ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സംസ്ഥാനത്തെ സ്വർണവില പറന്ന് കയറിയ മാസമാണ് സെപ്തംബർ. 24-ആം തീയ്യതി സ്വർണവില ആദ്യമായി 56,000 രൂപ കടന്നു. പിന്നാലെ 27-ആം തീയ്യതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 56,800 രൂപയിലേക്ക് സ്വർണം എത്തുകയും ചെയ്തു. എന്നാൽ പിന്നീടുള്ള 3 ദിവസങ്ങളിലും നേരിയ തോതിൽ വില താഴേക്ക് ഇറങ്ങിയത് ആഭരണപ്രേമികൾക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാൽ ഈ കുറവ് എത്ര നാൾ തുടരുമെന്ന കാര്യത്തിലാണ് ഏല്ലാവർക്കും സംശയമുള്ളത്.
ഇന്നത്തെ സ്വർണവില
പവന് 56,760 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ തിങ്കളാഴ്ച പവന്‍റെ വിലയിൽ നേരിയ കുറവുണ്ട്. 120 രൂപയാണ് ഇന്നത്തെ കുറവ്. 56,640 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില. 7080 രൂപയാണ് ഗ്രാമിന്‍റെ വില.
സെപ്തംബറിലെ സ്വർണവില
പവന് 53,560 രൂപ എന്ന നിരക്കിലാണ് സെപ്തംബർ മാസം ആരംഭിച്ചത്. 2-ആം തീയ്യതി വില 53,360 രൂപയിലേക്ക് താഴ്ന്നു. പിന്നീടുള്ള 3 ദിവസങ്ങളിലും ഇതേ വിലയിൽ തന്നെയാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഈ മാസം പവന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയും ഇതു തന്നെ. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും മുന്നോട്ട് പോയ പവന്‍റെ വില 13-ആം തീയ്യതി 54,000 രൂപയും 16-ആം തീയ്യതി 55,000 രൂപയും കടന്നു.
പിന്നീടുള്ള ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മുന്നോട്ട് പോയി. 3080 രൂപയാണ് സെപ്തംബർ മാസം മാത്രം ഒരു പവൻ സ്വർണത്തിന് വർധിച്ചത്.
1 പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,000 രൂപ നൽകേണ്ടി വരും.

കുതിപ്പിന് കാരണം എന്ത്...?
നവംബറിൽ നടക്കുന്ന യോഗത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും അരശതമാനം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സ്വർണ വില ഉയരത്തിൽ തുടരുന്നത്. അതോടൊപ്പം ഭൗമരാഷ്ട്രീയ പിരിമുറുക്കം, വിപണിയിലെ അനിശ്ചിതത്വം എന്നിവയും സ്വർണവിലയുടെ കുതിപ്പിനാ കാരണമായെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
ഗോൾഡ് ലോണിലൂടെ പണം കണ്ടെത്താം
സ്വർണവില ഉയരത്തിൽ തുടരുന്നത് കൊണ്ടു തന്നെ അത്യാവശ്യത്തിന് പണം വേണ്ടവർക്ക് സ്വർണ വായ്പയിലൂടെ പണം കണ്ടെത്താം. വിവിധ ധനകാര്യ സ്ഥാപനങ്ങൾ ഗോൾഡ് ലോണിന് ഈടാക്കുന്ന പലിശ നിരക്കുകൾ നമുക്ക് പരിശോധിക്കാം.
1. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 8.40% മുതൽ 9.25% വരെ
2. ഫെഡറൽ ബാങ്ക് - 8.99% മുതൽ
3. ഐസിഐസിഐ ബാങ്ക് - 9.00% മുതൽ 18.00% വരെ
4. കൊട്ടക് മഹീന്ദ്ര ബാങ്ക് - 9.00% മുതൽ 24.00% വരെ
5. എസ്.ബി.ഐ - 9.05% മുതൽ
6. ബാങ്ക് ഓഫ് ബറോഡ - 9.15% മുതൽ
7. സൗത്ത് ഇന്ത്യൻ ബാങ്ക് - 9.20% മുതൽ 22.00% വരെ
8. പഞ്ചാബ് നാഷണൽ ബാങ്ക് - 9.25%

9. പഞ്ചാബ് & സിന്ദ് ബാങ്ക് - 9.35%
10. ഇൻഡസിൻഡ് ബാങ്ക് - 10.35% മുതൽ 17.05% വരെ
11. കരൂർ വൈശ്യ ബാങ്ക് - 10.65%
12. ആക്സിസ് ബാങ്ക് - 17.00%
13. എച്ച്ഡിഎഫ്സി ബാങ്ക് - 9.10% മുതൽ 17.90% വരെ
14. പഞ്ചാബ് & സിന്ദ് ബാങ്ക് - 9.35%
ഗോൾഡ് ലോണിന് ആവശ്യമായ അടിസ്ഥാന രേഖകൾ
1.പാസ്പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്
2. വോട്ടർമാരുടെ ഐഡി കാർഡ്
3. ആധാർ കാർഡ്
4. പാൻ കാർഡ്
5. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ
കാലാവധി
ബാങ്കിനെ ആശ്രയിച്ച് സ്വർണ്ണ വായ്പയുടെ കാലാവധി വ്യത്യാസപ്പെടുന്നു. 6 മാസം മുതൽ 42 മാസം വരെയുള്ള കാലയളവിലേക്കാണ് ബാങ്കുകൾ സ്വർണ്ണ വായ്പകൾ വാഗ്ദാനം ചെയ്യുന്നത്
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications