സ്വർണവില ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 1280 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ അത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
ഇന്ന് കൂടിയത് 320 രൂപ
പവന് 54600 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കൂടി. പവൻ സ്വർണ്ണത്തിന് 54,920 രൂപയും, ഗ്രാമിന് 6,865 രൂപയുമാണ് പുതിയ വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ സർവ്വകാല ഉയരമാണ്.
പവൻ വാങ്ങാൻ
സ്വർണവില കുതിച്ചുയർന്ന സാഹചര്യത്തിൽ ഒരു പവൻ വാങ്ങാൻ എത്ര രൂപ ചിലവ് വരുമെന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, വെള്ളിയാഴ്ച്ച സ്വർണ്ണം ചരിത്രത്തിലെ പുതിയ ഉയരം കുറിച്ചു. ഇന്നലെ 20.02 ഡോളർ (0.78%) ഉയർന്ന് 2,578.24 ഡോളറിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്. അടുത്ത വാരം നടക്കുന്ന യു.എസ് ഫെഡ് യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ ഉയർന്നതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. സെപ്തംബർ 17,18 തിയ്യതികളിലാണ് ഫെഡ് യോഗം നടക്കാനിരിക്കുന്നത്.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
പ്രതീക്ഷിക്കുന്നത് 8000 കോടിയുടെ വിൽപ്പന
ബോണസും മറ്റ് ആനുകൂല്യങ്ങളും ചേർന്ന് ഓണം വിൽപനയിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമൻ അഭിപ്രായപ്പെട്ടു. ഏപ്രിൽ-മെയ് സീസണിന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത് ചിങ്ങമാസത്തിലാണ് (ഓഗസ്റ്റ്-സെപ്റ്റംബർ) എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 മുതൽ 100 പവൻ വരെ തൂക്കമുള്ള സ്വർണമാണ് വാങ്ങുന്നവർ തിരഞ്ഞെടുക്കുന്നത്, കൂടാതെ ചില സമ്പന്നരായ ഉപഭോക്താക്കൾ 160 മുതൽ 200 പവൻ വരെ വാരിക്കൂട്ടുന്നു. ഈ ഓണക്കാലത്ത് സ്വർണാഭരണ വിൽപ്പന റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. 7,000 കോടി മുതൽ 8,000 കോടി രൂപയുടെ വിൽപ്പനയാണ് വിദഗ്ധർ പ്രവചിക്കുന്നത്. ഇത് കേരളത്തിൻ്റെ വാർഷിക സ്വർണ്ണ വിൽപ്പനയുടെ എട്ട് ശതമാനത്തെ പ്രതിനിധീകരിക്കുന്നു. അതായത് ഏകദേശം ഒരു ലക്ഷം കോടി.
വർധനവ് നേട്ടമാക്കാം
സ്വർണവില അരലക്ഷം രൂപയ്ക്ക് മുകളിൽ തുടരുന്നത് കൊണ്ട് തന്നെ പണം അത്യാവശ്യമുള്ളവർക്ക് സ്വർണപ്പണയത്തിലൂടെ നേട്ടമുണ്ടാക്കാം. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. പെട്ടെന്ന് തന്നെ ഉയർന്ന തുക കയ്യിൽ കിട്ടുമെന്നതാണ് സ്വർണപ്പണയത്തിന്‍റെ ഏറ്റവും വലിയ നേട്ടം.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications