സ്വർണമില്ലാതെ ഒരു ആഘോഷവും മലയാളികൾക്കില്ല. വിവാഹത്തിന്‍റെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ ഏപ്രിൽ മാസത്തെ സ്വർണത്തിന്‍റെ വില കേട്ട് മൂക്കത്ത് വിരൾ വെച്ചിരിക്കുകയായിരുന്നു ആഭരണപ്രേമികൾ. കാരണം റോക്കറ്റ് വേഗതയിലാണ് സ്വർണവില കുതിച്ചുയർന്നത്. അതേ കുതിപ്പ് തന്നെ മെയ് മാസത്തിലും സ്വർണം തുടരുമോ എന്ന ആശങ്ക ഇപ്പോഴും ആഭരണ പ്രേമികൾക്ക് ഉണ്ട്.
ഇന്നത്തെ സ്വർണവില
പവന് 52,440 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6,555 രൂപ. എന്നാൽ ഇന്ന് സ്വർണവിലയിൽ നേരിയ വർധനവുണ്ട്. 560 രൂപയാണ് പവന് ഇന്ന് കൂടിയത്. അതോടെ പവന്‍റെ വില 53,000 രൂപയിലെത്തി. ഗ്രാമിന് 6,625 രൂപ.

ഒരു പവൻ വാങ്ങാം 57,000 രൂപ നൽകണം
നിലവിലെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം ചെറിയ ഇടിവിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 4.30 ഡോളർ (0.18%) താഴ്ന്ന് 2320.19 ഡോളർ എന്നതാണ് വിലനിലവാരം.
സ്വര്‍ണവില ഇനി എങ്ങോട്ട്?
നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ രാജ്യാന്തര സ്വർണവിലയിൽ വലിയ കുതിപ്പുണ്ടാകാനുള്ള സാധ്യതയില്ല എന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലും വരും ദിവസങ്ങളിൽ സ്വർണത്തിന്‍റെ വില ഇടിയും. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം പോലെയുള്ള ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞതും സ്വര്‍ണവിലയെ താഴേക്ക് വീഴ്ത്തുന്നുണ്ട്.
നാല് മാസം കൊണ്ട് കൂടിയത് 6,160 രൂപ
2024-ലെ ആദ്യ നാല് മാസം കൊണ്ട് 6,160 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. 46840 രൂപയായിരുന്നു ജനുവരി ഒന്നിന് സംസ്ഥാനത്തെ സ്വർണവില. രണ്ടാം തീയ്യതി പവന്‍റെ വില 47000 രൂപയിലേക്കെത്തി. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും മുന്നോട്ട് പോയ സ്വർണവില ജനുവരി 18-ന് 45920 രൂപയിലേക്കെത്തിയിരുന്നു. 46,640 രൂപയായിരുന്നു ഫെബ്രുവരി രണ്ടിലെ സ്വർണവില. 46080 എന്ന നിരക്കിലാണ് ഫെബ്രുവരി മാസം അവസാനിച്ചത്.
സ്വർണവില ചരിത്രത്തിലാധ്യമായി അരലക്ഷം കടന്ന മാസമാണ് മാർച്ച്. 46,320 രൂപയായിരുന്നു മാർച്ച് ഒന്നിന് പവന്‍റെ വില. ഏഴാം തീയ്യതി 48,000 രൂപയിലേക്കും21-ആം തീയ്യതി സ്വർണവില 49,000 രൂപയ്ക്ക് മുകളിലേക്കും കുതിച്ചു. 29-ആം തീയ്യതിയാണ് സ്വർണവില 50,000 കടക്കുന്നത്. ഏപ്രിൽ 19-ന് രേഖപ്പെടുത്തിയ 54,520 രൂപയാണ് സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില.

സ്വർണത്തിലെ നിക്ഷേപം
ഏതു വിലയായാലും സ്വർണം നിക്ഷേപമെന്ന നിലയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് കേരളത്തിനകത്തും പുറത്തുമുള്ളവർ. സ്വർണത്തിലെ നിക്ഷേപം സ്വർണാഭരണങ്ങളായും നാണയങ്ങൾ, ബിസ്‌ക്കറ്റുകൾ, ബാറുകൾ എന്നിവയുടെ രൂപത്തിലും ആകാം. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴിയോ ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വഴിയോ ഇത് ചെയ്യാവുന്നതാണ്.
സാധാരണ സ്റ്റോക്ക് പോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യുകയും ട്രേഡ് ചെയ്യുകയും ചെയ്യുന്നവയാണ് സ്വർണ ഇടിഎഫുകൾ ( ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്). നിങ്ങളുടെ സാധാരണ ട്രേഡിംഗ് അക്കൗണ്ട് വഴി നിങ്ങൾക്ക് സ്വർണ ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ സ്വർണ ഇടിഎഫുകൾ സൂക്ഷിക്കാനും കഴിയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications