സ്വർണവില മുന്നോട്ട് തന്നെ, ഇന്ന് പവന് കൂടിയത് 160 രൂപ, വില വർധനവ് നേട്ടമാക്കാൻ ഒരു വഴിയുണ്ട്, നോക്കുന്നോ

മെയ് 20-ആം തീയ്യതിയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 55,120 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ ആഭരണ പ്രേമികൾക്ക് ആശ്വാസം പകർന്ന് പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞു. 26-ആം തീയ്യതിപവന്‍റെ വില 53,120 രൂപയിലെത്തി. എന്നാൽ വീണ്ടും സ്വർണവില പതിയെ മുകളിലേക്ക് ഉയരാൻ തുടങ്ങിയിട്ടുണ്ട്.

ഇന്നത്തെ സ്വർണവില

പവന് 53,230 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവ്യാപാരം നടന്നത്. എന്നാൽ ചൊവ്വാഴ്ച വിലയിൽ നേരിയ വർധനവുണ്ട്. 160 രൂപയാണ് ഇന്ന് സ്വർണത്തിന് വർധിച്ചത്. അതോടെ പവന്‍റെ വില 53,480 രൂപയിലേക്കെത്തി. ഗ്രാമിന് 6,685 രൂപ.

സ്വർണവില മുന്നോട്ട് തന്നെ, പുതിയ ഉയരം താണ്ടുമോ..?

ആഭരണം വാങ്ങാൻ എത്ര രൂപയാകും..?

സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,500 രൂപ നൽകേണ്ടി വരും.

വില കൂടുതൽ ഉയരുമോ..?

സ്വര്‍ണവില വരും നാളുകളിലും വർധിക്കുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. പണപ്പെരുപ്പം, കറന്‍സി മൂല്യത്തിലെ മാറ്റം, രാഷ്ട്രീയ വിവാദങ്ങള്‍, വിപണി അസ്ഥിരത എന്നിവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ഡോളര്‍ഒഴിവാക്കി സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണത ലോക രാജ്യങ്ങള്‍ക്കിടയില്‍വര്‍ധിച്ചുവരുന്നതും സ്വര്‍ണവില ഉയരുമെന്ന സൂചനയാണ്.

ആഗോള സ്വർണവില

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,350.94 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം 30 ദിവസത്തിനിടെ ആഗോള സ്വർണവിലയിൽ 0.82 ശതമാനം (19.24 ഡോളർ) വില വർധന രേഖപ്പെടുത്തി. ആറു മാസത്തെ സ്വർണത്തെ കുതിപ്പ് 15.05 ശതമാനം (307.79 ഡോളർ) ആണ്.

ആവശ്യം ഉയരുന്നു

സ്വർണ്ണ ആവശ്യകതയിൽ 8% വാർഷിക വർദ്ധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. മാർച്ച് പാദത്തിൽ ഇന്ത്യയുടെ സ്വർണ ആവശ്യകത 136.6 ടണ്ണിലെത്തി. സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും, ശക്തമായ സാമ്പത്തിക പശ്ചാത്തലാണ് ഈ വർധനവിന് കാരണമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ബി ഐ) സ്വർണം വാങ്ങൽ പ്രക്രിയയും ഈ കണക്കുകളില്‍സഹായകരമായിട്ടുണ്ട്. 2023ൽ ആകെ 747.5 ടണ്ണായിരുന്നു സ്വർണത്തിൻ്റെ ആവശ്യം. ഈ വർഷം ഇത് 700-800 ടൺ വരെയാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

സ്വർണവില മുന്നോട്ട് തന്നെ, പുതിയ ഉയരം താണ്ടുമോ..?

വിലയിടുന്നത് ആര്..?

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്‍റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവരാണ് സംസ്ഥാനത്തെ സ്വർണവില നിശ്ചയിക്കുന്നത്.

ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, അന്താരാഷ്ട്ര വിലക്കനുസൃതമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില രാവിലെ 9.30ന് മുമ്പായി ഇവർ നിശ്ചയിക്കുന്നത്.

വർധനവ് നേട്ടമാക്കാം

സ്വർണത്തിന്‍റെ വില വർധനവ് നേട്ടമാക്കാൻ ചില വഴികളുണ്ട്. അതിൽ ഏറ്റവും എളുപ്പമുള്ളത്, സ്വർണം പണയം വെക്കുക എന്നതാണ്. പെട്ടെന്ന് തന്നെ ഉയർന്ന തുക കയ്യിൽ കിട്ടും. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X