 46,200 രൂപയിലേക്കും സ്വര്‍ണ വില എത്തി. എന്നാൽ ശനിയാഴ്ച 320 രൂപ കുറഞ്ഞതോടെ വാരാന്ത്യത്തില്‍ 45,840 രൂപയിലാണ് സ്വർണം വ്യാപാരം അവസാനിച്ചത്. ഇത് കഴിഞ്ഞാഴ്ചയിലെ വർധനവ് 280 രൂപ മാത്രമാക്കി ചുരുക്കി.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
