സ്വർണവില കണക്ക് കൂട്ടലുകളൊന്നും തെറ്റിച്ചില്ല. കഴിഞ്ഞ നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് മുകളിലേക്ക് ഉയർന്നു. ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന വിലയാണ് ഇന്നത്തേത്. സംസ്ഥാനത്ത് ഓണാഘോഷം ആരംഭിച്ചതും കല്യാണ സീസണിന്‍റെ തുടക്കവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസവും വിലയിൽ വർധനവുണ്ടായാൽ അത് പുതിയ റെക്കോർഡ് സൃഷ്ടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ഇന്നത്തെ സ്വർണവില
പവന് 53,440 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില മുകളിലേക്ക് ഉയർന്നു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. ഇന്ന് ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമാണ് വില.
സെപ്തംബർ 6-ആം തിയ്യതി പവന് 53,760 രൂപയും ഗ്രാമിന് 6,720 രൂപയുമായിരുന്നു വില. ഇത് സെപ്തംബറിലെ ഉയർന്ന നിരക്കാണ്. ഇതിന് മുമ്പുള്ള 5 ദിവസങ്ങളിലും, കഴിഞ്ഞ വാരം മുഴുവൻ ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമായിരുന്നു വില. ഇതാണ് ഈ മാസത്തെ താഴ്ന്ന നിരക്ക്.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, ബുധനാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 0.25 ഡോളർ (0.01%) ഉയർന്ന് 2,519,.11ഡോളർ എന്നതാണ് നിരക്ക്.

ഒരു പവൻ വാങ്ങാൻ
സ്വർണവില ഉയർന്ന സാഹചര്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.
വില ഉയരാൻ സാധ്യത
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ സ്വർണവില മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ട്. ലിശ കുറഞ്ഞാൽ ഡോളറിന് ആധിപത്യമുള്ള ബോണ്ട്, സേവിങ്സ് അക്കൗണ്ടുകൾ തുടങ്ങിയവയിൽ നിന്നുള്ള വരുമാനം കുറയാൻ കാരണമാകും. ഇതോടെ വൻകിട നിക്ഷേപകർ സ്വർണ്ണത്തിലേക്ക് ചുവടു മാറ്റും. ഇത് യുഎസ് ഡോളറിന്റെ മൂല്യത്തിലും ഇടിവുണ്ടാക്കും. ഇത് സ്വർണ്ണത്തിന്റെ വില വർധിക്കാൻ കാരണമാകും.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വർണവില വരും ദിവസങ്ങളിൽ മുകളിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
സ്വര്‍ണം സമ്മാനമായി ലഭിച്ചാല്‍നികുതിയുണ്ടോ..?
സ്വര്‍ണാഭരണം, ഗോള്‍ഡ് ഇ.ടി.എഫ്, ഗോള്‍ഡ് മ്യൂച്വല്‍ഫണ്ട് എന്നിവ സമ്മാനമായി സ്വീകരിച്ചാല്‍നികുതി നല്‍കേണ്ടതായി വരും. സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയില്‍കൂടുതലാണെങ്കില്‍നികുതി ഈടാക്കും. സമ്മാനം സ്വീകരിച്ച വ്യക്തിയുടെ നികുതി സ്ലാബിന് അനുസരിച്ചാണ് നികുതി ബാധകമാവുക. ഈ വരുമാനം ഇന്‍കം ഫ്രം അദര്‍സോഴ്സ് എന്ന ഭാഗത്ത് ഉള്‍പ്പെടുത്തും.
അതേസമയം, ചില അവസരങ്ങളില്‍നികുതി ബാധ്യത ഒഴിവാകുന്നുണ്ട്. സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയില്‍കവിയുന്നില്ലെങ്കില്‍നികുതി നല്‍കേണ്ടതില്ല. കുടുംബാംഗങ്ങളില്‍നിന്നാണ് സമ്മാനം സ്വീകരിച്ചതെങ്കില്‍നികുതി നല്‍കേണ്ടതില്ല.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ



Click it and Unblock the Notifications