സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് ഉയരത്തിൽ തന്നെ തുടരുകയാണ്. ആഗോള വിപണിയിലെ സ്വര്‍ണത്തിന്‍റെ കുതിപ്പ് തുടരുകയാണ്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയരാൻ തന്നെയാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ പ്രാദേശിക വിപണിയിൽ പവന്‍റെ വില കത്തിക്കയറും.
റെക്കോർഡിൽ തുടർന്ന്
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. പവന് 58,400 രൂപയും, ഗ്രാമിന് 7,300 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ 10 ദിവസം കൊണ്ട് 2200 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.
കുതിപ്പിന് കാരണം
ചൈനയുടെ ഏറ്റവും പുതിയ അടുത്തഘട്ട ഉത്തേജക നടപടികളും, യുഎസ് ഫെഡ് പ്രഖ്യാപിത നിരക്കു നയങ്ങളില്‍ നിന്നു വ്യതിചലച്ചേക്കുമെന്ന വിലയിരുത്തലുകളുമാണ് സ്വര്‍ണ വിലയെ മുകളിലേക്ക് ഉയർത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഹരി വിപണികള്‍ നിറം മങ്ങിയതും, പണപ്പെരുപ്പ ആശങ്കകളും തിരിച്ചടിയായി.
1 പവൻ വാങ്ങാൻ
1 പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് പരിശോധിക്കാം. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 63,000 രൂപ നൽകേണ്ടി വരും.

ഒക്ടോബറിലെ സ്വർണവില
56,400-ലാണ് ഒക്ടോബർ മാസം സ്വർണവിപണി തുടങ്ങിയത്. 10-ആം തീയതി രേഖപ്പെടുത്തിയ 56,200 രൂപയാണ് മാസത്തെ പവന്‍റെ ഏറ്റവും കുറഞ്ഞ നിലവാരം. ഈ മാസത്തെ പവന്റെ ഉയര്‍ന്ന നിലവാരവും, കുറഞ്ഞ നിലവാരവും തമ്മിലുള്ള അന്തരം 2,200 രൂപയാണ്.
വില കൂടാൻ സാധ്യത
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍വിലയിരുത്തുന്നത്.
ഏറ്റവും വലിയ ഉപഭോക്താക്കൾ
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
വരും ദിവസങ്ങളിലും വില കൂടിയാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ നഷ്ടത്തിന് കാരണമാകും. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
കയ്യിൽ കരുതുമ്പോഴും സൂക്ഷിക്കണം
ഇന്ത്യയിൽ സ്വർണം കൈവശം വയ്ക്കാനും കൃത്യമായ ചട്ടങ്ങൾ നിലവിലുണ്ട്. അവിവാഹിതയായ ഒരു സ്ത്രീക്ക് 250 ഗ്രാം സ്വർണം കൈയ്യിൽ കരുതാം. അവിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം. അതിൽ ഇനി വിവാഹിതയായ സ്ത്രീ ആണെങ്കിൽ അവർക്ക് 500 ഗ്രാം സ്വർണവും, വിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും നിയമപ്രകാരം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ചട്ടം വ്യക്തമാക്കുന്നത്.
More From GoodReturns

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications