റോക്കറ്റ് പോലെ കുതിച്ച സ്വർണവില ഇന്ന് എന്തായാലും ചെറുതായി താഴേക്ക് ഇറങ്ങിയിട്ടുണ്ട്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. അതോടെ പവന്‍റെ വില 54,920 രൂപയിലേക്കും ഗ്രാമിന്‍റെ വില 6,865 രൂപയിലേക്കും താഴ്ന്നു. 4 ദിവസം കൊണ്ട് 1400 രൂപ വർധിച്ചതിന് ശേഷമാണ് ഇന്നത്തെ നേരിയ കുറവ്.
കുറവിന് കാരണം
മണിക്കൂറുകള്‍ അകലെയുള്ള യുഎസ് ഫെഡ് റിസര്‍വ് യോഗമാണ് നിലവിലെ സ്വര്‍ണത്തിലെ തിരുത്തലിനു കാരണം. ഇത്തവണ നിരക്കുകള്‍ കുറച്ചേക്കുമെന്നു സൂചന ശക്തമാണ്. ഇത് ഡോളറിലെ ക്ഷീണത്തിനു കാരണമാകും. സ്വര്‍ണം വരും ദിവസങ്ങളില്‍ ശക്തിയാര്‍ജിച്ചേക്കും. നിലവില്‍ ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,577.47 ഡോളറാണ്. ഇന്നലെ ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 2,585.26 ഡോളറായിരുന്നു.
ഒരു പവൻ വാങ്ങാൻ
നിലവിലെ വിലയിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 60,000 രൂപ നൽകേണ്ടി വരും.

18 കാരറ്റ് സ്വർണത്തിന് പ്രിയം
സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ, 22 കാരറ്റ് സ്വർണ്ണത്തേക്കാൾ വിലകുറഞ്ഞതും വാങ്ങുന്നവർക്കിടയിൽ പ്രചാരമുള്ളതുമായ 18 കാരറ്റ് സ്വർണ്ണത്തിന് ഡിമാൻഡ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഡയമണ്ട്, ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിൽപ്പനയിൽ വർധനയുണ്ടായതായി ജ്വല്ലറി ഉടമകളും പറയുന്നു.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.

സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്.
സ്വർണവില - ചരിത്രം
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ 50,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്‍റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.
സ്വര്‍ണം സമ്മാനമായി ലഭിച്ചാല്‍നികുതിയുണ്ടോ..?
സ്വര്‍ണാഭരണം, ഗോള്‍ഡ് ഇ.ടി.എഫ്, ഗോള്‍ഡ് മ്യൂച്വല്‍ഫണ്ട് എന്നിവ സമ്മാനമായി സ്വീകരിച്ചാല്‍നികുതി നല്‍കേണ്ടതായി വരും. സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയില്‍കൂടുതലാണെങ്കില്‍നികുതി ഈടാക്കും. സമ്മാനം സ്വീകരിച്ച വ്യക്തിയുടെ നികുതി സ്ലാബിന് അനുസരിച്ചാണ് നികുതി ബാധകമാവുക. ഈ വരുമാനം ഇന്‍കം ഫ്രം അദര്‍സോഴ്സ് എന്ന ഭാഗത്ത് ഉള്‍പ്പെടുത്തും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications