തുടർച്ചയായി കുറഞ്ഞ് സ്വർണവില, ഇതുതന്നെ വാങ്ങാൻ പറ്റിയ സമയം, ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്ന് സ്വർണവില തുടർച്ചയായി താഴേക്കിറങ്ങുകയാണ്. 16-ആം തീയ്യതി ആ മാസത്തെ റെക്കോർഡ് ഉയരത്തിലെത്തിയ പവന്‍റെ വില എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കുറഞ്ഞു. വരും ദിവസങ്ങളിലും വില കുറഞ്ഞാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമാകും.

ഇന്നത്തെ സ്വർണവില

പവന് 54,800 രൂപ എന്ന നിരക്കിലാണ് ഇന്നലെ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 200 രൂപയും, ഗ്രാമിന് 25 രൂപയും കുറഞ്ഞു. അതോടെ ഒരു പവൻ സ്വർണ്ണത്തിന് 54,600 രൂപയും, ഗ്രാമിന് 6,825 രൂപയുമാണ് വില.

സംസ്ഥാനത്തെ സ്വർണ്ണ വില സെപ്തംബറിലെ ഉയർന്ന നിലയിലെത്തിയത് ഈ മാസം 16-ആം തിയ്യതിയാണ്. അന്ന് പവന് 55,040 രൂപയും, ഗ്രാമിന് 6,880 രൂപയുമായിരുന്നു വില. അതിന് ശേഷം മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞു. ഈ മാസത്തെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണം എത്തിയത് സെപ്തംബർ 2 മുതൽ 5 വരെയുള്ള തിയ്യതികളിലാണ്. ഈ ദിവസങ്ങളിൽ പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമായിരുന്നു വിലനിലവാരം.

ആഗോള സ്വർണ്ണവില

അന്താരാഷ്ട്ര തലത്തിൽ, വ്യാഴാഴ്ച്ച രാവിലെ സ്വർണ്ണം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.. ട്രോയ് ഔൺസിന് 5.16 ഡോളർ (0.20%) ഉയർന്ന് 2,564.30 ഡോളർ എന്നതാണ് നിരക്ക്.

തുടർച്ചയായി കുറഞ്ഞ് സ്വർണവില, ഇതുതന്നെ വാങ്ങാൻ പറ്റിയ സമയം, ഇന്നത്തെ നിരക്കറിയാം

പവൻ വാങ്ങാൻ

സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.

വില വർധനവിന്‍റെ നാൾ വഴി

കഴിഞ്ഞ 20 വർഷത്തിനടെ ഏകദേശം 50,000 രൂപയ്ക്ക് മുകളിലാണ് ഒരു പവൻ സ്വർണത്തിന്‍റെ വില വർധിച്ചത്. 2005 ഓക്ടോബർ 10ന് പവന്‍റെ വില 5000 രൂപ പിന്നിട്ടു. പിന്നീടുള്ള കാലങ്ങളിലും വില വർധനവിന് കുറവൊന്നുമുണ്ടായില്ല. പവന്‍റെ വില 10,000 രൂപ കടക്കുന്നത് 2008 ഒക്ടോബർ 9 നായിരുന്നു. അതായത് മൂന്ന് വർഷം കൊണ്ട് ഒരു പവൻ സ്വർണത്തിന് കൂടിയത് 5,000 രൂപ.

തുടർച്ചയായി കുറഞ്ഞ് സ്വർണവില, ഇതുതന്നെ വാങ്ങാൻ പറ്റിയ സമയം, ഇന്നത്തെ നിരക്കറിയാം

പിന്നീടുള്ള വർഷങ്ങളിലും സ്വർണ വില ഏറിയും കുറഞ്ഞും മുന്നോട്ടു പോയി. മൂന്ന് വർഷങ്ങൾക്ക് ശേഷം 2011ൽ സ്വർണ വില ചരിത്രത്തിലാധ്യമായി 20,000 രൂപ കടന്നു. 2011 ഓഗസ്റ്റ് 19നാണ് സ്വർണം 20000 എന്ന് മാന്ത്രിക സംഖ്യ കടന്നത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ വളരെ പതുക്കെയാണ് സ്വർണവില വർധിച്ചത്. 20,000-ൽ നിന്നും 25,000 എത്താൻ ഏകദേശം 8 വർഷമെടുത്തു. 2019 ഫെബ്രുവരി 19ന് സ്വർണ വില 25,160 രൂപയിലേക്കെത്തി.2020 ജനുവരി 6ന് സ്വർണ വില 30,200-ലേക്കെത്തി. ഒരു വർഷം കൊണ്ട് വർധിച്ചത് 5000 രൂപ. അതേ വർഷം തന്നെ സ്വർണ വില 40,000-ലേക്കെത്തി എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

2020 ജൂലായ് 31 ആകുമ്പോഴേക്കും സ്വർണ വില 40,000 കടന്നു. 2023 ഏപ്രിൽ 5-നാണ് സ്വർണ വില 45,000 തൊടുന്നത്. 2024 മാർച്ച് 7-ന് സ്വർണ വില 48,000 എന്ന സംഖ്യയിലേക്കുമെത്തി. 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X