സ്വർണ്ണാഭരണമില്ലാത്ത ഒരു ആഘോവും മലയാളികൾക്ക് ചിന്തിക്കാൻ സാധിക്കില്ല. കല്യാണമായാലും പിറന്നാളായാലും സ്വർണ്ണം നിർബന്ധമാണ്. സ്വർണ്ണമണിയുമ്പോൾ തോന്നുന്ന സന്തോഷം പക്ഷെ സ്വർണ്ണം വാങ്ങുമ്പോൾ തോന്നില്ല. കാരണം സ്വർണ്ണ വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് നവംബർ മാസത്തിൽ രേഖപ്പെടുത്തിയത്. ഡിസംബർ മാസത്തിൽ വില കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിൽ ആശ്വസിക്കാൻ വകയില്ല.

ആദ്യ ദിവസം തന്നെ ഉയർന്നു
ചരിത്രത്തിലെ ഉയർന്ന നിലവാരത്തിൽ നിന്ന് സ്വർണ്ണ വില പതിയെ താഴോട്ടിറങ്ങുന്ന കഴ്ചയാണ് നവംബർ മാസത്തിലെ അവസാന ദിവസം കണ്ടത്. പവന് 480 രൂപ കുറഞ്ഞ് 46,000 രൂപയിലേക്ക് എത്തി. 60 രൂപ കുറഞ്ഞ് 5,750 രൂപയിലാണ് ഒരു ഗ്രാം സ്വർണം വ്യാപാരം നടന്നത്. എന്നാൽ ഡിസംബർ ഒന്നാം തീയ്യതിയിലേക്കെത്തിയപ്പോൾ കഥ മാറി.
പവന് 46,160 രൂപയാണ് ഇന്നത്തെ വില. അതായത് പവന് 160 രൂപ കൂടി. ഗ്രാമിന് 20 രൂപ കൂടി 5770 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
നവംബർ 29 ന് 600 രൂപയാണ് സ്വർണ്ണ വിലയിൽ വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില അന്ന് 5810 രൂപയായിരുന്നു. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്.
നവംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍
നവംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 45,120 രൂപ
നവംബർ 5 - വിപണി വില 45,200 രൂപ
നവംബർ 10 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
നവംബർ 11 - ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 44,444 രൂപ
നവംബർ 15 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,760 രൂപ
നവംബർ 20 - വിപണി വില 45,240 രൂപ
നവംബർ 21 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 45,480 രൂപ
നവംബർ 25 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 45,680 രൂപ
നവംബർ 27 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 45,880 രൂപ
നവംബർ 28 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,880 രൂപ
നവംബർ 28 - സ്വർണവില 600 രൂപ വർദ്ധിച്ചു വിപണി വില 46480 രൂപ
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.
സ്വര്‍ണം വിറ്റാല്‍ എത്ര കിട്ടും
സ്വര്‍ണം പവന് ഇന്നത്തെ വില 46,160 രൂപയാണ്. എന്നാല്‍ വില്‍ക്കുന്ന വേളയില്‍ ഇത്രയും വില കിട്ടില്ല. സ്വാഭാവികമായ കാര്യമാണിത്. ഉപഭോക്താക്കള്‍ക്കെല്ലാം ഇതറിയാം. എന്നാല്‍ എത്ര കിട്ടുമെന്നാണ് എല്ലാവര്‍ക്കുമറിയേണ്ടത്. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് വില്‍പ്പന വില നിശ്ചയിക്കുക. സാധാരണ ഒരു പവന്‍ സ്വര്‍ണത്തിന് ആയിരം രൂപയുടെ കുറവ് വില്‍പ്പന വിലയിലുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര ചെലവാകും
സ്വര്‍ണവില ഇത്രയും ഉയര്‍ന്ന സാഹചര്യമാണെങ്കിലും അവശ്യം വേണ്ടവര്‍ വാങ്ങാതിരിക്കില്ല. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കേണ്ടി വരും എന്ന ചോദ്യവും പ്രസക്തമാണ്. പവന്‍ വിലയില്‍ മാറ്റമുണ്ടാകില്ല. സ്വര്‍ണാഭരണത്തിന്റെ മോഡലിനെ ആശ്രയിച്ചാണ് പണിക്കൂലി നിശ്ചയിക്കുക. എത്ര സ്വര്‍ണമാണോ വാങ്ങുന്നത്, ഇതിന്റെ അഞ്ച് ശതമാനം വരെ പണിക്കൂലി സാധാരണ ഈടാക്കാറുണ്ട്. ഡിസൈന്‍ മാറുമ്പോള്‍ പണിക്കൂലിയിലും മാറ്റം വരും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications