റോക്കറ്റ് പോലെ മുകളിലേക്ക് കുതിച്ച് പൊന്തിയ സ്വർണത്തിന്‍റെ വില പതിയെ താഴാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 520 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. വരും ദിവസങ്ങളിലും സ്വർണ വില കുറയുകയാണെങ്കിൽ ആഭരണം വാങ്ങുന്നവർക്ക് അത് നൽകുന്ന ആശ്വാസം ചെറുതായിരിക്കില്ല.
ഇന്നത്തെ സ്വർണ വില
പവന് 49,000 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6,125 രൂപ.
ചൊവ്വാഴ്ച സ്വർണ വില വീണ്ടും കുറഞ്ഞു. 80 രൂപയാണ് കുറഞ്ഞത്. അതോടെ പവന്‍റെ 48,920 രൂപയിലേക്കെത്തി. ഗ്രാമിന് 6,115 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

ആഗോള സ്വർണ വില
ആഗോള തലത്തിൽ ചെറിയ ഇടിവിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 2.38 ഡോളർ (0.11%) താഴ്ന്ന് 2170.61 ഡോളർ എന്നതാണ് വില.
വില കുറയാൻ കാരണം
കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയർന്നതിനെ തുടർന്നുണ്ടായ ലാഭമെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത്തരത്തിൽ ലാഭമെടുപ്പ് നടക്കുന്നത് സ്വർണ്ണവില കുറയാൻ കാരണമായേക്കും. ഇത് തുടരുകയാണെങ്കില്‍അടുത്ത ദിവസങ്ങളിലും വില കുറയും. ലാഭമെടുപ്പ് അവസാനിച്ചാല്‍വില വീണ്ടും മുന്നോട്ട് കുതിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഹൃദയം തകർത്ത മാർച്ച്
ആഭരണ പ്രേമികളുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച മാസമാണ് മാർച്ച്. സ്വർണ വില ശരവേഗത്തിൽ കുതിച്ചു. 46,320 രൂപയായിരുന്നു മാർച്ച് 1-ലെ സ്വർണ വില. രണ്ടാം തീയ്യതി വില 47,000 രൂപയിലേക്കും 5-ആം തീയ്യതി വില 47,560 രൂപയിലേക്കുമെത്തി. രണ്ട് ദിവസത്തിന് ശേഷം, അതായത് 7-ആം തീയ്യതി സ്വർണം ചരിത്രത്തിൽ ആദ്യമായി 48,000 രൂപ കടന്നു. പിന്നീടുള്ള ദിവസങ്ങളിലും സ്വർണത്തിന്‍റെ കുതിപ്പിനാണ് കേരളം സാക്ഷിയായത്.
മാർച്ച് 21-നാണ് സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. അതായത് വെറും 21 ദിവസം കൊണ്ട് സ്വർണ വിലയിലുണ്ടായ വർധനവ് 3120 രൂപ. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണം പതിയെ താഴേക്കിറങ്ങി.

കുറഞ്ഞെങ്കിലും കീശ കീറും
വിലയിൽ നേരിയെ കുറവുണ്ടായെങ്കിലും സ്വർണാഭരണം വാങ്ങാൻ അരലക്ഷം രൂപയിൽ കൂടുതൽ തന്നെ നൽകണം. കാരണം ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടി. അങ്ങനെ കണക്ക് കൂട്ടിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ കുറഞ്ഞത് 53,500 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
2024ലെ സ്വർണ വില
പവന് 46,840 രൂപയുമായാണ് 2024 ആരംഭിച്ചത്. എന്നാൽ ജനുവരി 2 ന് വില 47000 തൊട്ടു. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വില ഏറിയും കുറഞ്ഞും മുന്നോട്ടു പോയി. എന്നാൽ 18 ആം തിയ്യതി സ്വർണ വില ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 45,920 രൂപയായിരുന്നു അന്നത്തെ വില. എന്നാൽ 19 ആം തിയ്യതി വീണ്ടും 46,000 മുകളിലേക്ക് തന്നെ ഉയർന്നു. 46,400 രൂപയിലാണ് ജനുവരി 31ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.
ഫെബ്രുവരിയിലും സ്വർണ വിലയിൽ ചാഞ്ചാട്ടങ്ങളുണ്ടായി. രണ്ടാം തിയ്യതി രേഖപ്പെടുത്തിയ 46,640 രൂപയാണ് ഏറ്റവും ഉയർന്ന വില. 15 ആം തിയ്യതി രേഖപ്പെടുത്തിയ 45,220 രൂപയാണ് ഏറ്റവും കുറഞ്ഞത്. ഫെബ്രുവരിയിലെ അവസാന 4 ദിവസങ്ങളിൽ സ്വർണ വില മാറ്റമില്ലാതെ തുടർന്നത് ആഭരണ പ്രേമികളിൽ ആശ്ചര്യമുണ്ടാക്കിയിരുന്നു. 46,080 രൂപയായിരുന്നു അന്നത്തെ സ്വർണ വില.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications