എന്ത് പ്രഹസനാണ് പൊന്നേ, വീണ്ടും വില കൂടി സ്വർണം, ആഭരണപ്രേമികളുടെ ചങ്കിടിപ്പേറുന്നു, ഇന്നത്തെ സ്വർണ വില അറിയാം

ആഭരണ പ്രേമികളുടെ കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റിക്കുകയാണ് സ്വർണം. കഴിഞ്ഞ ദിവസം സ്വർണ വിലയിൽ വലിയ കുറവുണ്ടായപ്പോൾ എല്ലാവരും സന്തോഷിച്ചു. ഇനിയും വില കുറയുമെന്നും അപ്പോൾ സ്വർണം വാങ്ങാമെന്നുമായിരുന്നു പലരുടേയും ചിന്ത. എന്നാൽ ആ കണക്ക് കൂട്ടലുകൾ മുഴവൻ തെറ്റുമെന്നാണ് നിലവിലെ വിപണി വില പരിശോധിക്കുമ്പോൾ മനസിലാകുന്നത്. കുറഞ്ഞ വില മുഴുവൻ പതിയെ തിരിച്ചു പിടിക്കുകയാണ് സ്വർണം.

ഇന്നത്തെ സ്വർണ വില

മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെയാണ് സ്വർണ വില ഉയർന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വെള്ളിയാഴ്ച സ്വർണത്തിന് കൂടി. 45,680 രൂപയിലാണ് സ്വർണം പവന് വ്യാപാരം നടന്നത്. ഗ്രാമിന് 5710 രൂപ.

വീണ്ടും വില കൂടി സ്വർണം, ആഭരണപ്രേമികളുടെ ചങ്കിടിപ്പേറുന്നു, ഇന്നത്തെ സ്വർണ വില അറിയാം

ശനിയാഴ്ച വീണ്ടും സ്വർണ വില ഉയർന്നു. പവന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. അതോടെ സ്വർണ വില 45,760 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 5720 രൂപയാണ് വില.

ആഗോള സ്വർണ വില

അന്താരാഷ്ട്ര സ്വർണം ട്രോയ് ഔൺസിന് 2013.43 ഡോളർ എന്നതാണ് നിലവാരം. ഇന്നലെ ഏകദേശം ട്രോയ് ഔൺസിന് 2004 ഡോളർ എന്ന നിലയിലാണ് ആഗോള സ്വർണ വ്യാപാരം നടന്നത്.

ഫെബ്രുവരി മാസത്തെ സ്വർണ വില

46,520 രൂപയായിയുന്നു ഫെബ്രുവരി ഒന്നിലെ സ്വർണ വില. രണ്ടാം തീയ്യതി സ്വർണ വില 120 രൂപ കൂടി 46,640 രൂപയിലെത്തി. ഫെബ്രുവരിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്. 46480 രൂപയായിരുന്നു മൂന്നാം തീയ്യതിയിലെ വില. അഞ്ചാം തീയ്യതി 46360 ലേക്കും ആറാം തീയ്യതി 46200 രൂപയിലേക്കും സ്വർണ വില കുറഞ്ഞു. 46400 രൂപയിലാണ് ഏഴാം തീയ്യതിയും 8 ആം തീയ്യതിയും സ്വർണ വ്യാപാരം നടന്നത്.

10 ആം തീയ്യതി 46,160 രൂപയായിരുന്നു വില. 12 ആം തീയ്യതി വരെ ഇതേ വിലയിലാണ് സ്വർണ വ്യാപാരം നടന്നത്. 13 ആം തീയ്യതി സ്വർണ വില വീണ്ടും കുറഞ്ഞു. 46080 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്. 15 ആം തിയ്യതിയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന് രേഖപ്പെടുത്തിയത്, 45520 രൂപ.

ജനുവരി 2 ആം തീയ്യതിയാണ് സ്വർണത്തിന് 2024ലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 47000 രൂപയായിരുന്നു ജനുവരി 2ന് ഒരു പവൻ സ്വർണത്തിന്റെ വില. ആ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 1240 രൂപ വരെ ഇതുവരെ കുറഞ്ഞു എന്നത് ആശ്വാസം പകരുന്ന കാര്യമാണ്.

വില വർദ്ധനവിന് സാധ്യത

രാജ്യാന്തര വിപണിയിൽ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ച് ഡോളറിലേക്കും കടപ്പത്രങ്ങളിലേക്കും നിക്ഷേപിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവിന് കാരണം. എന്നാൽ വരും ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിക്കാനാണ് സാധ്യത. വലിയ ഇടിവ് പ്രതീക്ഷിക്കാവുന്ന ഘടകങ്ങള്‍ പ്രടകമല്ലെന്ന് നിരീക്ഷകര്‍ പറയുന്നു. കൂടുതല്‍ രാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് വരുന്നതും തിരിച്ചടിയാണ്.

ജപ്പാന് പിന്നാലെ ബ്രിട്ടനും സാമ്പത്തിക മാന്ദ്യം നേരിടുന്നുവെന്നാണ് പുതിയ വിവരം. ഇത് യൂറോപ്പില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂറോപ്പും അമേരിക്കയും ഉയര്‍ന്ന പണപ്പെരുപ്പം നേരിടുന്നുണ്ട്. ഇത് പിടിച്ചു നിര്‍ത്താന്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലെ വിപണി സാഹചര്യം സ്വര്‍ണ വിലയ്ക്കും വളരെ നിര്‍ണായകമാണ്.

ഗോൾഡ് അഡ്വാൻസ് ബുക്കിം​ഗ്

സ്വർണ വില കുറയുന്നത് വാങ്ങാനുള്ള അവസരമായി ഉപയോ​ഗപ്പെടുത്തുന്നവർക്ക് ​ഗോൾഡ് അഡ്വാൻസ് ബുക്കിം​ഗ് ഉപയോ​ഗപ്പെടുത്താം. മുഴുവൻ തുക ചെലവാക്കാതെ കുറഞ്ഞ വിലയിൽ സ്വർണം ബുക്കക് ചെയ്തിടാനുള്ള മാർ​ഗമാണിത്. വിവാഹത്തിന് ഒരുങ്ങുന്നവർക്ക് അഡ്വാൻസ് ബുക്കിം​ഗ് ഏറെ പ്രയോജനം ചെയ്യും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും ഉപകരിക്കും. അഡ്വാൻസ് ബുക്കിം​ഗിന് സ്വർണ വിലയുടെ നിശ്ചിത ശതമാനം ജുവലറികൾ അഡ്വാൻസ് ബുക്കിം​ഗ് ചാർജായി ഈടാക്കും.

ഏറ്റവും ഉയർന്ന വില 47,120

2023 ഡിസംബർ 27 നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 47,120 രൂപയിലേക്കാണ് വില ഉയർന്നത്. ഗ്രാമിന് 5890 രൂപയായിരുന്നു. ഡിസംബർ 4ലെ വില 47080 രൂപയാണ് ഇതുവരെയുള്ള രണ്ടാമത്തെ ഉയർന്ന വിലനിലവാരം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X