താഴേക്കിറങ്ങി പൊന്ന്, ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയാണോ, വില വീണ്ടും കുറഞ്ഞാൽ എന്ത് ചെയ്യും..?

ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഒക്ടോബർ മാസത്തിന്‍റെ ആദ്യ ദിവസം തന്നെ പുറത്ത് വരുന്നത്. പവന്‍റെ വില വീണ്ടും താഴേക്കിറങ്ങുകയാണ്. പവന് 240 രൂപ കുറഞ്ഞ് 56,400 രൂപയിലും, ഗ്രാമിന് 30 രൂപ താഴ്ന്ന് 7,050 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്.

ഇടിവിന് കാരണം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില താഴേക്ക് ഇറങ്ങുകയാണ്. കേരളത്തിലെ വിവാഹ സീസൺ കഴിഞ്ഞതും ആഗോള വിപണികളിലെ മാറ്റങ്ങളുമായി സ്വർണവിലയെ താഴേക്ക് വലിച്ചത്. വരും ദിവസങ്ങളും സ്വർണവില താഴേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്നാണ് മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സെപ്തംബറിലെ സ്വർണവില

പവന് 53,560 രൂപ എന്ന നിരക്കിലാണ് സെപ്തംബർ മാസം ആരംഭിച്ചത്. 2-ആം തീയ്യതി വില 53,360 രൂപയിലേക്ക് താഴ്ന്നു. പിന്നീടുള്ള 3 ദിവസങ്ങളിലും ഇതേ വിലയിൽ തന്നെയാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഈ മാസം പവന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയും ഇതു തന്നെ. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും മുന്നോട്ട് പോയ പവന്‍റെ വില 13-ആം തീയ്യതി 54,000 രൂപയും 16-ആം തീയ്യതി 55,000 രൂപയും കടന്നു.

പിന്നീടുള്ള ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മുന്നോട്ട് പോയി. സെപ്തംബർ. 24-ആം തീയ്യതി സ്വർണവില ആദ്യമായി 56,000 രൂപ കടന്നു. പിന്നാലെ 27-ആം തീയ്യതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 56,800 രൂപയിലേക്ക് സ്വർണം എത്തുകയും ചെയ്തു. 3080 രൂപയാണ് സെപ്തംബർ മാസം മാത്രം ഒരു പവൻ സ്വർണത്തിന് വർധിച്ചത്.

താഴേക്കിറങ്ങി പൊന്ന്, ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയാണോ, വില വീണ്ടും കുറഞ്ഞാൽ എന്ത് ചെയ്യും..?

1 പവൻ വാങ്ങാൻ

സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,000 രൂപ നൽകേണ്ടി വരും.

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്

വരും ദിവസങ്ങളിലും വില കൂടിയാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ നഷ്ടത്തിന് കാരണമാകും. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

ആരാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്..?

സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാല്‍സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല. ഭീമ ജുവലറി ചെയര്‍മാന്‍ഡോ.ബി. ഗോവിന്ദന്‍നയിക്കുന്ന ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് കാലങ്ങളായി കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്. മറ്റ് സംഘടനകളും സ്വര്‍ണാഭരണ വിതരണക്കാരും ഈ വില പിന്തുടരുകയുമാണ് ചെയ്യുന്നത്.

ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്.

താഴേക്കിറങ്ങി പൊന്ന്, ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയാണോ, വില വീണ്ടും കുറഞ്ഞാൽ എന്ത് ചെയ്യും..?

കയ്യിൽ കരുതുമ്പോഴും സൂക്ഷിക്കണം

ഇന്ത്യയിൽ സ്വർണം കൈവശം വയ്ക്കാനും കൃത്യമായ ചട്ടങ്ങൾ നിലവിലുണ്ട്. അവിവാഹിതയായ ഒരു സ്ത്രീക്ക് 250 ഗ്രാം സ്വർണം കൈയ്യിൽ കരുതാം. അവിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം. അതിൽ ഇനി വിവാഹിതയായ സ്ത്രീ ആണെങ്കിൽ അവർക്ക് 500 ഗ്രാം സ്വർണവും, വിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും നിയമപ്രകാരം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ചട്ടം വ്യക്തമാക്കുന്നത്.

അത്യാവശ്യത്തിന് പണം നേടാം

സ്വർണവില അരലക്ഷം രൂപയ്ക്ക് മുകളിൽ തുടരുന്നത് കൊണ്ട് തന്നെ പണം അത്യാവശ്യമുള്ളവർക്ക് സ്വർണപ്പണയത്തിലൂടെ നേട്ടമുണ്ടാക്കാം. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. പെട്ടെന്ന് തന്നെ ഉയർന്ന തുക കയ്യിൽ കിട്ടുമെന്നതാണ് സ്വർണപ്പണയത്തിന്‍റെ ഏറ്റവും വലിയ നേട്ടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X