2023ന്റെ അവസാന ദിവസങ്ങളിൽ സ്വർണ്ണം വാങ്ങാമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷ വാർത്തയല്ല സ്വർണ വിലയുടെ കാര്യത്തിൽ വരുന്നത്. കൈവിട്ട് പോയ പോക്കാണ് സ്വർണ വിലയിലുള്ളത്. 2023 ജനുവരി 1ന് 40360 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. എന്നാൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് നൽകേണ്ട വില 47,000 നും മുകളിലാണ്. പൊതുവെ തണുത്ത ഡിസംബർ മാസത്തെ ചൂടുപിടിപ്പിക്കുകയാണ് സ്വർണ്ണ വില എന്ന് ചുരുക്കം.

ഈ വർഷത്തെ ഏറ്റവും ഉയർന്ന വില
46,800 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില. അതായത് ഒരു ഗ്രാമിന് 5,850 രൂപ. എന്നാൽ ഇന്ന് ഗ്രാമിന് 40 രൂപ കൂടി. അതായത് ഗ്രാമിന് 5,890 രൂപ. പവന് 320 രൂപ വർദ്ധിച്ച് 47,120 രൂപയിലെത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കൃത്യം ഒരു വർഷം മുൻപ് അതായത് 2022 ഡിസംബർ 28 ലെ സ്വർണ്ണ വില എത്രയെന്ന് നിങ്ങൾക്കറിയാമോ.. അന്ന് ഒരു പവൻ സ്വർണ്ണത്തിന് നൽകേണ്ടിയിരുന്ന വില
40,120 രൂപയായിരുന്നു. അതായത് ഗ്രാമിന് 5,015 രൂപ. ഒരു വർഷം കൊണ്ട് പവൻ സ്വർണത്തിന് വർദ്ധിച്ച വില 7,000 രൂപയാണ്.
ഡിസംബറിലെ വില
ഡിസംബർ മാസം ആരംഭിക്കുമ്പോൾ 46,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. എന്നാൽ 4 ആം തീയതി ആയപ്പോഴേക്കും വില 47,080 രൂപയിലേക്കെത്തി. അതായത് 1 ഗ്രാം സ്വർണ്ണത്തിന് 5,885 രൂപ. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണവില താഴേക്ക് പതിച്ചു. 10 ആം തീയ്യതിയിൽ വില 45,720 ലേക്കെത്തി. 13 ആം തീയ്യതിയിൽ വീണ്ടും കുറഞ്ഞു. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 45,320 രൂപയായിരുന്നു വില. ഏറിയും കുറഞ്ഞും ഒരാഴ്ച പിന്നിട്ടപ്പോൾ വീണ്ടും സ്വർണ്ണ വില 46000 കടന്നു. 20 തീയ്യതിയിലെ വില 46,200. ക്രിസ്തുമസിന്റെ അന്ന് പവന് 46,560 രൂപയിലാണ് വ്യാപാരം നടന്നത്.
ജനുവരി തന്ന ആശ്വാസം
ഈ വർഷം ഏറ്റവും കുറവ് സ്വർണ്ണ വില രേഖപ്പെടുത്തിയ മാസമാണ് ജനുവരി. ജനുവരി 2 ന് 40,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഫെബ്രുവരി 2 ആകുമ്പോഴേക്കും സ്വർണ്ണ വില 42, 880 രൂപയിലെത്തി. മാർച്ച് 18 ന് 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന് വില. മെയ് 5 ന് 45,760 രൂപയിലെത്തി. എന്നാൽ പിന്നീടുള്ള നാലു മാസങ്ങളിൽ സ്വർണ്ണവില കുറഞ്ഞു. സെപ്തംബർ 4 ലിന് 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് നൽകേണ്ട വില. ഏറ്റവും കൂടുതൽ വിലയുയർന്ന മാസമാണ് ഒക്ടോബറും നവംബറും. നവംബർ 29ന് 46,480 രൂപയിലാണ് സ്വർണ്ണ വ്യാപാരം നടന്നത്.
വില ഉയരാൻ സാധ്യത
ആഗോള വിപണികളിലെ മാറ്റത്തിന് അനുസരിച്ചാണ് സ്വർണ വില ഉയരുന്നത്. രൂപയുടെ ഇടിവും സ്വർണ വിലയെ ബാധിക്കുന്നുണ്ട്. നിലവിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സ്വർണ വില മുന്നോട്ട് കുതിക്കുന്നത്. ഇതോടൊപ്പം രൂപ ഡോളറിനെതിരെ വലിയ ഇടിവൽ തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിപ്പിക്കുന്നു.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications