ആഭരണപ്രേമികൾക്ക് ഒരേ സമയം ആശ്വാസവും ആശങ്കയും പകരുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില. ഇത് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നത് വലിയ കുതിപ്പിന് മുൻപുള്ള തയ്യാറെടുപ്പാണോ എന്ന ആശങ്ക മറുവശത്തുണ്ട്. എന്തായാലും സ്വർണവില വരും ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.
ഇന്നത്തെ സ്വർണവില
ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് വില. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് ഈ നിലവാരത്തിൽ വില നിൽക്കുന്നത്.
ആഭരണം വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, ബുധനാഴ്ച്ച രാവിലെ നേരിയ ലാഭത്തിൽ ഫ്ലാറ്റായാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 2.53 ഡോളർ (0.10%) ഉയർന്ന് 2,495.48 ഡോളർ എന്നതാണ് നിരക്ക്.

വില ഉയരുമോ..?
സെപ്തംബർ 17,18 തിയ്യതികളിലാണ് യു.എസ് ഫെഡ് യോഗം ചേരുന്നത്. ഇതിൽ പലിശ കുറയ്ക്കുമെന്ന സൂചനയാണുള്ളത്. ഇങ്ങനെ സംബന്ധിച്ചാൽ യു.എസ് കടപ്പത്ര വരുമാനം അനാകർഷകമാവുകയും സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിക്കുകയും ചെയ്യും. ഇത്തരത്തിൽ രാജ്യാന്തര വില ഉയരുന്നത്, കേരളം അടക്കമുള്ള ആഭ്യന്തര വിപണികളിൽ പ്രതിഫലിക്കും.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഗുണനിലവാരം - വിലയേറിയ ലോഹത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വാങ്ങുന്നയാൾ ശ്രദ്ധിക്കേണ്ട നിർണായക ഘടകമാണ് സ്വർണ്ണത്തിൻ്റെ ഗുണനിലവാരം. സ്വർണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ വിവിധ മാർഗങ്ങളുണ്ട്.

2. വില - സ്വർണം വാങ്ങുന്നതിന് മുൻപ് വില കൃത്യമായി അറിഞ്ഞിരിക്കണം. ഹൈദരാബാദ് നഗരത്തിലെ വിവിധ ജ്വല്ലറികളിലെ വില താരതമ്യം ചെയ്യണം. കാരണം ആഭരണങ്ങളുടെ നിർമ്മാണച്ചെലവ് ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു. അതുകൊണ്ടു തന്നെ സ്വർണാഭരണത്തിന്‍റെ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും.
3. തൂക്കം- ആഭരണം വാങ്ങുന്നതിന് മുൻപ് അതിന്‍റെ തൂക്കം കൃത്യമായി പരിശോധിക്കണം. ആഭരണത്തിൻ്റെ വില നിശ്ചയിക്കുമ്പോൾ മരതകം, മാണിക്യം, വജ്രം, മുത്ത് തുടങ്ങിയ കല്ലുകളും ഉൾപ്പെടുത്തും. കല്ലുകളുടെ വിലയും ഗ്രാമിന് സ്വർണ്ണത്തിൻ്റെ മൂല്യത്തിന് തുല്യമായി ഈടാക്കുന്നു, ഇത് ആഭരണത്തിൻ്റെ അന്തിമ വില വർദ്ധിപ്പിക്കും. അതിനാൽ കല്ലുകളുടെ നിരക്ക് പ്രത്യേകം ഈടാക്കുന്നുണ്ടോ, അതോ ആഭരണങ്ങൾക്കൊപ്പം വിലയിട്ടതാണോയെന്ന് മനസിലാക്കണം.
4. ആഘോഷ ദിവസങ്ങൾ - അടുത്ത കാലത്തായി സ്വർണ്ണത്തിൻ്റെ വിലയിലെ ട്രെൻഡ് നോക്കുകയാണെങ്കിൽ, ഉത്സവ സീസണുകളിലും വിവാഹ സീസണുകളിലും സ്വർണ്ണത്തിൻ്റെ വില ഉയരുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. കാരണം ആഘോഷവേളകളിൽ സ്വർണം വാങ്ങാൻ കൂടുതൽ ആളുകൾ ജ്വല്ലറികളിൽ എത്തും എന്നത് തന്നെയാണ് കാരണം.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications