ഒടുവിൽ റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക് ഇറങ്ങാൻ മഞ്ഞ ലോഹം തയ്യാറായിരിക്കുന്നു. ആഭരണപ്രേമികളുടെ ഹൃദയം തകർത്ത് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കഴിഞ്ഞ ദിവസം സ്വർണം മുന്നേറ്റിയിരുന്നു. ആ കുതിപ്പിന് താൽക്കാലിക ഇടവേള നൽകിക്കൊണ്ടാണ് ഇന്ന് സ്വർണവില താഴേക്ക് വീണത്. വരും ദിവസങ്ങളിലും വില കുറയ്ക്കാൻ സ്വർണം തയ്യാറാകുമോ, ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ എത്ര രൂപ നൽകണം..? നമുക്ക് വിശദമായി പരിശോധിക്കാം.
ഇന്നത്തെ വില
ഇന്ന് പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 56,800 രൂപയും, ഗ്രാമിന് 7,100 രൂപയുമാണ് വില. ഒക്ടോബർ 4, 5,6 തിയ്യതികളിൽ പവന് 56,960 രൂപയും, ഗ്രാമിന് 7,120 രൂപയുമായിരുന്നു വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരമാണ്. ഒക്ടോബർ 1ാം തിയ്യതി രേഖപ്പെടുത്തിയ പവന് 56,400 രൂപയാണ് ഈ മാസത്തെ താഴ്ന്ന നിരക്ക്.
ആഗോള സ്വർണവില
രാജ്യാന്തര തലത്തിൽ തിങ്കളാഴ്ച്ച രാവിലെ സ്വർണ്ണം ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 2.65 ഡോളർ (0.10%) താഴ്ന്ന് 2,648.19 ഡോളർ എന്നതാണ് നിലവാരം.
വരും ദിവസങ്ങളിലും വില കുറയുമോ..?
അമേരിക്കൻ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുന്നെന്ന സൂചനകളാണ് സ്വർണവിലയുടെ കുതിപ്പിന് ബ്രേക്കിടുന്നത്. സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടത്തിനാണ് സാധ്യതയെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് അടുത്തയാഴ്ച അറിയാം. മറ്റൊന്ന് പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവില്ലാത്തതാണ്. യുദ്ധസാഹചര്യങ്ങളിൽ ഓഹരി, കടപ്പത്ര വിപണികൾ ഇടിയുകയും സ്വർണവില കൂടുകയും ചെയ്യാറുണ്ട്. ഇന്ത്യയിലും ചൈനയിലും ഉത്സവകാല ഡിമാൻഡ് കൂടുന്നതും സ്വർണവിലയെ ഉയരത്തിലേക്ക് നയിച്ചേക്കും. വിലയിൽ കയറ്റിറക്കങ്ങൾക്ക് വലിയ സാധ്യതയാണ് വരും ദിവസങ്ങളിലുള്ളത്.

ഒരു പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 62,000 രൂപ നൽകേണ്ടി വരും.
ആരാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്..?
സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാൽ സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല. ഭീമ ജുവലറി ചെയര്‍മാന്‍ഡോ.ബി. ഗോവിന്ദന്‍നയിക്കുന്ന ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് കാലങ്ങളായി കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്. മറ്റ് സംഘടനകളും സ്വര്‍ണാഭരണ വിതരണക്കാരും ഈ വില പിന്തുടരുകയുമാണ് ചെയ്യുന്നത്.
ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്.

4 വർഷം കൊണ്ട് കൂടിയത് 25,000 രൂപ
പവന്റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്റെ വില അരലക്ഷം രൂപയും കടന്നു.
കയ്യിൽ കരുതുമ്പോഴും സൂക്ഷിക്കണം
ഇന്ത്യയിൽ സ്വർണം കൈവശം വയ്ക്കാനും കൃത്യമായ ചട്ടങ്ങൾ നിലവിലുണ്ട്. അവിവാഹിതയായ ഒരു സ്ത്രീക്ക് 250 ഗ്രാം സ്വർണം കൈയ്യിൽ കരുതാം. അവിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം. അതിൽ ഇനി വിവാഹിതയായ സ്ത്രീ ആണെങ്കിൽ അവർക്ക് 500 ഗ്രാം സ്വർണവും, വിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും നിയമപ്രകാരം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ചട്ടം വ്യക്തമാക്കുന്നത്.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications