മലയാളികളുടെ എല്ലാ ആഘോഷങ്ങളിലും സ്വർണത്തിന്‍റെ സാന്നിധ്യം കാണാം. കുട്ടികളുടെ നൂല് കെട്ടി, പിറന്നാൾ ആഘോഷം, കല്യാണം തുടങ്ങി എല്ലാ ആഘോഷങ്ങളുടേയും മാറ്റ് കൂട്ടുന്നത് സ്വർണമാണ്. എന്നാൽ സ്വർണവില കേട്ടാൽ അത്ര സന്തോഷമുണ്ടാകില്ല. കാരണം അരലക്ഷത്തിന് മുകളിൽ തന്നെ തുടരുകയാണ് പവന്‍റെ വില.
കഴിഞ്ഞ നാല് വർഷം കൊണ്ട് 30,000 രൂപയ്ക്കടുത്താണ് സ്വർണവില വർധിച്ചത്. പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു. കഴിഞ്ഞ കുറേ നാളുകളായി 52,000 രൂപയ്ക്ക് മുകളിലാണ് പവന്‍റെ വില.
ഇന്നത്തെ സ്വർണവില
പവന് 53,080 രൂപയിലും, ഗ്രാമിന് 6,635 രൂപയിലുമാണ് ഇന്നലെ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഇന്നും അതേ വിലയിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള സ്വർണവില
ആഗോള തലത്തിൽ സ്വര്‍ണം ഔണ്‍സിന് 2,332.68 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വില വര്‍ധന പരിഗണിക്കുമ്പോള്‍ പ്രാദേശിക വിപണികളില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിച്ചേക്കാം. ആഗോള വിപണികളിലെ വിലമാറ്റങ്ങള്‍ ചെറുതാണെങ്കില്‍ പോയും ഡോളറിലാണ്. ഡോളറിനെതിരേ രൂപ കഴിഞ്ഞ കുറച്ചു കാലങ്ങളായി മോശം പ്രകടനം തുടരുകയാണ്. അതിനാല്‍ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിപണിയില്‍ സമ്മര്‍ദം സൃഷ്ടിക്കാം. ഡോളര്‍- രൂപ വിനിമയ നിരക്ക് ഇവിടെ പ്രധാനമാണ്.

പവൻ വാങ്ങാൻ എത്ര നൽകണം
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. അതിനൊപ്പം പണിക്കൂലി, നികുതി, ഹാള്മാര്ക്കിങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.
വില ഉയരുമോ..?
വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സെപ്തംബറില്‍പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍എന്നിവ ആഗോള- പ്രാദേശിക വിപണികളിലെ സ്വര്‍ണവിലയെ സ്വാധീനിച്ചേക്കാം. എണ്ണവിലയിലെ കുതിപ്പ് ആഗോളതലത്തില്‍ പണപ്പെരുപ്പ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതു സ്വര്‍ണത്തിനു കരുത്തുപകര്‍ന്നേക്കാം.
കഴിഞ്ഞ മെയിൽ ചൈനീസ് കേന്ദ്ര ബാങ്ക് സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ഇനിയുള്ള മാസങ്ങളിൽ വാങ്ങൽ തുടർന്നാൽ അത് സ്വർണ്ണ വിലയിൽ കുതിപ്പ് നൽകുന്ന ഘടകമായി മാറും.

അഡ്വാന്‍സ് ബുക്കിംഗ് ഗുണം ചെയ്യും
വലിയ അളവിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്
റെക്കോർഡ് വില കഴിഞ്ഞ മാസം
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications