ആർക്കും പിടിതരാതെ സ്വന്തം ഇഷ്ടത്തിന് ചാഞ്ചാടുകയാണ് സ്വർണവില. ഇന്നലെ കുറഞ്ഞാൽ ഇന്ന് കൂടും. ഇനി ഇന്ന് കൂടിയാലോ നാളെ കുറയും. ചിലപ്പോൾ മാറ്റമില്ലാതെ തുടരും. അങ്ങനെ കൂടിയും കുറഞ്ഞും സ്വർണം ആഭരണപ്രേമികളുടെ ചങ്കിടിപ്പ് കൂട്ടുന്നു. ഇതേ ചാഞ്ചാട്ടം തുടരുകയാണെങ്കിൽ വലിയ അളവിൽ സ്വർണം വാങ്ങാനിരുന്നവരാണ് ആകെ പെട്ടുപോകുന്നത്.
വില വർധനവിന് കാരണം
ഓഹരി വിപണികളുടെ തളര്‍ച്ചയില്‍സ്വര്‍ണത്തിലേയ്ക്ക് നിക്ഷേപം ഒഴുകുന്നതാണ് വില കൂടാനുള്ള പ്രധാന കാരണം. യുഎസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ മുകളില്‍ തുടരുമ്പോഴും പണപ്പെരുപ്പ ആശങ്കകള്‍ഒഴിയാത്തത് സ്വര്‍ണത്തെ മുകളിൽ നിലനിര്‍ത്തുന്നു. ചൈനയും, ഇന്ത്യയും അടക്കമുള്ള ലോകരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍സ്വര്‍ണത്തില്‍നിക്ഷേപം വര്‍ധിപ്പിക്കുന്നതും വില വര്‍ധിക്കാൻ കാരണമായി.
സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
ഇന്നത്തെ സ്വർണവില
ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. പവന് 53,080 രൂപയും, ഗ്രാമിന് 6,635 രൂപയുമായിരുന്നു. എന്നാൽ ഇന്ന് സ്വർണ്ണ വിലയിൽ വർധന. ഇന്ന് പവന് 520 രൂപയും, ഗ്രാമിന് 65 രൂപയുമാണ് വില ഉയർന്നിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,600 രൂപയും, ഗ്രാമിന് 6,700 രൂപയുമാണ് വില. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ്.
ജൂലൈ 1-ആം തിയ്യതിയാണ് ഈ മാസത്തെ താഴന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,000 രൂപയും, ഗ്രാമിന് 6625 രൂപയുമായിരുന്നു വില.

ആഭരണം വാങ്ങാൻ കൂടുതൽ നൽകണം
സ്വർണവില മുകളിലേക്ക് ഉയർന്ന സാഹച്യരത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരുമെന്ന് അറിയാമോ. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. അതിനൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, ബുധനാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 0.08 ഡോളർ (0.00%) ഉയർന്ന് 2,358.26 ഡോളർ എന്നതാണ് നിലവാരം.

സ്വർണത്തിലെ നിക്ഷേപം
പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ എന്നിവ കൂടാതെ ഇന്ന് പലതരം നിക്ഷേപാവസരങ്ങൾ സ്വർണ്ണത്തിൽ ലഭ്യമാണ്. സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ ഇ.ടി.എഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ ഉദാഹരണമാണ്.
1. സോവറിൻ ഗോൾഡ് ബോണ്ടുകൾ
ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ യൂണിറ്റുകളടങ്ങിയ സർക്കാർ സെക്യൂരിറ്റിയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.
2. ഗോൾഡ് ഇടിഎഫുകൾ
ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്‍റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്‌സ്ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും ഷെയറുകളുടേതിന് സമാനമായ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുകയും ചെയ്യുന്നു.
3. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
ഡീമാറ്റ് അക്കൗണ്ടില്ലാതെ ഡിജിറ്റലായി സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ. സ്വർണ ഇടിഎഫുകളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിലാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നത്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications