മൂന്ന് ദിവസമായി തുടര്‍ന്ന ഇടിവിന് ശേഷം തിരികെ കയറ്റം തുടങ്ങി സ്വര്‍ണ വില. വെള്ളിയാഴ്ച പവന് 80 രൂപയാണ് കേരള വിപണിയില്‍ വര്‍ധിച്ചത്. വര്‍ധനവോടെ സ്വര്‍ണ വില കേരള വിപണിയില്‍ 44,000 രൂപയിലേക്ക് എത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,500 രൂപയിലാണ് സ്വര്‍ണ വില. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്.
സെപ്റ്റംബറിലെ ഇടിവ്
സെപറ്റംബര്‍ നാലിന് മാസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നാണ് സ്വര്‍ണ വില താഴേക്ക് വന്നത്. ചൊവ്വാഴ്ച 120 രൂപ ഇടിഞ്ഞ് 44,120 രൂപയിലേക്ക് എത്തി. ബുധനാഴ്ച വീണ്ടും 120 രൂപ കുറഞ്ഞ് 44,000 രൂപയിലേക്ക് സ്വര്‍ണ വില എത്തി. വ്യാഴാഴ്ച 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. 43,920 രൂപയിലെത്തിയ സ്വര്‍ണം സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയും കുറിച്ചു.
ആഗോള വിപണിയില്‍ തിരികെ കയറുന്നു
വ്യാഴാഴ്ച രാവിലെ അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1,917.99 ഡോളര്‍ എന്ന നിരക്കില്‍ ഓഗസ്റ്റ് 29 ന് ശേഷമുള്ള താഴ്ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. വൈകിട്ടോടെ ഒരാഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് കയറിയ സ്വര്‍ണ വില 1,922.70 ഡോളറിലേക്ക് എത്തിയിരുന്നു. കൂടുതൽ സാമ്പത്തിക ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരുന്നതോടെ ബോണ്ട് യീൽഡ് താഴേക്ക് വന്നതാണ് സ്വർണം ചെറിയ നേട്ടമുണ്ടാക്കാൻ കാരണമായത്.

വെള്ളിയാഴ്ച സ്വർണവില മുന്നേറ്റം തുടർന്നു. 0.28 ശതമാനം നേട്ടത്തോടെ സ്പോട്ട് ഗോൾഡ് ഔൺസിന് 1,925.02 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ട്രഷറി ബോണ്ട് യീൽഡ് കുറഞ്ഞതാണ് ഇതിന് കാരണം. അതേസമയം, ഫെഡറൽ റിസർവ് പലിശ നിരക്ക് കൂടുതൽ കാലം നിലനിർത്തുമെന്ന ആശങ്ക ഉയർത്തിയതിനാൽ സ്വർണം പ്രതിവാര ഇടിവിലാണ്. 0.8 ശതമാനം ഇടിവിലാണ് സ്വർണ വില.
വലിയ ഇടിവ് പ്രതീക്ഷിക്കാമോ
കുതിപ്പ് തുടങ്ങിയ സ്വർണ വില കഴിഞ്ഞ വെള്ളിയാഴ്ച 1,952.79 ഡോളറിലെത്തിയിരുന്നു. പലിശ നിരക്ക് വർധനവ് ആശങ്ക ശക്തമായതിനെ തുടർന്നാണ് സ്വർണ വില താഴേക്ക് വന്നത്. ഈ വാരം തുടർച്ചയായ ഇടിവ് ആഗോള വിപണിയിൽ കണ്ടു. വരാനിരിക്കുന്ന സാമ്പത്തിക ഡാറ്റ അനുകൂലമല്ലെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഇനിയും താഴേക്ക് പോകാം.
എന്നാൽ ആഭ്യന്തര വിപണിയിൽ സ്വർണ വില വലിയ ഇടിവിനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. വിവാഹ, ആഘോഷ സീസണുകളായതിനാൽ സ്വർണത്തിന്റെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ വലിയ താഴേക്ക് പോക്ക് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അഭിപ്രായപ്പെടുന്നത്.
മറ്റു നരഗങ്ങളിലെ സ്വർണ വില
പ്രധാന നഗരങ്ങളിൽ ഒരു പവന്റെ വില പരിശോധിക്കാം. ചെന്നൈയിൽ വെള്ളിയാഴ്ച പവന് 80 രൂപയണ് വർധിച്ചതെങ്കിലും കേരളത്തിലേക്കാൾ 240 രൂപ അധികമാണ് വില. പവന് 44,240 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു, പൂനെ എന്നിവടങ്ങളിലും പവന് 80 രൂപ വർധിച്ചു.
44,120 രൂപയിലാണ് ഈ നഗരങ്ങിൽ ചൊവ്വാഴ്ചയിലെ സ്വർണ വില. രാജ്യ തലസ്ഥാനത്ത് സ്വർണ വില 80 രൂപ വർധിച്ച് പവന് 44,120 രൂപ നൽകണം. വഡോദര, അഹമ്മദാബാദ് നഗരങ്ങളിലും 80 രൂപ വർധിച്ചെങ്കിലും 44,040 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!



Click it and Unblock the Notifications