സ്വർണമില്ലാതെ മലയാളികൾക്ക് ആഘോഷങ്ങളില്ല. അതുകൊണ്ടു തന്നെ സ്വർണവിലയിലെ മാറ്റം എല്ലാ കാലത്തും എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്. ജൂലൈ 23-ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം സ്വർണവില വലിയ രീതിയിൽ കുറഞ്ഞിരുന്നു. സ്വർണത്തിന്‍റെ കസ്റ്റംസ് തീരുവ കുറച്ചതാണ് വില കുറയാൻ കാരണമായത്. ബജറ്റിന് ശേഷം സ്വർണവില 50,400 രൂപ വരെ താഴ്ന്നിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്നും താഴ്ന്നും ചാഞ്ചാടുകയാണ് സ്വർണവില. പക്ഷെ ജൂലൈ ആദ്യ വാരത്തെ വിലയെ അപേക്ഷിച്ച് ഏകദേശം 2000 രൂപയോളം കുറവുണ്ട്. ജൂലൈ 1-ന് 53,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. 17-ആം തീയ്യതി ആകുമ്പോഴേക്കും അത് 55,000 രൂപ വരെ ഉയർന്നു. വീണ്ടും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് ബജറ്റിലെ നിർണ്ണായക പ്രഖ്യാപനം വരുന്നത്.
ഇന്നത്തെ സ്വർണവില
പവന് 50,720 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്ന് ഇന്ന് സ്വർണവിലയിൽ കുറവുണ്ട്. 160 രൂപയാണ് ഇന്ന് കുറഞ്ഞത്. അതോടെ പവന്‍റെ വില 50,560 രൂപയിലേക്കെത്തി. ഗ്രാമിന് 6320 രൂപയാണ് വില.
പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണവില
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,386.37 ഡോളറിലാണു വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണം ഔൺസിന് 2,395.03 ഡോളറിലാണ് വ്യാപാരം നടന്നത്.
ആഗോള വിപണിയിലെ വിലമാറ്റങ്ങൾ ഡോളറിൽ ആയതിനാൽ തന്നെ നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. ഡോളർ- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
കേന്ദ്ര ബജറ്റിന് ശേഷം കുത്തനെ ഇടിഞ്ഞ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. വരും ദിവസങ്ങളിലും വില കൂടിയാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ നഷ്ടത്തിന് കാരണമാകും. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി നികുതി 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കിയാണ് കുറച്ചത്. ബജറ്റ് പ്രസംഗത്തിന് ശേഷം ഒറ്റയടിക്ക് പവന് 2000 രൂപ കുറഞ്ഞിരുന്നു.
റെക്കോർഡ് വില മെയ് മാസത്തിൽ
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications