കഴിഞ്ഞ ദിവസങ്ങളിലെല്ലാം റോക്കറ്റ് പോലെ മുകളിലേക്ക് കുതിച്ചുയരുകയായിരുന്നു സ്വർണവില. വെള്ളിയാഴ്ച ജൂൺ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണമെത്തുകയും ചെയ്തു. അതോടെ ആഭരണം വാങ്ങാനിരുന്നവരുടെ ഹൃദയം തകർന്നിട്ടുണ്ടാകും. വരും ദിവസങ്ങളിലും സ്വർണവില മുന്നോട്ട് കുതിക്കുമെന്ന ചിന്തയോടെ വെള്ളിയാഴ്ച സ്വർണം വാങ്ങിയവരും ചിലപ്പോൾ ഉണ്ടാകും. ആഭരണ പ്രേമികൾക്ക് സന്തോഷം പകരുന്ന വാർത്തയാണ് വിപണിയിൽ നിന്നും പുറത്ത് വരുന്നത്.
സംസ്ഥാനത്തെ സ്വർണവില കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഏകദേശം ഒരു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. അത് മാത്രമല്ല സന്തോഷം. പവന്‍റെ വില 53,000 രൂപയിൽ കുറയുകയും ചെയ്തിട്ടുണ്ട്.
ഇന്ന് കുറഞ്ഞത് 1520 രൂപ
54,080 എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. എന്നാൽ ശനിയാഴ്ച പവന് 1520 രൂപ കുറഞ്ഞ് 52560 രൂപ എന്ന നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 6,570 രൂപ.
ജൂൺ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. അത് മാത്രമല്ല, മെയ് 9-ആം തീയ്യതിക്ക് ശേഷം പവന്‍റെ വില 53,000 രൂപയിൽ താഴുന്നതും ആദ്യമായാണ്.

കുറയാൻ കാരണം ഇതാണ്
ചൈനയിലെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, തങ്ങളുടെ ഗോൾഡ് റിസർവ്വിലേക്ക് നടത്തുന്ന വാങ്ങൽ പൊടുന്നനെ നിർത്തി വെച്ചതാണ് വില വൻ തോതിൽ കുറയാൻ കാരണമായത്. തുടർച്ചയായി 18 മാസങ്ങളിൽ സ്വർണ്ണം വാങ്ങിക്കൂട്ടിയതിന് ശേഷമാണ് പർച്ചേസ് നിർത്തിയിരിക്കുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിൽ വൻ തോതിൽ സ്വർണ്ണവില ഉയർന്നതാണ് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
പവൻ വാങ്ങാൻ എത്ര നൽകണം..?
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുക ള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, വാരാന്ത്യത്തിൽ കനത്ത ഇടിവിലാണ് സ്വർണ്ണം വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ട്രോയ് ഔൺസിന് 83.15 ഡോളർ (3.50%) താഴ്ന്ന് 2,293.84 ഡോളർ എന്നതാണ് നിലവാരം.
ചുട്ട് പൊള്ളിയത് മെയ് 20ന്
സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. മെയ് ഒന്നാം തിയ്യതി പവന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു വില. 31-ആം തീയ്യതി 53,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
