സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. എത്രയാണ് ഇന്നത്തെ വില എന്ന് ചോദിച്ചാൽ റെക്കോർഡ് വിലയാണെന്ന് മാത്രം. കാരണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഒക്ടോബർ 4-ആം തീയ്യതി സ്വർണം കുറിച്ചത്. അതേ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം. എന്തായാലും കുറേ നാളായി തുടരുന്ന കുതിപ്പിന് ചെറിയ അവധി നൽകാൻ സ്വർണം തയ്യാറായി എന്നത് ആഭരണപ്രേമികൾക്ക് ചെറിയ ആശ്വാസം നൽകുന്ന കാര്യമാണ്.
ഇന്നത്തെ വില
ഇന്ന് പവന് 56,960 രൂപയും, ഗ്രാമിന് 7,120 രൂപയുമാണ് വില. പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം വർധിക്കുന്നത് ഈ വാരം രാജ്യാന്തര വില വർധിക്കുന്നതിന് കാരണമായിരുന്നു. സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.
ആഗോള സ്വർണവില
ആഗോള സ്വർണ്ണ വില ഫ്ലാറ്റ് നിലവാരത്തിലാണ് വാരാന്ത്യത്തിൽ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ട്രോയ് ഔൺസിന് 2.49 ഡോളർ (0.09%) താഴ്ന്ന് 2,653.25 ഡോളറിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്.
ഒരു പവൻ വാങ്ങാൻ
സ്വർണവില റെക്കോർഡ് ഉയരത്തിൽ തുടരുന്ന സാഹചര്യത്തിൽ 1 പവൻ സ്വർണം വാങ്ങാൻ എത്ര രൂപ ചിലവ് വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 62,000 രൂപ നൽകേണ്ടി വരും.

സ്വർണം വാങ്ങിക്കൂട്ടി കേന്ദ്ര ബാങ്കുകൾ
ലോകരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ ടൺ കണക്കിന് സ്വർണ്ണമാണ് വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. സ്വർണ്ണത്തിന്റെ കരുതൽ ശേഖരം വർധിപ്പിക്കാൻ രാജ്യങ്ങളെല്ലാം ശ്രദ്ധിക്കുന്നു. കൂടാതെ കഴിഞ്ഞ സെപ്തംബർ പകുതിയോടെ യു.എസ് ഫെഡ്, പലിശ നിരക്കുകളിൽ കുറവ് വരുത്തിയിരുന്നു. ഇതും സ്വർണ്ണ വില വർധിക്കാൻ കാരണമായി. യു.എസ് ബോണ്ട് വരുമാനം താഴ്ന്നു നിൽക്കുന്നതിനാൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിക്കുകയാണ് ചെയ്യുക.
അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
സ്വർണത്തിലെ നിക്ഷേപം
1. സോവറിൻ ഗോൾഡ് ബോണ്ടുകൾ
ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ യൂണിറ്റുകളടങ്ങിയ സർക്കാർ സെക്യൂരിറ്റിയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.
2. ഗോൾഡ് ഇടിഎഫുകൾ
ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്‍റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്‌സ്ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും ഷെയറുകളുടേതിന് സമാനമായ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുകയും ചെയ്യുന്നു.
3. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
ഡീമാറ്റ് അക്കൗണ്ടില്ലാതെ ഡിജിറ്റലായി സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ. സ്വർണ ഇടിഎഫുകളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിലാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നത്.

സ്വർണ വായ്പ
സ്വർണവില റെക്കോർഡ് ഉയരത്തിൽ തുടരുന്നത് കൊണ്ടു തന്നെ അത്യവശ്യത്തിന് പണം ആവശ്യമുള്ളവർക്ക് സ്വർണ വായ്പയിലൂടെ പണം കണ്ടെത്താൻ സാധിക്കും. സ്വർണ്ണ വായ്പ പലിശ നിരക്കുകൾ ഓരോ ബാങ്കിനും വ്യത്യസ്തമാണ്. സ്വർണ്ണ വായ്പകൾ നൽകുന്നതിന് പല ബാങ്കുകളും ഒരു പ്രോസസ്സിംഗ് ഫീ ഈടാക്കുന്നു എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. സ്വർണ്ണ വായ്പകൾക്കായി വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശനിരക്കുകൾ പരിശോധിക്കാം.
1. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 8.40% മുതൽ 9.25% വരെ
2. ഫെഡറൽ ബാങ്ക് - 8.99% മുതൽ
3. ഐസിഐസിഐ ബാങ്ക് - 9.00% മുതൽ 18.00% വരെ
4. കൊട്ടക് മഹീന്ദ്ര ബാങ്ക് - 9.00% മുതൽ 24.00% വരെ
5. എസ്.ബി.ഐ - 9.05% മുതൽ
6. ബാങ്ക് ഓഫ് ബറോഡ - 9.15% മുതൽ
7. സൗത്ത് ഇന്ത്യൻ ബാങ്ക് - 9.20% മുതൽ 22.00% വരെ
8. പഞ്ചാബ് നാഷണൽ ബാങ്ക് - 9.25%
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications