വിവാഹ സീസണുകളുടെ കാലമാണ്. സ്വർണവില ഉയർന്ന് നിൽക്കുമ്പോഴും വിവാഹ സീസണുകളിൽ വാങ്ങലുകൾക്ക് കുറവ് വരാറില്ല. ശനിയാഴ്ച കേരള വിപണിയിൽ 43,960 രൂപയിലാണ് വ്യാപാരം നടത്തിയത്. പവന് 80 രൂപ വർധിച്ചു. വിവാഹ സീസണുകളിൽ വലിയ വാങ്ങലുകൾ നടത്തുന്നവരാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യമാണ് കറൻസി ഇടപാട്. കറൻസി വഴി എത്ര രൂപയുടെ ആഭരണങ്ങൾ വാങ്ങാൻ സാധിക്കും എന്നത് സംബന്ധിച്ച പലർക്കും ധാരണയില്ല. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.
കറൻസി വഴി എത്ര രൂപ നൽകാം
ആദായ നികുതി നിയമം പ്രകാരം പണമിടപാടിലൂടെ സ്വര്‍ണം വാങ്ങുന്നതിന് പ്രത്യേക പരിധിയൊന്നുമില്ല. അതേസമയം, ആദായ നികുതി നിയമപ്രകാരം 2 ലക്ഷം രൂപയില്‍ കൂടുതല്‍ തുക ഒറ്റ ഇടപാടിലൂടെ പണമായി സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. സ്വര്‍ണം വാങ്ങാന്‍ എത്ര തുക വേണമെങ്കിലും കറന്‍സി വവി നല്‍കാമെങ്കിലും ആഭരണങ്ങള്‍ വില്‍ക്കുന്ന ഓരോ ഇടപാടിനും രണ്ട് ലക്ഷം രൂപയോ അതില്‍ കൂടുതലോ തുക സ്വീകരിക്കുന്നതില്‍ നിന്ന് ജുവലറികളെ നിയമം വിലക്കുന്നതിനാല്‍ കറന്‍സിയായി തുക സ്വീകരിക്കില്ല.

ആഭരണങ്ങള്‍ വാങ്ങാൻ രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പണം സ്വീകരിച്ചാല്‍, ആദായനികുതി വകുപ്പിന് തുല്യമായ തുക പിഴ ഈടാക്കാം. കറൻസി ഇടപാട് വഴി സ്വർണം വാങ്ങുന്നതിന് 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമാണ് നിയന്ത്രണം. 2020 ഡിസംബർ 28 മുതലാണ് രത്ന, ആഭരണ മേഖലയെ പിഎംഎൽഎ നിയമത്തിൻെറ പരിധിയിൽ ഉൾപ്പെടുത്തുന്നത്.
പാൻ നിർബന്ധം
വലിയ പർച്ചേസുകൾ നടത്തുന്നവരാണെങ്കിൽ പാൻ, ആധാർ വിശദാംശങ്ങൾ ജുവലറിക്ക് കൈമാറേണ്ടി വരും. കെവൈസി പാലിക്കുകയാണെങ്കിൽ ഉയർന്ന മൂല്യമുള്ള പണമിടപാടുകളിൽ ഏർപ്പെടാൻ പിഎംഎൽഎ നിയമം അനുവദിക്കുന്നുണ്ട്. പണമായോ അല്ലാതെയോ രണ്ട് ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ആഭരണങ്ങൾ ജുവലറിയിൽ നിന്ന് വാങ്ങുകയാണെങ്കിൽ വിൽപ്പനക്കാരന് പാൻ കാർഡ് അല്ലെങ്കിൽ ആധാർ വിവരങ്ങൾ നൽകണം. പാൻ നമ്പറോ ആധാർ നമ്പറോ നൽകാതെ തന്നെ 2 ലക്ഷം രൂപ വരെ സ്വർണം വാങ്ങാം.
സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാം
സ്വർണം വാങ്ങുമ്പോൾ ചരക്കു സേവന നികുതി ഈടാക്കും. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 3 ശതമാനമാണ് ജിഎസ്ടി. പണിക്കൂലിക്ക് മുകളിൽ 5 ശതമാനം ജിഎസ്ടിയും ചുമത്തും. പുതിയ ആഭരണങ്ങൾ വാങ്ങാൻ പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ കൈമാറ്റം ചെയ്യപ്പെട്ട സ്വർണത്തിന്റെ തൂക്കത്തിന് വീണ്ടും ജിഎസ്ടി ചുമത്തില്ല. അധിക ഭാരത്തിന് മാത്രമാണ് ജിഎസ്ടിക്ക് ബാധകമാവുക. വില്പന നടത്തുമ്പോൾ ജിഎസ്ടി ഈടാക്കില്ല.
വിവാഹ സമ്മാനമായി സ്വർണം
വിവാഹ സമ്മാനമായി പലരും സ്വർണം നൽകാറുണ്ട്. വിവാഹ വേളയിൽ സമ്മാനമായി ലഭിക്കുന്ന സ്വർണത്തിന് ആദായ നികുതി നൽകേണ്ടതില്ല. മറ്റു സന്ദർഭങ്ങളിലാണെങ്കിൽ സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയിൽ കവിയുന്നില്ലെങ്കിൽ നികുതി നൽകേണ്ടതില്ല. കുടുംബാംഗങ്ങളിൽ നിന്നാണ് സമ്മാനം സ്വീകരിച്ചതെങ്കിൽ നികുതി നൽകേണ്ടതില്ല. പങ്കാളി, സാഹോദരി/ സഹോദരൻ, പങ്കാളിയുടെ സാഹോദരി/ സഹോദരൻ, രക്ഷിതാവ് തുടങ്ങിയവരിൽ നിന്ന് സ്വീകരിക്കുന്ന സ്വർണത്തിന് നികുതി നൽകേണ്ടതില്ല.
സമ്മാനം നൽകാൻ അനുയോജ്യമായ മാർഗം
വിവാഹത്തിന് സമ്മാനമായി സ്വർണം നൽകാൻ ഏറ്റവും അനുയോജ്യമായ മാർഗം സോവറിൻ ഗോൾഡ് ബോണ്ടാണ്. നിക്ഷേപിക്കുന്ന പണത്തിന് 2.50 ശതമാനം പലിശയും സ്വർണ വിലയ്ക്ക് അനുസരിച്ച് മുന്നേറ്റവും സോവറിൻ ഗോൾഡ് ബോണ്ട് ഉറപ്പ് നൽകുന്നു. കാലാവധി എത്തുമ്പോൾ നികുതി നൽകേണ്ടതില്ല. ആഭരണങ്ങൾ വാങ്ങുമ്പോഴുള്ള ജിഎസ്ടി, പണിക്കൂലി പോലുള്ള ചെലവുകളും ഈ നിക്ഷേപത്തിൽ ബാധകമല്ല.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications