ആർക്കും പിടിതരാതെ ചാഞ്ചാടുകയാണ് സ്വർണവില. ഇന്ന് കുറഞ്ഞാൽ നാളെ വില കൂടും. ഇന്ന് കൂടുകയാണെങ്കിലോ നാളെ വില കുറയും. വിലയിലെ ചാഞ്ചാട്ടം തുടരുന്നത് ആഭരണപ്രേമികളെ വലിയ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സ്വർണാഭരണം വാങ്ങണോ, അല്ലെങ്കിൽ കുറച്ച് ദിവസം കൂടി കാത്തിരിക്കണോ എന്നതാണ് അവരുടെ ചിന്ത. എന്തായാലും ഇന്ന് സംസ്ഥാനത്ത് സ്വർണത്തിന്‍റെ വില കുറഞ്ഞിട്ടുണ്ട്.
ഇന്നത്തെ സ്വർണവില
54,280 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. മെയ് മാസം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവുണ്ട്. 200 രൂപയാണ് വെള്ളിയാഴ്ച സ്വർണത്തിന് കുറഞ്ഞത്. അതോടെ പവന്‍റെ വില 54,080 രൂപയിലേക്കെത്തി. ഗ്രാമിന് 6760 രൂപ.
മെയ് ഒന്നാം തിയ്യതിയാണ് ഈ മാസത്തെ താഴ്ന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു നിരക്കുകൾ.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം, വെള്ളിയാഴ്ച്ച രാവിലെ നേരിയ നഷ്ടം നേരിടുന്നു. ട്രോയ് ഔൺസിന് 0.96 ഡോളർ (0.04%) താഴ്ന്ന് 2377.28 ഡോളർ എന്നതാണ് നിലവാരം.
ആഭരണം വാങ്ങാൻ എത്ര നൽകണം
സ്വർണവില വീണ്ടും ചാഞ്ചാട്ടം തുടരുകയാണ്. അതുകൊണ്ടു തന്നെ ആഭരണ വിലയിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. നിലവിലെ വിലയിൽ ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 59,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്കാക്കുമ്പോഴാണ് പവന്‍റെ വില 59,000 കടക്കുന്നത്.
അഡ്വാൻസ് ബുക്കിംഗ്
സ്വർണം വാങ്ങുന്നവർ അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും.
സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്.

റെക്കോർഡ് വില കഴിഞ്ഞ മാസം
സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം ഏപ്രിലാണ്. ഏപ്രിൽ 19- വെള്ളിയാഴ്ച രേഖപ്പെടുത്തിയ 54,520 രൂപയാണ് പവന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 6815 രൂപയായിരുന്നു അന്ന് വില. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.
ഇന്ത്യയിലുള്ള സ്വർണം
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.


Click it and Unblock the Notifications