രണ്ട് ദിവസം മുൻപ് 55,000 രൂപയ്ക്ക് മുകളിലേക്കാണ് സ്വർണവില കുതിച്ചുയർന്നത്. അതൊടെ ആഭരണപ്രേമികൾ ആശങ്കയിലായി. വില പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമോ എന്നതായിരുന്നു ആശങ്കയ്ക്ക് കാരണം. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കിറങ്ങുകയാണ് സ്വർണവില ചെയ്തത്. രണ്ട് ദിവസത്തിനിടെ 240 രൂപയാണ് ഒരു പവന് കുറഞ്ഞത്.
ഇന്നത്തെ വില
54,920 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. 54,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6,850 രൂപ.
ആഗോള സ്വർണവില
ആഗോള വിപണില്‍ സ്വര്‍ണം ഔണ്‍സിന് 2,576.06 ഡോറളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 30 ദിവസത്തിനിടെ ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2.41% (60.55 ഡോളര്‍) വര്‍ധന രേഖപ്പെടുത്തി. 6 മാസത്തിനിടെ ആഗോള സ്വര്‍ണവിലയിലെ കയറ്റം 19.32% (416.72 ഡോളര്‍) ആണ്.
ഒരു പവൻ വാങ്ങാൻ
നിലവിലെ വിലയിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 60,000 രൂപ നൽകേണ്ടി വരും.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
യുഎസ് ഫെഡ് റിസര്‍വ് യോഗത്തിന്റെ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് ആഗോള വിപണികള്‍. നിരക്കു കുറയ്ക്കല്‍ വാദം ശക്തമാണ്. നിരക്കുകള്‍ കുറച്ചാല്‍ ഡോളറിന് തിരിച്ചടിയാണ്. അങ്ങനെ സംഭവിച്ചാൽ സ്വർണവില ഉയരും.
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഗുണനിലവാരം - വിലയേറിയ ലോഹത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വാങ്ങുന്നയാൾ ശ്രദ്ധിക്കേണ്ട നിർണായക ഘടകമാണ് സ്വർണ്ണത്തിൻ്റെ ഗുണനിലവാരം. സ്വർണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ വിവിധ മാർഗങ്ങളുണ്ട്.

2. വില - സ്വർണം വാങ്ങുന്നതിന് മുൻപ് വില കൃത്യമായി അറിഞ്ഞിരിക്കണം.. കാരണം ആഭരണങ്ങളുടെ നിർമ്മാണച്ചെലവ് ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു. അതുകൊണ്ടു തന്നെ സ്വർണാഭരണത്തിന്‍റെ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും.
3. തൂക്കം- ആഭരണം വാങ്ങുന്നതിന് മുൻപ് അതിന്‍റെ തൂക്കം കൃത്യമായി പരിശോധിക്കണം. ആഭരണത്തിൻ്റെ വില നിശ്ചയിക്കുമ്പോൾ മരതകം, മാണിക്യം, വജ്രം, മുത്ത് തുടങ്ങിയ കല്ലുകളും ഉൾപ്പെടുത്തും. കല്ലുകളുടെ വിലയും ഗ്രാമിന് സ്വർണ്ണത്തിൻ്റെ മൂല്യത്തിന് തുല്യമായി ഈടാക്കുന്നു, ഇത് ആഭരണത്തിൻ്റെ അന്തിമ വില വർദ്ധിപ്പിക്കും. അതിനാൽ കല്ലുകളുടെ നിരക്ക് പ്രത്യേകം ഈടാക്കുന്നുണ്ടോ, അതോ ആഭരണങ്ങൾക്കൊപ്പം വിലയിട്ടതാണോയെന്ന് മനസിലാക്കണം.
4. ആഘോഷ ദിവസങ്ങൾ - അടുത്ത കാലത്തായി സ്വർണ്ണത്തിൻ്റെ വിലയിലെ ട്രെൻഡ് നോക്കുകയാണെങ്കിൽ, ഉത്സവ സീസണുകളിലും വിവാഹ സീസണുകളിലും സ്വർണ്ണത്തിൻ്റെ വില ഉയരുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. കാരണം ആഘോഷവേളകളിൽ സ്വർണം വാങ്ങാൻ കൂടുതൽ ആളുകൾ ജ്വല്ലറികളിൽ എത്തും എന്നത് തന്നെയാണ് കാരണം
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
