സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. 6-ആം തീയ്യതി 54,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്ന സ്വർണം പിന്നീടുള്ള ദിവസങ്ങളിൽ കുറഞ്ഞു. വരും ദിവസങ്ങളിലും വില കുറഞ്ഞാൽ അത് ആഭരണം വാങ്ങാൻ കാത്തുനിന്നവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
ഇന്നും കുറഞ്ഞു
പവന് 53,960 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് 280 രൂപ സ്വർണത്തിന് കുറഞ്ഞിട്ടുണ്ട്. അതോടെ പവന്‍റെ വില 53,680 രൂപയിലേക്കെത്തി. ഗ്രാമിന് 6710 രൂപ.
ആഭരണം വാങ്ങാൻ എത്ര രൂപ നൽകണം..?
സ്വർണവില നേരിയ തോതിൽ കുറഞ്ഞ സാഹചര്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് നോക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും.
അഡ്വാന്‍സ് ബുക്കിംഗ് ഗുണം ചെയ്യും
വരും ദിവസങ്ങളിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
ആഗോള സ്വർണ്ണവില
ആഗോള വിപണിയിൽ ഇന്നു സ്വർണവിലയിൽ നേരിയ കയറ്റം പ്രകടമാണ്. സ്വർണം ഔൺസിന് 2,367.76 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 30 ദിവസത്തിനിടെ ആഗോള സ്വർണവിലയിൽ 2.23% (52.63 ഡോളർ) വില കൂടി. ആറു മാസത്തെ വർധന 16.52% (334.86 ഡോളർ) ആണ്.
ആഗോള വിപണിയിലെ സ്വർണവില മാറ്റങ്ങൾ ഡോളറിലായതിനാൽ തന്നെ നേരിയ മാറ്റങ്ങൾ പോലും പ്രാദേശിക സ്വർണവിലയിൽ വലിയ ചലനങ്ങൾക്കു വഴിവയ്ക്കും. ഡോളർ- രൂപ വിനിമയ നിരക്കും ഇവിടെ വളരെ പ്രധാനമാണ്. ഡോളറിനെതിരേ രൂപ മോശം പ്രകടനം തുടരുന്ന സമയമാണിത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുക്കുന്നതും, എണ്ണവിലയിലെ ചാഞ്ചാട്ടവും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

സ്വർണത്തിലെ നിക്ഷേപം
പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ എന്നിവ കൂടാതെ ഇന്ന് പലതരം നിക്ഷേപാവസരങ്ങൾ സ്വർണ്ണത്തിൽ ലഭ്യമാണ്. സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ ഇ.ടി.എഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ ഉദാഹരണമാണ്.
1. സോവറിൻ ഗോൾഡ് ബോണ്ടുകൾ
ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ യൂണിറ്റുകളടങ്ങിയ സർക്കാർ സെക്യൂരിറ്റിയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.
2. ഗോൾഡ് ഇടിഎഫുകൾ
ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്‍റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്‌സ്ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും ഷെയറുകളുടേതിന് സമാനമായ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുകയും ചെയ്യുന്നു.
3. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
ഡീമാറ്റ് അക്കൗണ്ടില്ലാതെ ഡിജിറ്റലായി സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ. സ്വർണ ഇടിഎഫുകളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിലാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications