മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഭരണങ്ങളിലൊന്നാണ് സ്വർണം. എല്ലാ വിശേഷ ദിവസങ്ങളിലും സ്വർണാഭരണങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടാനാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ സ്വർണവില എപ്പോഴും അവരുടെ ഒരു ആശങ്ക കൂടിയാണ്. ആ ആശങ്കകളെ ആളിക്കത്തിച്ച് കഴിഞ്ഞ മാസങ്ങളിലെല്ലാം സ്വർണവില വലിയ രീതിയിൽ വർധിച്ചിരുന്നു. എന്നാൽ ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കിയതോടെ പവന്‍റെ വില കുറഞ്ഞു.
ഓഗസ്റ്റ് മാസത്തിൽ സ്വർണവിലയിൽ വലിയ രീതിയിൽ മുകളിലേക്ക് ഉയരാത്തത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ്. 51,600 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിലെ സ്വർണവില.
ഇന്നത്തെ സ്വർണവില
ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കുറഞ്ഞത്. പവന് 50,800 രൂപ എന്ന എന്ന നിരക്കിലായിരുന്നു സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമാണ് വില. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലേയും ഇന്നും രേഖപ്പെടുത്തിയത്.
ആഗസ്റ്റ് 2-ആം തിയ്യതി ഒരു പവൻ സ്വർണ്ണത്തിന് 51,840 രൂപയും, 6,480 രൂപയുമായിരുന്നു വില. ഇതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.

1 പവൻ വാങ്ങാൻ 56,000 നൽകണം
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, നേട്ടത്തിലാണ് വ്യാഴാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 7.88 ഡോളർ (0.33%) ഉയർന്ന് 2,391.89 ഡോളർ എന്നതാണ് നിരക്ക്. നിലവിൽ സ്വർണ്ണ വില, നിർണായക നിലവാരമായ 2,400 ഡോളറിൽ പ്രതിരോധം നേരിടുന്നുണ്ട്.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.

സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഗുണനിലവാരം - വിലയേറിയ ലോഹത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വാങ്ങുന്നയാൾ ശ്രദ്ധിക്കേണ്ട നിർണായക ഘടകമാണ് സ്വർണ്ണത്തിൻ്റെ ഗുണനിലവാരം. സ്വർണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ വിവിധ മാർഗങ്ങളുണ്ട്.
2. വില - സ്വർണം വാങ്ങുന്നതിന് മുൻപ് വില കൃത്യമായി അറിഞ്ഞിരിക്കണം. ഹൈദരാബാദ് നഗരത്തിലെ വിവിധ ജ്വല്ലറികളിലെ വില താരതമ്യം ചെയ്യണം. കാരണം ആഭരണങ്ങളുടെ നിർമ്മാണച്ചെലവ് ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു. അതുകൊണ്ടു തന്നെ സ്വർണാഭരണത്തിന്‍റെ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും.
3. തൂക്കം- ആഭരണം വാങ്ങുന്നതിന് മുൻപ് അതിന്‍റെ തൂക്കം കൃത്യമായി പരിശോധിക്കണം. ആഭരണത്തിൻ്റെ വില നിശ്ചയിക്കുമ്പോൾ മരതകം, മാണിക്യം, വജ്രം, മുത്ത് തുടങ്ങിയ കല്ലുകളും ഉൾപ്പെടുത്തും. കല്ലുകളുടെ വിലയും ഗ്രാമിന് സ്വർണ്ണത്തിൻ്റെ മൂല്യത്തിന് തുല്യമായി ഈടാക്കുന്നു, ഇത് ആഭരണത്തിൻ്റെ അന്തിമ വില വർദ്ധിപ്പിക്കും. അതിനാൽ കല്ലുകളുടെ നിരക്ക് പ്രത്യേകം ഈടാക്കുന്നുണ്ടോ, അതോ ആഭരണങ്ങൾക്കൊപ്പം വിലയിട്ടതാണോയെന്ന് മനസിലാക്കണം.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications