സംസ്ഥാനത്തെ ആഭരണപ്രേമികൾക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. റെക്കോർഡ് വിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപാരം തുടർന്ന സ്വർണം ഇന്ന് താഴേക്ക് വീണു. അതോടെ പവന്‍റെ വില ഒക്ടോബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.
ഇന്നത്തെ വില
പവന് 56,800 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന്‍റെ വില 560 രൂപയും, ഗ്രാമിന് 60 രൂപയും കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 56,240 രൂപയും, ഗ്രാമിന് 7,030 രൂപയുമാണ് വില.
ഇടിവിന് കാരണം
രാജ്യാന്തര വിലയിലുണ്ടായ ഇടിവാണ് കേരളത്തിലെ നിരക്കുകളിലും പ്രതിഫലിച്ചത്. ആഗോള സ്വർണവില ട്രോയ് ഔൺസിന് 5.31 ഡോളർ (-0.20%) താഴ്ന്ന് 2,616.91 ഡോളർ എന്നതാണ് നിരക്ക്.
ഒരു പവൻ വാങ്ങാൻ
സ്വർണവില കുറഞ്ഞ സാഹചര്യത്തിൽ 1 പവൻ സ്വർണം വാങ്ങാൻ എത്ര രൂപ ചിലവ് വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,000 രൂപ നൽകേണ്ടി വരും.

റെക്കോർഡ് വില തൊട്ട മാസം
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ മാസമാണ് ഒക്ടോബർ. 4-ആം തീയ്യതി രേഖപ്പെടുത്തിയ 56,960 രൂപയാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില. ഇസ്രായേൽ-ഇറാൻ യുദ്ധ ഭീഷണി വർധിക്കുന്ന സാഹചര്യമാണ് സ്വർണവിലയിലെ കുതിപ്പിന് കാരണം.
അതേസമയം സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ഈ വർഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
ഇന്ന് വില കുറഞ്ഞെങ്ങിലും വരും ദിവസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയർന്നാൽ അത് വലിയ തിരിച്ചടിയാകും. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
സ്വർണത്തിലെ നിക്ഷേപം
ആഭരണം വാങ്ങി മാത്രമല്ല, സ്വർണനിക്ഷേപത്തിലൂടെയും മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. മ്യൂച്വൽ ഫണ്ടുകൾ, എസ്‌ജിബി, ഇടിഎഫ് മുതലായ രൂപങ്ങളിൽ ഒരാൾക്ക് ഡിജിറ്റലായി സ്വർണത്തിൽ നിക്ഷേപിക്കാം.

1. ഗോൾഡ് ഇടിഎഫ്
ഗോൾഡ് ഇടിഎഫ് എന്നാൽ മ്യൂച്വൽ ഫണ്ട് രൂപത്തിലുള്ള സ്വർണമാണ്. നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ സ്വർണ്ണത്തിനുടമയാകാൻ സഹായിക്കുന്ന നിക്ഷേപം കൂടിയാണ് ഇത്. ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്‌സ്ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. 1 യൂണിറ്റ് ഗോൾഡ് ഇടിഎഫ് എന്നത് 1 ഗ്രാം സ്വർണ്ണത്തിന് തുല്യമാണ്.
2. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
സ്വര്‍ണ ശേഖരത്തില്‍നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന ഒരു തരം മ്യൂച്വല്‍ഫണ്ടുകളാണ് ഗോള്‍ഡ് ഫണ്ടുകള്‍. സ്വര്‍ണം ഉത്പാദിപ്പിക്കുകയും, വിതരണം ചെയ്യുകയും ചെയ്യുന്ന സിന്‍ഡിക്കേറ്റുകള്‍, ഫിസിക്കല്‍ഗോള്‍ഡ്, ഖനന കമ്പനികള്‍എന്നിവയുടെ സ്റ്റോക്കുകളിലാണ് പ്രധാനമായും ഇവിടെ നിക്ഷേപം നടക്കുന്നത്.
3. സോവറിൻ ഗോൾഡ് ബോണ്ടുകൾ
സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) ഒരു ഗ്രാമിൻ്റെ അടിസ്ഥാന യൂണിറ്റുള്ള സ്വർണ്ണത്തിൻ്റെ രൂപത്തിൽ നിയുക്ത സർക്കാർ സെക്യൂരിറ്റികളാണ്. 2006-ലെ ഗവൺമെൻ്റ് സെക്യൂരിറ്റി ആക്ടിന് അനുസൃതമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര സർക്കാരിന് വേണ്ടി സോവറിൻ ഗോൾഡ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നു.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
