ആഘോഷങ്ങൾക്കെല്ലാം കൂടുതൽ തിളക്കം നൽകുന്നത് സ്വർണ്ണമാണ്. ശരീരത്തോട് സ്വർണ്ണം ചേർന്നു നിൽക്കുമ്പോൾ ജീവിതം കൂടുതൽ സുന്ദരമാക്കും. കേവലം ഒരു ആഭരണം എന്ന നിലയിൽ മാത്രമല്ല, മികച്ച നിക്ഷേപ മാർഗം കൂടിയാണ് സ്വർണ്ണം. സ്വർണത്തോടുള്ള മലയാളികളുടെ താൽപര്യത്തിലും അതിന്റെ മൂല്യത്തിലും പ്രകടമായ വളർച്ച കഴിഞ്ഞ കുറേക്കാലമായി കാണാൻ സാധിക്കും. സ്വർണ്ണത്തിന്റെ വില കേട്ടാൽ ഇന്ന് ഞെട്ടും. ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 42000 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ 44000 രൂപയ്ക്ക് മുകളിലാണ്.
44,560 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഗ്രാമിന് 5,545 രൂപ. എന്നാൽ ഇന്ന് ഗ്രാമിന് 70 രൂപ കൂടി. അതായത് ഒരു പവൻ സ്വർണ്ണത്തിന് 45,120 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒക്ടോബർ 5 ആം തീയ്യതിയാണ് സ്വർണ്ണം ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. അന്ന് പവന് 41,920 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 5,240. പക്ഷെ പിന്നീടുന്നു ദിവസങ്ങളിൽ വിലയിൽ നേരിയ വർദ്ധനവുകൾ രേഖപ്പെടുത്തി. ഒക്ടോബർ 13 ന് വില 43000 കടന്നു. 43,200 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില. പവന് 1,120 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്. അതോടെ സ്വർണ്ണ വില 44,320 ലേക്കെത്തി.

ഇസ്രായേല്‍- ഹമാസ് യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയര്‍ന്നതാണ് വിലയിലുണ്ടായ കുതിപ്പിന് കാരണം. മുഴുവന്‍ സൈന്യത്തോടും ഗാസയിലേക്ക് എത്താന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയതോടെ കരയുദ്ധത്തിനുള്ള സാധ്യതകളുയര്‍ന്നതാണ് സ്വര്‍ണം വാങ്ങി കൂട്ടുന്നതിന് കാരണമാണ്.
സ്വർണത്തെ ഒരു മികച്ച നിക്ഷേപമായി കാണുമ്പോഴും പലപ്പോഴും ശരിയായ രീതിയിലല്ല ആളുകൾ നിക്ഷേപിക്കുന്നത്. സ്വർണം, ആഭരണങ്ങളാക്കി ഉപയോഗിക്കുമ്പോൾ ഭീമമായ പണിക്കൂലി കൊടുക്കേണ്ടി വരുന്നു. ഇതേ ആഭരണങ്ങൾ പിന്നീട് വിൽക്കുമ്പോഴോ മാറ്റിയെടുക്കുമ്പോഴോ പണിക്കൂലി തിരികെ കിട്ടുന്നില്ല. എന്നാൽ മറ്റ് രീതികളിലുള്ള നിക്ഷേപങ്ങളിലൂടെ ഇതിനെ ബുദ്ധിപൂർവം മറികടക്കാൻ സാധിക്കും. സ്വർണ്ണം വാങ്ങുക എന്നതിന് പുറമേ നിക്ഷേപകർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്), മ്യൂച്വൽ ഫണ്ടുകളിലും സ്വർണ്ണ നിക്ഷേപം നടത്താം.
ഏറ്റവും എളുപ്പമുള്ളതാണ് ഡിജിറ്റൽ ഗോൾഡ്. അതുപോലെ നിക്ഷേപം നടത്താനും. മഞ്ഞ ലോഹം അതിന്റെ ഭൗതിക രൂപത്തിൽ വാങ്ങുന്നതിന് പകരമാണ് ഡിജിറ്റൽ സ്വർണ്ണം. നിരവധി ബാങ്കുകളും ഫിൻടെക് പ്ലാറ്റ്ഫോമുകളും നിക്ഷേപകരെ ഡിജിറ്റൽ സ്വർണ്ണം വാങ്ങാൻ സഹായിക്കുന്നുണ്ട്.
ഗോൾഡ് ഇടിഎഫ് , അല്ലെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ചരക്ക് അധിഷ്ഠിത മ്യൂച്വൽ ഫണ്ടാണ് . ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമാനമായി ട്രേഡ് ചെയ്യുകയും ചെയ്യുന്നു.
സോവറിൻ ഗോൾഡ് ബോണ്ടുകൾ അല്ലെങ്കിൽ എസ്ജിബികൾ ഒരു ഗ്രാം സ്വർണ്ണത്തിൽ രേഖപ്പെടുത്തിയ സർക്കാർ സെക്യൂരിറ്റികളാണ്. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.
സ്വർണ്ണ ശേഖരത്തിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഫണ്ടുകൾ . നിക്ഷേപം സാധാരണയായി സ്വർണ്ണം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സിൻഡിക്കേറ്റുകൾ, ഫിസിക്കൽ ഗോൾഡ്, ഖനന കമ്പനികളുടെ സ്റ്റോക്കുകൾ എന്നിവയിലാണ് നടത്തുന്നത്.
നിലവിൽ സ്വർണവില കുത്തനെയുരുന്ന പ്രവണതയാണെങ്കിലും പലപ്പോഴും ഇത് അതേപോലെ തന്നെ താഴേക്ക് പതിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. സ്വർണവിലയെ നിർണയിക്കുന്ന നിരവധി കാരണങ്ങളാണ് ആഗോള തലത്തിലുള്ളത്. അതിൽ രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക മേഖലയിലെ മാറ്റങ്ങളും വിതരണം, ഡിമാൻഡ് തുടങ്ങിയവയും ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് അനുദിനം അറിയുകയെന്നതാണ് സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ വളരെ പ്രധാനപ്പെട്ടതാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications