A Oneindia Venture

എന്‍റെ പൊന്നേ വീണ്ടും കൂടിയല്ലോ, സ്വർണ്ണത്തിന് വീണ്ടും വില വർദ്ധന, ആഭരണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂടുന്നു

ഒക്ടോബർ മാസം സ്വർണ്ണ വിലയുടെ സുവർണ്ണ മാസമാണ്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഈ മാസം സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 45,280 രൂപവരെയെത്തി. എന്നാൽ ഇന്നലെ സ്വർണ്ണ വിലയിൽ നേരിയ കുറവുണ്ടായത് ആഭര പ്രേമികൾക്ക് ആശ്വാസം പകരുന്ന വാർത്തായായിരുന്നു. ഇന്നലെ 45,080 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്‍റെ വില. ഗ്രാമിന് 5,635 രൂപ. എന്നാൽ ഇന്ന് വീണ്ടും സ്വർണ്ണത്തിന് വില ഉയർന്നു.

ഗ്രാമിന് 20 രൂപയാണ് ഇന്ന് സ്വർണ്ണത്തിന് വില കൂടിയത്. അതായത് ഒരു പവൻ സ്വർണ്ണത്തിന് 160 രൂപ വർദ്ധിച്ച് 45,240 രൂപയിലെത്തി. വെള്ളിയാഴ്ചത്തേക്കാൾ 160 രൂപ വർധിച്ചാണ് ശനിയാഴ്ച ഒരു പവൻ സ്വർണത്തിൻ്റെ വില 45,280 രൂപയായത്. ഒക്ടോബർ മാസത്തിൽ ഇതുവരെയായി സ്വർണ വിലയിൽ കുറിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. അതുപോലെ മേയ് 16-നു ശേഷം സംസ്ഥാനത്തെ ആഭരണ വിപണിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക് കൂടിയാണിത്. ഒക്ടോബർ അഞ്ചാം തീയ്യതിയാണ് സ്വർണ്ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയും.

സ്വർണ്ണത്തിന് വീണ്ടും വില വർദ്ധന, ആഭരണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂടുന്നു

അതേ സമയം ഇന്ന് വില കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ സ്വർണത്തിന്റെ വില വർദ്ധിക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നവംബർ പകുതിയോടെ സ്വർണവില ​ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ​ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്‍റെപശ്ചാത്തലത്തിലാണ് സ്വർണത്തിന്‍റെ വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.

രജ്യത്ത് സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് മനസിലാക്കുന്നത് സ്വർണ്ണം വാങ്ങുന്നതിലും നിക്ഷേപിക്കുന്നതിലും പ്രധാനമാണ്.

1. ആഗോള വിപണിയിലെ പ്രവണതകൾ

ആഗോള സ്വർണ്ണ വിപണിയിലെ പ്രവണതകൾ ഇന്ത്യയിലെ സ്വർണ്ണ വിലയിലും വലിയ സ്വാധീനം ചെലുത്തും. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ സ്വർണ്ണ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്തും

2. ആഭ്യന്തര ആവശ്യവും വിതരണവും

സ്വർണ്ണത്തിന്റെ ആഭ്യന്തര ആവശ്യവും വിതരണവും വിലയെ ബാധിക്കുന്നു. ഉത്സവ സീസണുകളിലും വിവാഹ വേളകളിലും സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതിനാൽ സ്വർണവില ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, ഇറക്കുമതി, കസ്റ്റംസ് തീരുവ, സർക്കാർ നയങ്ങൾ എന്നിവ സ്വർണ്ണത്തിന്റെ വിതരണത്തെയും ആത്യന്തികമായി വിലയെയും ബാധിക്കും.

3. സർക്കാർ നിയന്ത്രണങ്ങൾ

ഇറക്കുമതി തീരുവയിലോ നിയന്ത്രണങ്ങളിലോ ഉള്ള മാറ്റങ്ങളടക്കമുള്ള സർക്കാർ നയങ്ങൾ സ്വർണ്ണ വിപണിയെ ബാധിക്കും. ഉദാഹരണത്തിന്, ഇറക്കുമതി തീരുവയിലെ വർദ്ധനവ് സ്വർണ്ണ വില ഉയരാൻ ഇടയാക്കും.


4. കറൻസി വിനിമയ നിരക്കുകൾ

വിനിമയ നിരക്കുകൾ സ്വർണ്ണ വിലയിൽ നിർണായക പങ്ക് വഹിക്കുന്നു. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ദുർബലമാകുമ്പോൾ, ഇന്ത്യയിൽ സ്വർണ വില ഉയരും, തിരിച്ചും.

5. നിക്ഷേപക വികാരം

നിക്ഷേപകരുടെ വികാരവും പെരുമാറ്റവും സ്വർണ്ണ വില നിർണ്ണയിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ സമയങ്ങളിൽ, നിക്ഷേപകർ സ്വർണ്ണ നിക്ഷേപം നടത്തും. നിക്ഷേപത്തിന്റെ ആവശ്യകത വർധിക്കുന്നത് സ്വർണ്ണ വില വർദ്ധിപ്പിക്കും. നേരെമറിച്ച്, കൂടുതൽ സുസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങളിൽ, സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപര്യം കുറയുന്നത് വില കുറയാൻ ഇടയാക്കിയേക്കാം. നിക്ഷേപകരുടെ മനഃശാസ്ത്രവും വികാരവും സ്വർണവിലയിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് സാരം

മുകളിൽ പറഞ്ഞ കാര്യങ്ങൾ സ്വർണ്ണവിലയെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങളും വിലയില്ലേ ഏറ്റക്കുറച്ചിലുകളും കൃത്യമായി മനസ്സിലാക്കുന്നത് ലാഭത്തോടെ സ്വർണ്ണം വാങ്ങാനും നിക്ഷേപം നടത്താനും സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X