ബജറ്റ് കഴിഞ്ഞതോടെ സ്വർണവില താഴേക്കിറങ്ങുകയാണ്. ജൂലൈ മാസം പവന്‍റെ വില 55,000 രൂപ വരെ ഉയർന്നിരുന്നു. എന്നാൽ ബജറ്റിൽ കസ്റ്റംസ് തീരുവ 6 ശതമാനമായി കുറയ്ക്കുന്നു എന്ന നിർണ്ണായക പ്രഖ്യാപനം ധനമന്ത്രി നടത്തിയതോടെ പവന്‍റെ വിലയിൽ വലിയ ഇടിവാണ് സംഭവിച്ചത്. ബജറ്റിന് ശേഷം പവന് 2000 രൂപ കുറഞ്ഞിരുന്നു.
ഇന്നത്തെ സ്വർണവില
പവന് 51,960 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. 760 രൂപയാണ് ഇന്ന് കുറഞ്ഞത്. അതോടെ പവന്‍റെ വില 51,200 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 6400 രൂപ. ജൂലൈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സ്വർണവിലയാണ് ഇന്നത്തേത്.
ബജറ്റിന് ശേഷം കുറഞ്ഞത് 2760 രൂപ
23-ആം തീയ്യതിയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ അന്ന് രാവിലെ 53,960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ബജറ്റ് അവതരണത്തിന് ശേഷം 2000 രൂപ കുറഞ്ഞ് പവന്‍റെ വില 51,960 രൂപയിലേക്കെത്തി. എന്നാൽ ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് വില വീണ്ടും കുറഞ്ഞതോടെ രണ്ട് ദിവസം കൊണ്ട് 2760 രൂപയാണ് പവന് കുറഞ്ഞത്.

എത്ര രൂപ ചിലവാകും..?
സ്വർണവിലയിൽ വലിയ കുറവുണ്ടായ സാഹചര്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ ചിലവാകും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.
ബജറ്റിലെ പ്രഖ്യാപനം
ബജറ്റില്‍ സ്വര്‍ണം- വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ച നടപടിയാണ് സ്വര്‍ണവില ഇടിയാന്‍ വഴിവച്ചത്. സ്വര്‍ണത്തിന്റെയും, വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായും, പ്ലാറ്റിനത്തിന്റേത് 6.4 ശതമാനമായുമാണ് കുറച്ചത്.
ആഗോള സ്വർണവില
ആഗോള വിപണികളിലെ വിലയിടിവും ഇന്നു പ്രാദേശിക സ്വര്‍ണവില കുറയാന്‍ കാരണമായി. ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണവിലയില്‍ 1 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ സ്വര്‍ണം ഔണ്‍സിന് 2,375 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിനെതിരേ രൂപ നേരിയ മുന്നേറ്റം കാഴ്ചവച്ചതും നേട്ടമാണ്.

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചത് കൊണ്ട് വരും ദിവസങ്ങളിലും സ്വർണവില കുറയണമെന്നില്ല. കാരണം ആഗോള പ്രതിസന്ധികളും, ഡോളറിന്‍റെ വിനിമയ നിരക്കും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
ഉയർന്ന വില മെയ് മാസത്തിൽ
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
