സ്വർണം മഹാലക്ഷ്മിയാണെന്ന് പഴമക്കാർ പറയാറുണ്ട്. അതുകൊണ്ടാണ് പവിത്രമായ ഈ ലോഹം വാങ്ങുന്നതിനും വിൽക്കുന്നതിനും അനുയോജ്യമായ ദിവസങ്ങൾ പോലും നിശ്ചയിച്ചിരിക്കുന്നത്. അക്ഷയതൃതീയ , ദീപാവലി തുടങ്ങിയ ദിവസങ്ങളിൽ സ്വർണം വാങ്ങുന്നത് നല്ലതാണ്. അതോടൊപ്പം വെള്ളിയാഴ്ചയും സ്വർണം വാങ്ങാൻ നല്ലതാണെന്നാണ് വിശ്വാസം. പക്ഷെ സ്വർണവില കേട്ടാൽ സ്വർണം വാങ്ങാൻ കഴിയുമോ എന്ന് തോന്നിപ്പോകും. കാരണം പവന്‍റെ വില ഇപ്പോഴും അരലക്ഷത്തിന് മുകളിൽ തന്നെയാണ്.
ഇന്നത്തെ സ്വർണവില
പവന് 53,000 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വിലയിൽ നേരിയ കുറവുണ്ട്. പവന് 400 രൂപ കുറഞ്ഞു. അതോടെ വില 52,600 രൂപയിലേക്കെത്തി. 6,575 രൂപയാണ് ഗ്രാമിന്‍റെ വില.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം ചെറിയ ഇടിവിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 0.42 ഡോളർ (0.41%) താഴ്ന്ന് 2303.45 ഡോളർ എന്നതാണ് നിലവാരം.
ഒരു പവൻ വാങ്ങാൻ എത്ര രൂപ നൽകണം
ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
അഡ്വാൻസ് ബുക്കിംഗാണ് നല്ലത്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാൻസ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും. അതുവഴി സ്വർണവില ഉയരുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാം.
വില ഇനി ഉയരുമോ...?
നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍രാജ്യാന്തര സ്വർണവിലയിൽ വലിയ കുതിപ്പുണ്ടാകാനുള്ള സാധ്യതയില്ല എന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലും വരും ദിവസങ്ങളിൽ സ്വർണത്തിന്‍റെ വില ഇടിയും. ഇറാന്‍ഇസ്രായേല്‍സംഘര്‍ഷം പോലെയുള്ള ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ഒഴിഞ്ഞതും സ്വര്‍ണവിലയെ താഴേക്ക് വീഴ്ത്തുന്നുണ്ട്.

ഏപ്രിൽ മാസത്തെ വില
സ്വർണം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ചുയർന്ന മാസമാണ് ഏപ്രിൽ. ഏപ്രിൽ 19- വെള്ളിയാഴ്ച രേഖപ്പെടുത്തിയ 54,520 രൂപയാണ് പവന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 6815 രൂപയായിരുന്നു അന്ന് വില. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില.
വില വർധനവിന്‍റെ ചരിത്രം
കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 45,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്‍റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.


Click it and Unblock the Notifications