ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ രാജ്യത്ത് സ്വർണാഭരണ കച്ചവടം പൊടിപൊടിച്ചെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. രാത്രി വൈകിയും ജ്വല്ലറികൾ പ്രവർത്തിച്ചു. ഏകദേശം 20 മുതൽ 23 ടൺ വരെ വില്പന നടന്നതായി കണക്കാക്കപ്പെടുന്നു സ്ഥാനത്ത് മാത്രം ഏതാണ്ട് 500 കോടി രൂപയുടെ സ്വർണ്ണവില്പന നടന്നതായിട്ടാണ് അനൗദ്യോഗിക കണക്കുകൾ.
ഏറ്റവും എടുത്ത് പറയേണ്ട കാര്യം സംസ്ഥാനത്ത് ഇന്നലെ രണ്ട് തവണ സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. രാവിലെ പവന് 680 രൂപയാണ് വർധിച്ചത്. അതോടെ പവന്‍റെ വില 53,600 രൂപയിലേക്കെത്തി. ഉച്ചയ്ക്ക് ശേഷം വീണ്ടും വിലയിൽ വർധനവുണ്ടായിരുന്നു. 440 രൂപയാണ് ഉച്ചയ്ക്ക് ശേഷം പവന്‍റെ വിലയിലുണ്ടായ വർധനവ്. അതോടെ വില 54,040 രൂപയിലേക്കെത്തി.
ഇന്നത്തെ സ്വർണവില
ശനിയാഴ്ച സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവുണ്ട്. ഇന്നലത്തെ വിലയെ അപേക്ഷിച്ച് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. അതോടെ പവന്‍റെ വില 53,800 രൂപയിലേക്കെത്തി. 6725 രൂപയാണ് ഗ്രാമിന്‍റെ വില.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം, ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ട്രോയ് ഔൺസിന് 13.77 ഡോളർ (0.59%) ഉയർന്ന് 2360.48 ഡോളർ എന്നതാണ് നിലവാരം.
ആഭരണം വാങ്ങാൻ എത്ര നൽകണം
സ്വർണവില വീണ്ടും ചാഞ്ചാട്ടം തുടരുകയാണ്. അതുകൊണ്ടു തന്നെ ആഭരണ വിലയിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. നിലവിലെ വിലയിൽ ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 59,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്കാക്കുമ്പോഴാണ് പവന്‍റെ വില 59,000 കടക്കുന്നത്.
സ്വർണത്തിലെ നിക്ഷേപം
പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ എന്നിവ കൂടാതെ ഇന്ന് പലതരം നിക്ഷേപാവസരങ്ങൾ സ്വർണ്ണത്തിൽ ലഭ്യമാണ്. സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ ഇ.ടി.എഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ ഉദാഹരണമാണ്.
1. സോവറിൻ ഗോൾഡ് ബോണ്ടുകൾ
ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ യൂണിറ്റുകളടങ്ങിയ സർക്കാർ സെക്യൂരിറ്റിയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.സുരക്ഷിതത്വം, ലിക്വിഡിറ്റി, നികുതി ക്ഷമത, ഉയര്‍ന്ന നേട്ടം, സർക്കാറിന്‍റെ ഉറപ്പ് എന്നിവയാണ് എസ്.ജി.ബികളുടെ പ്രധാനപ്പെട്ട ഗുണം.

2. ഗോൾഡ് ഇടിഎഫുകൾ
യഥാർത്ഥ സ്വർണം കൊണ്ടുപോകുകയോ സംഭരിക്കുകയോ ചെയ്യാതെ ആനുപാതികമായ ഉടമസ്ഥാവകാശം സ്വർണത്തിൽ വാങ്ങുന്നതിന് തുല്യമാണ് ഗോൾഡ് ഇടിഎഫുകൾ. ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്‍റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്‌സ്ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും ഷെയറുകളുടേതിന് സമാനമായ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുകയും ചെയ്യുന്നു. അതായത് ഭൗതിക രൂപത്തിലുള്ള സ്വർണ്ണത്തെ പേപ്പറിൽ അല്ലെങ്കിൽ ഡീമാറ്റ് രൂപത്തിൽ അവതരിപ്പിക്കുന്നതാണ് ഗോൾഡ് ഇടിഎഫ്.
3. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
ഡീമാറ്റ് അക്കൗണ്ടില്ലാതെ ഡിജിറ്റലായി സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ. സ്വർണ ഇടിഎഫുകളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിലാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നത്.
വൈവിധ്യവൽകരണവും ഫണ്ട് മാനേജർമാരുടെ സജീവമായ സര്‍വീസും ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിലുണ്ടാകും. അതുകൊണ്ടുതന്നെ ഗോൾഡ് ഇടിഎഫുകളെ അപേക്ഷിച്ച് ചെലവ് അനുപാതം കൂടുതലാണ്. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ 500 രൂപ മുതലുള്ള പ്രതിമാസ നിക്ഷേപം ആരംഭിക്കാൻ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ സഹായിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications