സംസ്ഥാനത്തെ സ്വർണവില വീണ്ടും നിശ്ചലമായിരിക്കുകയാണ്. കഴിഞ്ഞ നാലു ദിവസമായി പവന് 53,440 രൂപയിലും, ഗ്രാമിന് 6,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള സ്വർണവിലയിൽ കുറവുണ്ടാകുമ്പോഴും കേരളാ വിപണിയിൽ എന്ത് കൊണ്ട് മാറ്റം സംഭവിക്കുന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്.
സെപ്തംബർ മാസത്തെ വില
53,560 ലാണ് സ്വര്‍ണം മാസം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം വില മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 53,360 രൂപ രേഖപ്പെടുത്തി. തുടര്‍ന്നു നാലു ദിവസം അനങ്ങാതെ നിന്ന സ്വര്‍ണം, ആറിന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,760 രൂപ രേഖപ്പെടുത്തി. ഏഴാം തീയതി വീണ്ടും 53,440 ലേയ്ക്ക് ഇടിയുകയായിരുന്നു. ഇന്നും ഇതേ വിലയില്‍ വ്യാപാരം പുരോഗമിക്കുന്നു.
ആഗോള സ്വർണവില
ആഗോള വിപണിയില്‍ സ്വര്‍ണവില തിരുത്തല്‍ തുടരുകയാണ്. നിലവില്‍ സ്വര്‍ണം ഔണ്‍സിന് 2,502.09 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണ്ണവിയില്‍ 5 ഡോളറോളം കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 30 ദിവസത്തെ സ്വര്‍ണ്ണവിലയിലെ കയറ്റം 1.25 ശതമാനം (31.02 ഡോളര്‍) മാത്രമാണ്.
പവൻ വാങ്ങാൻ
സ്വർണവില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.

വീട്ടിൽ സ്വർണ്ണം സൂക്ഷിക്കുന്നതിനുള്ള പരിധി
ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആദായനികുതി ചട്ടങ്ങൾ പ്രകാരം, സ്വർണ്ണം വീട്ടിൽ സൂക്ഷിക്കുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ പരിധി സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമാണ്. മാത്രമല്ല, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് നിയമങ്ങൾ അനുസരിച്ച് ഒരു വ്യക്തിയുടെ കൈവശം എത്ര സ്വർണം ഉണ്ടെങ്കിലും അത് എങ്ങനെ ലഭിച്ചു എന്നതിൻ്റെ തെളിവ് കൂടി അയാളുടെ പക്കലുണ്ടാകണം.
സ്ത്രീകൾക്ക് എത്ര സ്വർണം സൂക്ഷിക്കാം..?
ആദായനികുതി നിയമപ്രകാരം വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം സ്വർണം കൈവശം വയ്ക്കാം. അവിവാഹിതരായ സ്ത്രീകൾക്ക് ഈ പരിധി 250 ഗ്രാമായി നിലനിർത്തിയിട്ടുണ്ട്. അതേസമയം, പുരുഷന്മാർക്ക് 100 ഗ്രാം സ്വർണം മാത്രമേ സൂക്ഷിക്കാൻ അനുവാദമുള്ളൂ.

20 വർഷം കൂടിയത് അരലക്ഷം രൂപ
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 50,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.
പവന്റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്റെ വില അരലക്ഷം രൂപയും കടന്നു.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
