സ്വർണ്ണ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആശ്വാസം പകരുന്ന വാർത്തകളൊന്നും തന്നെ വിപണിയില്ല. വില കുറഞ്ഞെങ്കിലും സാധാരക്കാർക്ക് പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ തന്നെയാണ് സ്വർണ്ണ വില. ഡിസംബർ ഒന്നാം തീയ്യതി 46160 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. 4 ആം തീയ്യതിയായപ്പോഴേക്കും ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി. 47,080 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില. അതായത് ഒരു ഗ്രാം സ്വർണ്ണത്തിന് 5,885 രൂപ.
46,160 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില. 5,770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എന്നാൽ ഇന്ന് സ്വർണ്ണത്തിന്റെ വില കുറഞ്ഞിട്ടുണ്ട്. 440 രൂപ കുറഞ്ഞ് 45,720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില. 5,715 രൂപയാണ് ഗ്രാമിന്റെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഈ വാരത്തില്‍ സ്വര്‍ണ വില ആരംഭിച്ചത് സര്‍വകാല ഉയരത്തിലാണ്. ഡിസംബര്‍ നാലിന് തിങ്കളാഴ്ച 320 രൂപ വര്‍ധിച്ച് 47,080 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഉയരത്തിലെത്തിയ ശേഷം രണ്ട് ദിവസങ്ങളിലായി സ്വര്‍ണ വില കുറയുകയായിരുന്നു. ചൊവ്വാഴ്ച 800 രൂപ കുറഞ്ഞ് 46,280 രൂപയിലേക്കും ബുധനാഴ്ച 320 രൂപ കുറഞ്ഞ് 46960 രൂപയിലേക്കും സ്വര്‍ണ വില വീണിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 2720 രൂപയുടെ വർദ്ധനവ് വരെ സ്വർണ്ണത്തിനുണ്ടായി.
വില ഉയരാൻ സാധ്യത
വിവാഹം, ഉപഹാരം തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങുന്നവർക്ക് കനത്ത തിരിച്ചടിയാണ് ഉയർന്ന സ്വർണ്ണ വില. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.
2020 ഏപ്രിൽ 1ന് 31,600 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. 2020 ജൂൺ 7 ന് 34,160 ലേക്ക് സ്വർണ്ണ വില ഉയർന്നു. 2022 ഡിസംബർ 1 ന് സ്വർണ്ണ വില 39,000ലേക്കെത്തി. 2023 മാർച്ചിലാണ് സ്വർണ്ണ വില 40000 കടക്കുന്നത്. മാർച്ച് 9 ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 40,720 രൂപയായിരുന്നു. ഡിസംബർ 4 ന് 47000 ന് മുകളിലെത്തി.
സ്വർണ്ണ നിക്ഷേപം
സ്വർണത്തെ ഒരു മികച്ച നിക്ഷേപമായി കാണുമ്പോഴും പലപ്പോഴും ശരിയായ രീതിയിലല്ല ആളുകൾ നിക്ഷേപിക്കുന്നത്. സ്വർണം, ആഭരണങ്ങളാക്കി ഉപയോഗിക്കുമ്പോൾ ഭീമമായ പണിക്കൂലി കൊടുക്കേണ്ടി വരുന്നു. ഇതേ ആഭരണങ്ങൾ പിന്നീട് വിൽക്കുമ്പോഴോ മാറ്റിയെടുക്കുമ്പോഴോ പണിക്കൂലി തിരികെ കിട്ടുന്നില്ല. എന്നാൽ മറ്റ് രീതികളിലുള്ള നിക്ഷേപങ്ങളിലൂടെ ഇതിനെ ബുദ്ധിപൂർവം മറികടക്കാൻ സാധിക്കും. സ്വർണ്ണം വാങ്ങുക എന്നതിന് പുറമേ നിക്ഷേപകർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്), മ്യൂച്വൽ ഫണ്ടുകളിലും സ്വർണ്ണ നിക്ഷേപം നടത്താം.
സ്വർണ്ണം വാങ്ങുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.
1. പണിക്കൂലി
സ്വർണ്ണത്തിന്റെ വിപണി വിലയ്ക്ക് പുറമെയാണ് പണിക്കൂലി ഈടാക്കുന്നത്. സ്വർണ്ണം ആഭരണം ആക്കി മാറ്റുന്നതിനുള്ള ചിലവിനെയാണ് പണിക്കൂലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പണിക്കൂലി ഓരോ ജ്വല്ലറികളിലും വ്യത്യസ്ത തരത്തിലാണ്. പണിക്കൂലി സാധാരണയായി നിലവിലെ സ്വർണ്ണ വിലയുടെ ഒരു ശതമാനമാണ്.
2. വിലനിർണ്ണയം
സ്വർണ്ണത്തിന്റെ വില നിർണ്ണയം ആഗോള മാർക്കറ്റുകളുടെ ചാഞ്ചാട്ടത്തിന്റെ അടിസ്ഥാനത്തിലാണ്. അതോടൊപ്പം പ്രാദേശിക കാര്യങ്ങളും വിലയിരുത്തും. അതുകൊണ്ടുതന്നെ സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും മാറ്റങ്ങൾക്ക് വിധേയമാണ്. ഇന്ന് ഉയർന്ന വിലയാണെങ്കിൽ നാളെ അത് കുറയാനുള്ള സാധ്യത കൂടിയുണ്ട് എന്ന് മനസ്സിലാക്കുക.
3. വിലകൾ താരതമ്യം ചെയ്യുക
പണിക്കൂലി അടക്കം ചില ജ്വല്ലറികൾ സ്വർണ്ണത്തിന്റെ വില ഈടാക്കാറുണ്ട്. അതുകൊണ്ടുതന്നെ ജ്വല്ലറികളിലെ വില വ്യത്യാസത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുക. തിടുക്കപ്പെട്ടു വാങ്ങാതെ വിലകൾ താരതമ്യം ചെയ്ത് വാങ്ങുന്നത് സാമ്പത്തിക നഷ്ടം കുറയ്ക്കാൻ സഹായകരമാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications