സ്വർണ്ണ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഒക്ടോബർ മാസം ഒന്നാം തീയ്യതി 42080 രൂപായായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളിൽ അത് ഏറിയും കുറഞ്ഞും വന്നു. കഴിഞ്ഞ പന്ത്രണ്ടാം തീയ്യതിക്ക് ശേഷം സ്വർണ്ണത്തിന്റെ വില ഒരു തവണ മാത്രമാണ് കുറഞ്ഞത്. നാൽപ്പത്തിമുവ്വായിരവും കടന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് നാൽപ്പത്തിഅയ്യായിരത്തിന് മുകളിലാണ്.
45120 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില. അതായത് ഗ്രാമിന് 5,640 രൂപ. എന്നാൽ ഇന്ന് സ്വർണ്ണം ഗ്രാമിന് 20 രൂപയാണ് കൂടിയത്. അതായത് ഗ്രാമിന് 5,660 രൂപയും പവന് 45,280 രൂപയും. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ മാസത്തിലെ അവസാന ദിനങ്ങളുടെ തുടർച്ചയായി ഒക്ടോബറിന്റെ ആദ്യ ദിനങ്ങളിലും സ്വർണ വിലയില്‍ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയത്.

ഒക്ടോബർ അഞ്ചാം തീയ്യതിയാണ് സ്വർണ്ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയും. എന്നാൽ ആ വില 12 തീയ്യതിയാകുമ്പോഴേക്കും 43000ന് മുകളിലെത്തി. പവന് 1,120 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്. അതോടെ സ്വർണ്ണ വില 44,320ലേക്കെത്തി.
ഇസ്രായേല്‍- ഹമാസ് യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയര്‍ന്നതാണ് വിലയിലുണ്ടായ കുതിപ്പിന് കാരണം. മുഴുവന്‍ സൈന്യത്തോടും ഗാസയിലേക്ക് എത്താന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയതോടെ കരയുദ്ധത്തിനുള്ള സാധ്യതകളുയര്‍ന്നതാണ് സ്വര്‍ണം വാങ്ങി കൂട്ടുന്നതിന് കാരണമാണ്.
അതേ സമയം നവംബർ പകുതിയോടെ സ്വർണവില ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. നിലവിൽ ബുളീയന് അനുയോജ്യമായ അന്തരീക്ഷമാണ്. യുദ്ധം, യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള പ്രതികൂലാവസ്ഥ, സെൻട്രൽ ബാങ്കുകളുടെ ആവശ്യകത, ഫിസിക്കൽ ഡിമാൻഡ് വർധന എന്നിവയെല്ലാം സ്വർണ വിലയിൽ വർധനവിന് കാരണമാകുന്ന ഘടകങ്ങളാണെന്നാണ് വിലയിരുത്തൽ.
ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിൽ ഒന്നു കൂടിയാണ് സ്വർണ്ണം. പക്ഷെ കൃത്യമായ സമയത്ത് കൃത്യമായ രീതിയിൽ നിക്ഷേപിച്ചാൽ മാത്രമേ സ്വർണ്ണ നിക്ഷേപം ലാഭം നൽകുകയുള്ളു.കാണാനും തൊടാനും കഴിയുന്ന നിക്ഷേപങ്ങളിലൊന്നും സ്വർണ്ണം തന്നെ. റിയൽ എസ്റ്റേറ്റ് പോലുള്ള നിക്ഷേപങ്ങളിൽ ആസ്തികൾ വാങ്ങുന്നതിന് നിരവധി ഘടങ്ങളുണ്ട്. എന്നാൽ സ്വർണ്ണം എളുപ്പം വാങ്ങാം. അതോടൊപ്പം ഡിജിറ്റലായി നിക്ഷേപം സൂക്ഷിക്കുമ്പോളുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളും സ്വർണ്ണത്തിനില്ല.
പ്രധാനപ്പെട്ട ഗുണം വളരെ വേഗത്തിൽ സ്വർണ്ണം പണമാക്കാൻ എന്നതാണ്. സോവറിൻ ഗോൾഡ് ബോണ്ടുകൾ ഒഴികെ സ്വർണ്ണ നിക്ഷേപങ്ങളിൽ ലോക്ക്-ഇൻ കാലയളവ് ഇല്ല. ഫിസിക്കൽ സ്വർണ്ണത്തിന്റെ കാര്യത്തിൽ വീണ്ടെടുക്കൽ തുക (സ്വർണ്ണം വിൽക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന തുക) സ്വർണ്ണത്തിന്റെ പരിശുദ്ധി, മൂല്യം, വിപണി വില മുതലായവയെ ആശ്രയിച്ചിരിക്കും. നമുക്ക് ആവശ്യമുള്ള സമയത്ത് സ്വർണ്ണത്തിന്മേൽ വായ്പയെടുക്കാനും സാധിക്കും.അതായത് ശരീര സൗന്ദര്യത്തിനുള്ള ഒരു വസ്തു മാത്രമല്ല സ്വർണം. ഏറ്റവും സുരക്ഷിതവും എളുപ്പവുമായ നിക്ഷേപ മാർഗ്ഗമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications