ആഭരണപ്രേമികൾക്ക് ആശ്വാസം നൽകി സംസ്ഥാനത്തെ സ്വർണവില കുറയുകയാണ്. ജൂലൈ 17-ആം തീയ്യതി 55,000 രൂപ തൊട്ട പവന്‍റെ വില എന്നാൽ പിന്നീടുള്ള രണ്ട് ദിവസം കുറഞ്ഞു. 2 ദിവസത്തില്‍ പവന് കുറഞ്ഞത് 480 രൂപയാണ്. വരും ദിവസങ്ങളിലും വില കുറഞ്ഞാൽ വലിയ അളവിൽ സ്വർണം വാങ്ങുന്ന ആളുകൾക്ക് സാമ്പത്തിക ലാഭമുണ്ടാകും.
ഇന്നത്തെ വില
പവന് 54,880 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 360 രൂപ താഴ്ന്ന് 54,520 രൂപയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഭരണം വാങ്ങാൻ എത്ര നൽകണം..?
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 60,000 രൂപ നൽകേണ്ടി വരും.
ഇടിവിന് കാരണം
അഗോള വിപണിയിലെ വിലയിടിവാണ് നിലവില്‍ പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഡോളറിനെതിരേ രൂപ നേരിയ മുന്നേറ്റം കാഴ്ചവച്ചതും പ്രാദേശിക വിലയെ തണുപ്പിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,428.92 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇതേസമയം ഔണ്‍സിന് 2,466.54 ഡോളറായിരുന്നു.

ജൂലൈ മാസത്തെ വില
ജൂലൈ ഒന്നാം തീയ്യതി പവന് 53,000 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. 4-ആം തീയ്യതിയാകുമ്പോഴേക്കും വില 53,600 രൂപയിലേക്കെത്തി. എന്നാൽ ആറാം തീയ്യതി വില കുതിച്ചുയർന്നു. അന്ന് 54120 രൂപയായിരുന്നു പവന്‍റെ വില. ജൂലൈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്. പിന്നീടുള്ള ദിവസങ്ങളിലും ചാഞ്ചാടിയ വില 10-ആം തീയ്യതി ആകുമ്പോഴേക്കും 53,680 രൂപയിലേക്കെത്തി.
12-ആം തീയ്യതി സ്വർണവില വീണ്ടും 54,000 കടന്നു. 17-ആം തീയ്യതി പവന് ഒറ്റയടിക്ക് 720 രൂപ കുതിച്ച് 55,000 രൂപ രേഖപ്പെടുത്തിയിരുന്നു.

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
നിലവിലെ ആഗോള സ്വര്‍ണവിപണി ട്രെന്‍ഡുകള്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ചാഞ്ചാടുമെന്ന സൂചന നല്‍കുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രധാന ഘടകമാണ്. യുഎസ് ഫെഡ് യോഗം അടുക്കുന്തോറും അസ്ഥിരത വര്‍ധിക്കാം. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അത്യാവശ്യത്തിന് പണം നേടാം
സ്വർണവില അരലക്ഷം രൂപയ്ക്ക് മുകളിൽ തുടരുന്നത് കൊണ്ട് തന്നെ പണം അത്യാവശ്യമുള്ളവർക്ക് സ്വർണപ്പണയത്തിലൂടെ നേട്ടമുണ്ടാക്കാം. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. പെട്ടെന്ന് തന്നെ ഉയർന്ന തുക കയ്യിൽ കിട്ടുമെന്നതാണ് സ്വർണപ്പണയത്തിന്‍റെ ഏറ്റവും വലിയ നേട്ടം.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications