സ്വർണം മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഭരണങ്ങളിൽ ഒന്നാണ്. എല്ലാ ആഘോഷങ്ങളിലും പ്രത്യേക ദിവസങ്ങളിലും സ്വർണാഭരണങ്ങളണിച്ച് പങ്കെടുക്കാനാണ് ഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലുണ്ടായ വർധനവ് ആഭരണപ്രേമികളുടെ ചങ്കിടിപ്പ് കൂട്ടിയിരുന്നു. കാരണം പവന്‍റെ വില 55,000 രൂപ വരെ എത്തി. എന്നാൽ കഴിഞ്ഞ ആറ് ദിവസമായി വില പതിയെ താഴേക്കിറങ്ങുന്നുണ്ട്.
ഇന്നത്തെ സ്വർണവില
പവന് 54,160 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് 200 രൂപ കുറഞ്ഞു. അതോടെ പവന്‍റെ വില 53,960 രൂപയും ഗ്രാമിന് 6745 രൂപയുമാണ് വില.
6 ദിവസം, കുറഞ്ഞത് 1040 രൂപ
ജൂലൈ മാസം 17-ആം തീയ്യതിയാണ് പവന്‍റെ 55,000 രൂപയിലേക്കെത്തിയത്. 6875 രൂപയായിരുന്നു അന്ന് ഗ്രാമിന്‍റെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. 18-ആം തീയ്യതി 54,880 രൂപയിലേക്കും 20-ആം തീയ്യതി 54,240 രൂപയിലേക്കും സ്വർണവില കുറഞ്ഞു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 1040 രൂപയാണ്.

1 പവൻ വാങ്ങാൻ
പവന്‍റെ വില തുടർച്ചയായി കുറയുന്നത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാണ്. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
ആഗോള തലത്തിൽ, ചെറിയ നേട്ടത്തിലാണ് ചൊവ്വാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 2.59 ഡോളർ (0.11%) ഉയർന്ന് 2,398.43 ഡോളർ എന്നതാണ് നിരക്ക്.

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
സ്വർണവിലയിൽ പലപ്പോഴും വലിയ ചാഞ്ചാട്ടങ്ങളുണ്ടാകാറുണ്ട്. ആഗോള പ്രതിസന്ധികളും, ഡോളറിന്‍റെ വിനിമയ നിരക്കും സ്വർണവിലയെ സ്വാധീനിക്കുന്നതാണ് ഇതിന് കാരണം. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
റെക്കോർഡ് വില മെയ് മാസത്തിൽ
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications