വില കുറയുമെന്ന് കരുതി സ്വർണം വാങ്ങാതിരുന്നവരുടെ ഹൃദയം തകർക്കുന്ന വാർത്തയാണ് വിപണിയിൽ നിന്നും പുറത്ത് വരുന്നത്. പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് കുതിക്കുകയാണ് സ്വർണം. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വർണ വില. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ വലിയ കുതിപ്പുണ്ടാകില്ലെന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ അത് ആകെ തെറ്റി. വിലയിൽ സർവ്വകാല റെക്കോഡും കുറിച്ച് മുന്നോട്ട് കുതിക്കുകയാണ് സ്വർണം.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില
47,000 രൂപയായിരുന്നു തിങ്കളാഴ്ച സംസ്ഥാനത്ത് സ്വർണ വില. ഗ്രാമിന് 5,875 രൂപ. എന്നാൽ ചൊവ്വാഴ്ച 560 രൂപയാണ് ഒരു പവന് കൂടിയത്. അതായത് 47,560 രൂപയാണ് ഇന്ന് പവന്‍റെ വില. ഗ്രാമിന് 5,945 രൂപ.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. ഇതിന് മുൻപ് 2023 ഡിസംബർ 27ന് രേഖപ്പെടുത്തിയ 47,120 രൂപയായിരുന്നു പവന്‍റെ ഏറ്റവും ഉയർന്ന വില. എന്നാൽ അതും തകർത്ത് മുന്നേറുകയാണ് സ്വർണം.
ആഗോള സ്വർണ വില
അന്താരാഷ്ട്ര സ്വർണ്ണം ട്രോയ് ഔൺസിന് 30.81 ഡോളർ (0.1.48%) കുതിച്ചുയർന്ന് 2114.29 ഡോളർ എന്ന നിലവാരത്തിലാണ്. യുഎസ് ഫെഡ് നയതീരുമാനങ്ങളിൽ പണപ്പെരുപ്പ നിരക്കുകൾ അനുകൂലകമാകുമെന്ന പ്രതീക്ഷയാണ് സ്വർണ്ണത്തിന് ഊർജ്ജമേകുന്നത്.
2024ലെ സ്വർണ വില
പവന് 46,840 രൂപയുമായാണ് 2024 ആരംഭിച്ചത്. എന്നാൽ ജനുവരി 2 ന് വില 47000 തൊട്ടു. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വില ഏറിയും കുറഞ്ഞും മുന്നോട്ടു പോയി. എന്നാൽ 18 ആം തിയ്യതി സ്വർണ വില ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 45,920 രൂപയായിരുന്നു അന്നത്തെ വില. എന്നാൽ 19 ആം തിയ്യതി വീണ്ടും 46,000 മുകളിലേക്ക് തന്നെ ഉയർന്നു. 46,400 രൂപയിലാണ് ജനുവരി 31ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.
ഫെബ്രുവരിയിലും സ്വർണ വിലയിൽ ചാഞ്ചാട്ടങ്ങളുണ്ടായി. രണ്ടാം തിയ്യതി രേഖപ്പെടുത്തിയ 46,640 രൂപയാണ് ഏറ്റവും ഉയർന്ന വില. 15 ആം തിയ്യതി രേഖപ്പെടുത്തിയ 45,220 രൂപയാണ് ഏറ്റവും കുറഞ്ഞത്. ഫെബ്രുവരിയിലെ അവസാന 4 ദിവസങ്ങളിൽ സ്വർണ വില മാറ്റമില്ലാതെ തുടർന്നത് ആഭരണ പ്രേമികളിൽ ആശ്ചര്യമുണ്ടാക്കിയിരുന്നു. 46,080 രൂപയായിരുന്നു അന്നത്തെ സ്വർണ വില.

ആഭരണം വാങ്ങുമ്പോൾ കീശ കീറും
സ്വർണം വീണ്ടും വിലയിൽ റെക്കോർഡ് ഇട്ടതോടെ ആഭരണം വാങ്ങുന്നവരുടെ കീശ കീറും എന്നുറപ്പായി. കാരണം ആഭരണത്തിന് പണിക്കൂലിയും ജിഎസ്ടിയും നൽകുന്നതോടെ പവന്‍റെ വില അരലക്ഷം കടക്കും.
ഇന്നത്തെ ഒരു ഗ്രാമിന്‍റെ വില വെച്ച് നോക്കുകയാണെങ്കിൽ 5% പണിക്കൂലിയിലുള്ള ആഭരണങ്ങൾക്ക് ഹാൾ മാർക്കിങ്, ജിഎസ്ടി തുടങ്ങിയവ ഉൾപ്പെടെയുള്ള ചാർജ് കൂടി ചേർത്താൽ ഒരു പവൻ വാങ്ങാൻ ഏകദേശം 52,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.
വില ഇനിയും കൂടിയേക്കും
അമേരിക്കയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ പണപ്പെരുപ്പം പലിശ നിരക്ക് വെട്ടികുറക്കലിലേക്ക് കടക്കുമെന്ന പ്രതീക്ഷ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വില കുതിക്കുകയാണ്. ആഗോള വിപണിയില്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് വില എത്തിരുന്നു. ഇത് കേരള വിപണിയിലും സ്വര്‍ണ വിലയെ സ്വാധീനിച്ചു. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണം വ്യാപാരം തുടങ്ങിയത് തന്നെ വില വര്‍ധനവോടെയാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications