ഓരോ ദിവസം കഴിയുമ്പോഴും മുന്നോട്ട് മുന്നോട്ട് കുതിക്കുകയാണ് സ്വർണവില. 50,000 രൂപയും കടന്ന് 51,000 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ പവന്‍റെ വില. ഇതേ മുന്നേറ്റം വരും ദിവസങ്ങളിലും തുടർന്നാൽ അടുത്ത ദിവസം തന്നെ സ്വർണവില 55,000 കടക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 2 ദിവസമായി വലിയ വില വർധനവാണ് സംസ്ഥാനത്തുണ്ടാകുന്നത്.
വീണ്ടും പുതിയ ചരിത്രം
51,280 രൂപയിലായിരുന്നു ബുധനാഴ്ച സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6,410. എന്നാൽ 24 മണിക്കൂർ കഴിയുമ്പോൾ വീണ്ടും സ്വർണവില കുതിച്ചുയർന്നു. 400 രൂപയുടെ വർധനവാണ് വ്യാഴാഴ്ച പവന്‍റെ വിലയിലുണ്ടായിരിക്കുന്നത്.
51,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6,460 രൂപ. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. കഴിഞ്ഞ 4 ദിവസത്തിനിടെ 800 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്.

വില വർധനവിന് കാരണം
അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളെ തുടർന്നാണ് സ്വർണവില സർവ്വകാല റെക്കോർഡിലേക്കുയരുന്നത്. ഇത് ആഗോള വൻകിട നിക്ഷേപകരേയും ചെറുകിട നിക്ഷേപകരേയും സ്വർണത്തിലുള്ള നിക്ഷേപ താൽപര്യം വർധിപ്പിച്ചു. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താൽപര്യം, ഉയർന്ന ആഗോള ഡിമാന്‍റ്, രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയും സ്വർണവില ഉയരാൻ കാരണമായി.
ആഗോള വിപണിയിൽ സ്വർണം വീണ്ടും കുതിക്കുകയാണ്. നിലവിൽ സ്വർണം ഔൺസിന് 2,299.76 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു പവൻ വാങ്ങാൻ 55,550 രൂപ നൽകണം
നിലവിലെ സ്വർണ വില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങാൻ ഏറ്റവും കുറഞ്ഞത് 55,550 രൂപ നൽകേണ്ടി വരും. എങ്ങനെ എന്നാണോ ചിന്തിക്കുന്നത്. പവന്‍റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 55,000 കടക്കുന്നത്.
കാത്തിരിക്കുന്നതാണ് നല്ലത്
കുറച്ചുകാലത്തേക്ക് സ്വർണവിലയിലെ കുതിപ്പ് തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതേസമയം തുടർച്ചയായ കുതിപ്പിക്കുകൾ തിരുത്തലിനും വഴിവയ്ക്കാം. സീസൺ മുന്നിലുള്ളതിനാൽ ഏകീകരണം നീളാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ സ്വർണം വാങ്ങാൻ കുറച്ച് കാലം കാത്തിരിക്കുന്നതാണ് നല്ലത്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗ്. സ്വര്‍ണ വിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

മൂന്ന് മാസം കൊണ്ട് കൂടിയത്
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 4,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ച വില. ജനുവരി ഒന്നാം തീയ്യതി സംസ്ഥാനത്ത് 46,840 രൂപയായിരുന്നു ഒരു പവന്‍റെ വില. രണ്ടാം തീയ്യതി വില 47,000 രൂപയിലേക്കുയർന്നു. പിന്നീടുള്ള ദിവസങ്ങളിലും ഏറിയും കുറഞ്ഞും സ്വർണവില മുന്നോട്ട് പോയി. ജനുവരി 31-ആം തീയ്യതി സ്വർണവില 46,400 രൂപയായിരുന്നു.
ഫെബ്രുവരി രണ്ടാം തീയ്യതി വില 46,640 രൂപയിലേക്കെത്തി. ആ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. ഫെബ്രുവരി 15-ന് രേഖപ്പെടുത്തിയ 45,520 രൂപയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.
സ്വർണം തീ പോലെ ചുട്ടുപൊള്ളിയത് മാർച്ച് മാസത്തിലാണ്. മാർച്ച് 7-ആം തീയ്യതി സ്വർണ വില 48,000 രൂപയ്ക്ക് മുകളിലേക്കും 21-ആം തീയ്യതി 49,440 രൂപയിലേക്കും ഉയർന്നു. പവന്‍റെ വില അരലക്ഷം കടന്നതും മാർച്ച് മാസത്തിൽ തന്നെയാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
