സ്വന്തം റെക്കോർഡ് തന്നെ തകർത്ത് മുകളിലേക്ക് പായുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ 1080 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ. അങ്ങനെ സംഭവിച്ചാൽ സാധാരണക്കാർക്ക് സ്വർണാഭരണം എന്നത് സ്വപ്നമായി മാറും.
ഇന്നും റെക്കോർഡ്
പവന് 57,120 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില വീണ്ടും മുകളിലേക്ക് ഉയർന്നു. പവന് 80 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില കൂടിയിരിക്കുന്നത്. അതോടെ ഇന്ന് പവന് 57,280 രൂപയും, ഗ്രാമിന് 7,160 രൂപയുമാണ് വില. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഒരു പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. അതിനോടൊപ്പം ജിഎസ്ടി, പണക്കൂലി, ഹോൾമാർക്കിംഗ് ചാർജ്ജ് തുടങ്ങിയവ നൽകണം. സ്വർണത്തിന് മൂന്ന് ശതമാനമാണ് ജിഎസ്ടി. 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന 53.10 രൂപയാണ് എച്ച്‍യുഐഡി ചാർജ്. മിനിമം 5-10 ശതമാനമാണ് പണിക്കൂലി. ബ്രാൻഡഡ് ജ്വല്ലറികൾക്ക് 20-30 ശതമാനമൊക്കെയാകാം. ഇങ്ങനെയൊക്കെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വാർണാഭരണം വാങ്ങാൻ ഏകദേശം 63,000 രൂപയോളം വേണ്ടി വരും.

കുതിപ്പിന് കാരണം
യു.എസ് ഫെഡ് ഇനിയും നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയും, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയുമാണ് സ്വർണ്ണ വിലയിൽ കുതിപ്പിന് പ്രധാന കാരണമായി മാറുന്നത്. യു.എസ് ഫെഡ് പലിശ കുറച്ചാൽ ഡോളറിന് ആധിപത്യമുള്ള ബോണ്ട്, സേവിങ്സ് അക്കൗണ്ടുകൾ തുടങ്ങിയവയിലെ റിട്ടേൺ കുറയും.
ഇത് യുഎസ് ഡോളറിന്റെ മൂല്യത്തിലും ഇടിവുണ്ടാക്കും. ആഗോള തലത്തിൽ സ്വർണ്ണവില യുഎസ് ഡോളറിലാണ് കണക്കാക്കുന്നത്. ഡോളറിന് മൂല്യ ശോഷണം സംഭവിച്ചാൽ മറ്റ് കറൻസികളിൽ നിക്ഷേപമുള്ളവരുടെ കയ്യിലെ സ്വർണ്ണം കുറഞ്ഞ വിലയിലേക്കു മാറാൻ കാരണമാകും. ഇക്കാരണത്താൽ സ്വർണ്ണത്തിന്റെ ഡിമാൻഡും അതുവഴി വിലയും വർധിക്കുകയും ചെയ്യും.
കുതിപ്പ് തുടരും
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് വിലയിരുത്തൽ.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ ഉയർന്ന അളവിൽ സ്വർണം വാങ്ങുന്നവർ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
ഇൻഷ്വറൻസും മെയിന്റനൻസും
നാം പണം ചെലവിട്ട് വാങ്ങുന്ന സ്വർണം എക്കാലവും സുരക്ഷിതമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. മുൻനിര ജ്വല്ലറികൾ സ്വർണത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. സ്വർണാഭരണത്തിന് ഗ്യാരന്റിയും സൗജന്യ മെയിന്റനൻസും നൽകുന്ന ജ്വല്ലറികളുമുണ്ട്. ചില ജ്വല്ലറികൾ ആജീവനാന്തം സൗജന്യ മെയിന്റനൻസും ഓഫർ ചെയ്യാറുണ്ട്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications