കേരളത്തിൽ സ്വർണ വില ഉയർന്ന നിലവാരത്തിൽ തന്നെ. ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമില്ലെങ്കിലും തിങ്കളാഴ്ച രേഖപ്പെടുത്തിയ 45,920 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ചാണ് 45,920 രൂപയിലാണ് സ്വർണ വില എത്തിയത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,740 രൂപയിലാണ് ഇന്നലെ രേഖപ്പെടുത്തിയ വില. ചൊവ്വാഴ്ചയും ഇതേ നിലവാരത്തിലാണ് സ്വർണം.
അമേരിക്കയിൽ പലിശ നിരക്ക് വർധനവിന് അവസാനമായെന്ന വിപണി പ്രതീക്ഷകളാണ് സ്വർണ വിലയെ ഉയർത്തുന്നത്. ഇതിന് കൂടുതൽ വ്യക്തതയ്ക്കായി അടുത്ത സാമ്പത്തിക ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ നേരിയ നേട്ടം മാത്രമാണ് ആഗോള വിപണിയിൽ കാണാനുള്ളത്.

സ്വർണ വിലയിൽ ചാഞ്ചാട്ടം
ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞതിന് ശേഷമാണ് തിങ്കളാഴ്ച വില വർധിച്ചത്. ചൊവ്വാഴ്ച ഇതേ വില തുടരുകയും ചെയ്തു. അതേസമയം കഴിഞ്ഞ വാരം വലിയ ചാഞ്ചാട്ടമാണ് സ്വർണ വിലയിലുണ്ടായത്. വില കുറഞ്ഞ് തുടങ്ങിയ ശേഷം ഒറ്റ ദിവസം കൊണ്ട് 800 രൂപ സ്വർണ വിലയിൽ വർധിച്ചു. എന്നാൽ ഇതിന് പിന്നാലെ സ്വർണ വില ഇടിയുകയും ചെയ്യും.
പവന് 160 രൂപ കുറഞ്ഞ് 45,560 രൂപയിലാണ് ഡിസംബര്‍ 11 ന് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ച 45,320 രൂപയിലേക്ക് താഴ്ന്ന ശേഷം വ്യാഴാഴ്ച 800 രൂപ വര്‍ധിച്ച് 46,120 രൂപയിലേക്കും വെള്ളിയാഴ്ച 80 രൂപ വര്‍ധിച്ച് 46,200 രൂപയിലേക്കും സ്വര്‍ണ വില എത്തി. വാരാന്ത്യത്തില്‍ 45,840 രൂപയിലാണ് സ്വർണം വ്യാപാരം അവസാനിച്ചത്.
ആഗോള വിപണിയിൽ
പലിശ നിരക്ക് കുറയ്ക്കുമെന്ന വിപണി പ്രതീക്ഷകൾക്കിടയിൽ കൂടുതൽ വ്യക്തത നൽകുന്ന യുഎസ് സാമ്പത്തിക ഡാറ്റയ്ക്കായി നിക്ഷേപകർ ഈ ആഴ്‌ച കാത്തിരിക്കുന്നതിനാൽ ആഗോള വിപണിയിൽ സ്വർണ വില നേരിയ മുന്നേറ്റം മാത്രമാണ് നടത്തുന്നത്. ചൊവ്വാഴ്ച ഡോളർ ദുർബലമായതോടെ സ്വർണം നേട്ടമുണ്ടാക്കി. 0.21 ശതമാനം നേട്ടത്തിൽ 2,022.01 ഡോളർ നിലവാരത്തിലാണ് സ്പോട്ട് ഗോൾഡ് ഔൺസിന് വ്യാപാരം നടക്കുന്നത്. ഡോളർ സൂചിക 0.1 ശതമാനം ഇടിഞ്ഞ് 102.56 നിലവാരത്തിലേക്ക് താഴ്ന്നു.
കഴിഞ്ഞ രണ്ട് വർഷമായി ഉയർന്ന് നിൽക്കുന്ന പലിശ നിരക്ക് കർശനമാക്കൽ അവസാനിപ്പിക്കുകയാണെന്നും 2024 ൽ കുറഞ്ഞ വായ്പാ ചെലവ് വരുമെന്നും കഴിഞ്ഞ ആഴ്ച ഫെഡറൽ റിസർവ് സൂചന നൽകിയിരുന്നു. ഈ സൂചനയ്ക്ക് വെളിച്ചം പകരുന്ന യുഎസ് സാമ്പത്തിക ഡാറ്റകൾക്കാണ് നിക്ഷേപകർ ഈ ആഴ്ച കാത്തിരിക്കുന്നത്. നവംബറിലെ കോർ വ്യക്തിഗത ഉപഭോഗ ചെലവ് (പിസിഇ) സൂചിക റിപ്പോർട്ട് ഉൾപ്പെടെയുള്ള സാമ്പത്തിക ഡാറ്റ അടുത്ത തീരുമാനങ്ങളെ സ്വാധീനിക്കുന്നവയാണ്.
സ്വർണം ബുക്ക് ചെയ്തിടാം
സ്വർണ വില ഉയർന്ന് നിൽക്കുന്ന സാഹചര്യമാണെങ്കിലും സ്വർണം ആവശ്യമുള്ളവരാണെങ്കിൽ അഡ്വാൻസ് ബുക്കിംഗാണ് ഏറ്റവും അനുയോജ്യം. ഇപ്പോഴുള്ള വിലയിൽ സ്വർണം ബുക്ക് ചെയ്തിടാനും വില ഉയരുകയാണെങ്കിൽ ബുക്ക് ചെയ്ത വിലയിലും കുറയുകയാണെങ്കിൽ കുറഞ്ഞ വിലയിലും സ്വർണം വാങ്ങാൻ അഡ്വാൻസ് ബുക്കിംഗ് സഹായിക്കും. വില ഉയരുന്ന ഘട്ടത്തിൽ സാധാരണക്കാർക്ക് ആരണം വാങ്ങാൻ അനുയോജ്യമായ വഴിയാണിത്.
കേരളത്തിലെ എല്ലാ പ്രധാന ജുവലറികളും ഈ സംവിധാനം അനുവദിക്കുന്നുണ്ട് 1 മാസം മുതല്‍ 11 മാസ കലയളവിലേക്ക് ഇത്തരത്തിലുള്ള ബുക്കിംഗ് സ്വീകരിക്കുക. ഓരോ കാലയളവിലേക്കും നിശ്ചിത തുക അഡ്വാൻസ് നൽകണം. ഓരോ ജുവലറി അനുസരിച്ചും ഈ തുക മാറ്റം വരും.
മലബാര്‍ ഗോള്‍ഡില്‍ സ്വര്‍ണ വിലയുടെ 10 ശതമാനം അടച്ചാല്‍ 45 ദിവസത്തേക്ക് സ്വര്‍ണം ബുക്ക് ചെയ്യാം. 60 ദിവസത്തേക്ക് ബുക്ക് ചെയ്യാന്‍ 20 ശതമാനവും 95 ദിവസത്തേക്ക് സ്വര്‍ണ വിലയുടെ 75 ശതമാനവും അടയ്ക്കണം. 75 ശതമാനം അടച്ചാല്‍ 120 ദിവസത്തേക്കും മുഴുവന്‍ തുകയും അടച്ചാല്‍ 345 ദിവസത്തേക്കും ബുക്ക് ചെയ്യാം.
More From GoodReturns

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

സ്വർണ്ണവില കുതിക്കുന്നു: കേരളത്തിൽ പവൻ വില ഒരു ലക്ഷം കടന്നു, വിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications